വിഷ്‍ണുവിന്‍റെ കുടുംബത്തോട് ക്ഷമ ചോദിച്ച് റിനോഷ്
റിനോഷ് നോമിനേറ്റ് ചെയ്തത് ശോഭയെയും വിഷ്ണുവിനെയും ആയിരുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ രണ്ട് പ്രധാന മത്സരാര്‍ഥികളാണ് റിനോഷ് ജോര്‍ജും വിഷ്ണു ജോഷിയും. ഇരുവര്‍ക്കുമിടയില്‍ കഴിഞ്ഞ വാരം വലിയ രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും നടന്നിരുന്നു. പുറത്തായ ഒരു വനിതാ മത്സരാര്‍ഥിയോട് റിനോഷ് സെക്സ് ടോക്ക് നടത്തിയെന്നതാണ് വിഷ്ണു ഒരു ആരോപണമായി ഉയര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍ ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാനും വിഷ്ണുവിനെ പ്രതിരോധത്തിലാക്കാനും റിനോഷിന് സാധിച്ചിരുന്നു. കഴിഞ്ഞ വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഈ വിഷ്ണുവിനെ ശാസിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷ്ണുവിന്‍റെ കുടുംബത്തോട് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് റിനോഷ്.
ഇന്നലെ നടന്ന 12-ാം വാരത്തിലേക്കുള്ള നോമിനേഷനില്‍ റിനോഷ് നോമിനേറ്റ് ചെയ്തത് ശോഭയെയും വിഷ്ണുവിനെയും ആയിരുന്നു. ഇതില്‍ വിഷ്ണുവിനെ നോമിനേറ്റ് ചെയ്യുന്നതിനിടെയാണ് റിനോഷ് ക്ഷമ ചോദിക്കുന്ന കാര്യവും അറിയിച്ചത്. റിനോഷിന്‍റെ വാക്കുകള്‍ ഇങ്ങനെ..
"നോമിനേഷനില്‍ ഞാന്‍ രണ്ടാമത് പറയുന്നത് വിഷ്ണുവിന്‍റെ പേരാണ്. വിഷ്ണു പറയുന്ന ഒരു പ്രധാന സംഭവം എന്താണെന്ന് വച്ചാല്‍ ഇവിടെ സംഭവിക്കുന്നത് ഞാനും താനും തമ്മിലുള്ള പ്രശ്നമാണ്, മത്സരാര്‍ഥികള്‍ തമ്മിലുള്ള പ്രശ്നമാണ്, അത് അവരുടെ കുടുംബങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത് എങ്ങനെയാണ് എന്ന്. എല്ലാ ഭാഷകളിലെയും ബിഗ് ബോസ് കണ്ടിട്ടാണ് വിഷ്ണു വന്നിരിക്കുന്നത്. അങ്ങനെയൊരാള്‍ക്ക് എങ്ങനെയാണ് ചിന്തിക്കാനാവുക ഇത് ഒരു മത്സരാര്‍ഥിയുടെ കുടുംബത്തെ ബാധിക്കില്ല എന്ന്. എനിക്ക് ഉറപ്പാണ്, വിഷ്ണു സംസാരിച്ച രീതിയില്‍ ഒരു ദിവസമെങ്കില്‍ ഒരു ദിവസം എന്‍റെ അമ്മയുടെ ഉറക്കം പോയിട്ടുണ്ട്. ഞാന്‍ തിരിച്ച് സംസാരിച്ച രീതിയ്ക്ക് അയാളുടെ കുടുംബത്തിനും തീര്‍ച്ഛയായും അത് വിഷമം ആയിക്കാണും. ഈ അവസരത്തില്‍ വിഷ്ണുവിന്‍റെ അച്ഛനോടും അമ്മയോടും സഹോദരനോടും സോറി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. എന്റെ മനസ് കൊണ്ട് വിഷ്ണുവിനോട് ഞാന്‍ ക്ഷമിച്ചുകഴിഞ്ഞു. പക്ഷേ മുഖത്ത് നോക്കി എനിക്ക് അത് അയാളോട് പറയാനുള്ള ഇത് ഇല്ല. കാരണം എന്ത് സാധനം പറഞ്ഞാലും ഇവിടെ അത് ഫേക്ക് എന്നാണ് വിലയിരുത്തപ്പെടുക."
WATCH : 'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ