Bigg Boss : കുറ്റക്കാരൻ താനെന്ന് ബ്ലെസ്ലി; റോബിന്റെ പ്ലാനുകളിൽ ഒരാൾ മാത്രമായിരുന്നു ദിൽഷയെന്ന് റിയാസ്
റിയാസും ലക്ഷ്മി പ്രിയയുമാണ് ബ്ലെസ്ലിക്കെതിരെ രംഗത്തെത്തിയത്.
ബിഗ് ബോസ് സീസൺ(Bigg Boss) നാല് അവസാനിക്കാൻ ഇനി ആറ് ദിവസം മാത്രമാണ് ബാക്കി. ആരൊക്കെയാണ് ഫൈനലിൽ മാറ്റുരയ്ക്കുന്നതെന്ന് ഇതിനോടകം പ്രേക്ഷകർക്ക് മനസ്സിലായി കഴിഞ്ഞു. ധന്യ, ദിൽഷ, ലക്ഷ്മി പ്രിയ, സൂരജ്, റിയാസ് എന്നിവരാണ് ഫൈനൽ സിക്സിൽ എത്തിയിരിക്കുന്നത്. ദൃശ്യവിസ്മയം എന്ന വീക്കിലി ടാസ്കിനിടയിൽ ദിൽഷയോട് ബ്ലെസ്ലിക്കുള്ള പ്രണയം സംസാര വിഷയമായിരുന്നു. റിയാസും ലക്ഷ്മി പ്രിയയുമാണ് ബ്ലെസ്ലിക്കെതിരെ രംഗത്തെത്തിയത്.
Bigg Boss :'ദിൽഷ കാണുന്നത് അനുജനായി, അവന് പ്രണയം'; ബ്ലെസ്ലിക്കെതിരെ അമ്പെയ്ത് റിയാസും ലക്ഷ്മിയും
ടാസ്ക് കഴിഞ്ഞും ദിൽഷ വിഷയം തന്നെ ആയിരുന്നു വീട്ടിലെ ചർച്ച. വളരെ ഇമോഷണലായ ദിൽഷയെയാണ് പിന്നീട് വീട്ടിൽ കണ്ടത്. "നീ എത്ര പറഞ്ഞിട്ടും റസ്പെക്ട് തരാതിരിക്കുന്നത് ഞാനാണ്. എന്നിട്ട് പോലും നീ എന്നെ സ്നേഹത്തോടെ മാത്രമെ കണ്ടിട്ടുള്ളൂ. ഒരിക്കലും എന്നെ കുറ്റപ്പെടുത്തുകയോ മാറ്റി നിർത്തുകയോ ചെയ്തിട്ടില്ല. ഇത് എല്ലാവരും കാണുന്നുണ്ടാകും. മനസ്സിലാക്കുന്നുണ്ടാകും. കുറ്റക്കാരൻ ഞാൻ ആണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്ന് കരുതി ഇങ്ങനെ വിഷമിക്കരുത്", എന്ന് ബ്ലെസ്ലി ദിൽഷയോട് പറയുന്നു. തന്നെ കുറിച്ച് ഇങ്ങനെയാണ് ഇവരെല്ലാം വിചാരിച്ചിരുന്നത് എന്ന് ഇപ്പോഴാണ് മനസ്സിലായത്. എന്നെ ആരാണ് വന്ന് ഉപദേശിച്ചത്. ഈ ചിരിച്ച് കാണിക്കുന്നുവെന്നെ ഉള്ളൂ. അവരുടെ ഉള്ളിൽ വേറെ പലതുമാണെന്നും തനിക്ക് അങ്ങനെ നിൽക്കാൻ സാധിക്കില്ലെന്നും ദിൽഷ പറയുന്നു.
എന്നാൽ, ബ്ലെസ്ലിയുടെ ഇങ്ങനെയുള്ള കാര്യങ്ങൾ പുറത്ത് ചെറുപ്പക്കാരിൽ ഉന്മേഷം ഉണ്ടാക്കുകയാണെന്നാണ് റിയാസ് പറയുന്നത്. ബ്ലെസ്ലിയുടെ മനസ്സിൽ വോട്ട് വരുന്ന വഴി മാത്രമേ ഉള്ളൂവെന്നും റിയാസ് ലക്ഷ്മിയോട് പറയുന്നു. റോബിനും ഇതൊക്കെ തന്നെയാണ് ഇവിടെ കാണിച്ചത്. റോബിന്റെ പ്ലാനുകളിൽ ഒരാൾ മാത്രമായിരുന്നു ദിൽഷ എന്നും റിയാസ് പറയുന്നു.