Bigg Boss : 'ഞാൻ റിയലായിരുന്നു', ഞെട്ടിക്കുന്ന പുറത്താകലിന് ശേഷം റിയാസിന്റെ പ്രതികരണം
ഞെട്ടിക്കുന്ന പുറത്താകലിനു ശേഷം മോഹൻലാലിനോട് റിയാസ് പറഞ്ഞ കാര്യങ്ങള്‍ (Bigg Boss).
വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ മത്സരാര്‍ഥിയാണ് റിയാസ് സലീം. പക്ഷേ ഷോയെ അക്ഷരാര്‍ഥത്തില്‍ തന്നെ മാറ്റിമറിച്ച മത്സരാര്‍ഥിയായിരുന്നു റിയാസ്. അതുകൊണ്ടുതന്നെ റിയാസിന്റെ ഏറ്റവും ഒടുവിലത്തെ പുറത്താകല്‍ പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്‍തു. താൻ ഇവിടെ റിയല്‍ ആയിരുന്നുവെന്നാണ് പുറത്തായതിന് ശേഷം റിയാസ് മോഹൻലാലിനോട് പറഞ്ഞത് (Bigg Boss).
ഗെയിം ചേഞ്ചര്‍ ആണ് റിയാസ് എന്ന് പറഞ്ഞാല്‍ എന്താണ് പ്രതികരണം എന്നാണ് മോഹൻലാല്‍ ആരാഞ്ഞത്. ഗെയിം ഷോ ആയിട്ട് ഞാൻ കണ്ടിട്ടില്ല. ഇത് റിയാലിറ്റി ടിവി ഷോയാണ്. ഞാൻ ഇവിടെ റിയല്‍ ആയിരുന്നു. പല ആള്‍ക്കാരെയും പോലെ മാസ്‍കിട്ട് കളിച്ച് പ്രേക്ഷക പിന്തുണ നേടാൻ ശ്രമിച്ചിട്ടില്ല. ഞാൻ ഓരോ കാര്യങ്ങള്‍ പറയുമ്പോഴും അത് ആള്‍ക്കാര്‍ക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ അതൊക്കെ എനിക്ക് പറയണമായിരുന്നു അത്ര മാത്രം എന്നായിരുന്നു റിയാസിന്റെ മറുപടി.
മൂന്ന് പേരില്‍ നിന്ന് ഒരാളെ പുറത്താക്കിയ സന്ദര്‍ഭം അത്യധികം ആകാംക്ഷയും പിരിമുറക്കവും നിറഞ്ഞതായിരുന്നു. ആക്റ്റീവീറ്റി ഏരിയയില്‍ പോയി ബിഗ് ബോസിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനായിരുന്നു മോഹൻലാല്‍ പറഞ്ഞത്. വ്യത്യസ്‍ത പ്രകാശ വിന്യാസങ്ങളായിരുന്നു ആക്റ്റീവിറ്റി ഏരിയയില്‍ ഉണ്ടായത്. ബിഗ് ബോസ് വിജയിക്ക് ലഭിക്കുന്ന ട്രോഫി അവിടെ കാണിച്ചു. ആരുടെ ദേഹത്താണോ വെളിച്ചം തെളിയുന്നത് അവര്‍ ട്രോഫിക്ക് അരികിലേക്ക് മുന്നോട്ട് വന്ന് നില്‍ക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ നില്‍ക്കുമ്പോള്‍ ആരുടെ ദേഹത്താണോ ചുവപ്പ് വെളിച്ചം തെളിയുന്നത് അവര്‍ പുറത്താകും എന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. അങ്ങനെയാണ് റിയാസ് പുറത്താകല്‍ ബിഗ് ബോസ് അറിയിച്ചത്.
മത്സരാര്‍ഥികള്‍ 20 പേര്‍
ഇരുപത് പേരാണ് പല ഘട്ടങ്ങളിലായി ഇത്തവണത്തെ ബിഗ് ബോസില്‍ പങ്കെടുത്തത്. മാര്‍ച്ച് 27നായിരുന്നു നാലാം സീസണിന്‍റെ ഉദ്ഘാടന എപ്പിസോഡ്. 17 മത്സരാര്‍ഥികളെയാണ് അവതാരകനായ മോഹന്‍ലാല്‍ അന്ന് അവതരിപ്പിച്ചത്. നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മിപ്രിയ, ഡോ. റോബിന്‍ രാധാകൃഷ്‍ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്‍മിന്‍ എം മൂസ, അഖില്‍, നിമിഷ, ഡെയ്‍സി ഡേവിഡ്, റോണ്‍സണ്‍ വിന്‍സെന്‍റ്, അശ്വിന്‍ വിജയ്, അപര്‍ണ മള്‍ബറി, സൂരജ് തേലക്കാട്, ബ്ലെസ്ലി, ദില്‍ഷ പ്രസന്നന്‍, സുചിത്ര നായര്‍ എന്നിവരായിരുന്നു ആ 17 പേര്‍. പിന്നീട് ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മണികണ്ഠന്‍ വന്നു. പിന്നീടുള്ള രണ്ട് വൈല്‍ഡ് കാര്‍ഡുകള്‍ ഒരുമിച്ചാണ് എത്തിയത്. വിനയ് മാധവും റിയാസ് സലിമുമായിരുന്നു അവര്‍. ഇതില്‍ ഫൈനല്‍ ഫൈവ് പ്രതീക്ഷ സൃഷ്‍ടിച്ച റോബിന്‍ രാധാകൃഷ്‍ണന്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ബിഗ് ബോസ് പുറത്താക്കുകയായിരുന്നു. ജാസ്‍മിന്‍ സ്വന്തം തീരുമാനപ്രകാരം ഷോ പൂര്‍ത്തിയാക്കാതെ പുറത്തുപോവുകയും ചെയ്‍തു.
Read More : ബിഗ് ബോസില്‍ 100 ദിവസം നില്‍ക്കാനായത് എങ്ങനെ?, ധന്യയുടെ മറുപടി ഇങ്ങനെ