'ആശുപത്രിയില്‍ നിന്ന് വേഗം വരാമെന്ന് കരുതിയതാണ്, അഖിൽ ബ്രോയുടെ നേട്ടത്തിൽ സന്തോഷം'; റിനോഷ്
അനിയൻ മിഥുന്റെ പ്രണയ കഥയെ പറ്റിയുള്ള ചോദ്യത്തിന്, കഥ തമാശയാണെന്ന് മിഥുൻ സമ്മതിച്ചല്ലോ എന്നാണ് റിനോഷ് പറഞ്ഞത്.
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ടൈറ്റിൽ വിന്നറെ കണ്ടെത്തിയിരിക്കുകയാണ്. ഷോ തുടങ്ങിയത് മുതൽ പക്കാ ബിഗ് ബോസ് മെറ്റീരിയൽ ആണെന്ന് തെളിയിച്ച സംവിധായകൻ കൂടിയായ അഖിൽ മാരാർ ആണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ന് രാവിലെ കൊച്ചിയിൽ എത്തിയ അഖിലിന് വലിയ വരവേൽപ്പാണ് ആരാധകർ നൽകിയത്. ഷോയിൽ ടോപ് ഫൈവിൽ എത്തുമെന്ന് ആരാധകർ വിധിയെഴുതിയൊരു മത്സരാർത്ഥി ആയിരുന്നു റിനോഷ്. എന്നാൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് താരത്തിന് പുറത്ത് പോകേണ്ടി വന്നു. ഇപ്പോഴിതാ ഷോ കഴിഞ്ഞ് തിരികെ നാട്ടിൽ എത്തിയ റിനോഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
തന്റെ ആരോഗ്യം മെച്ചപ്പെട്ട് വരികയാണെന്ന് പറയുകയാണ് റിനോഷ് ജോർജ്. "ആശുപത്രിയിലേക്ക് പോയപ്പോൾ വേഗം തിരിച്ചുവരാം എന്നാണ് ഞാൻ കരുതിയത്. പക്ഷേ സാധിച്ചില്ല. ചാനലിന്റെ സൈഡിൽ നിന്നും എന്നെ തിരിച്ച് കൊണ്ടുവരാന്‍ ഒരുപാട് ട്രൈ ചെയതു. അത് ഞാൻ ഒരുപാട് വാല്യൂ ചെയ്തു. പിന്നീട് എനിക്ക് വിഷമമൊന്നും തോന്നിയില്ല. ആരോഗ്യം ബെറ്ററായി വരികയാണ്", എന്നാണ് റിനോഷ് മാധ്യമങ്ങളോട് പറഞ്ഞത്.
അഖിൽ മാരാരുടെ വിജയത്തെ കുറിച്ച് ചോദിച്ചപ്പോൾ,"വിന്നറിനെ ജനങ്ങൾ ആണല്ലോ തെരഞ്ഞെടുക്കുന്നത്. അവർക്ക് ഇഷ്ടപ്പെടുന്നവർക്കാണ് വോട്ട് ചെയ്യുന്നത്. അങ്ങനെ ഭൂരിപക്ഷം ആളുകൾക്കും ഇഷ്ടപ്പെടുന്നൊരു ആളായിരുന്നു അഖിൽ ബ്രോ. അതുകാരണം പുള്ളി ജയിച്ചു. അദ്ദേഹത്തിന്റെ അച്ചീവിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു", എന്നാണ് റിനോഷ് പറഞ്ഞത്.
'കാൽ തടവുന്ന സീൻ ഞാൻ ചെയ്യണം, ഹീറോ മാത്രമെ തൊടാവൂ എന്ന് ഹൻസിക'; തുറന്നുപറഞ്ഞ് റോബോ ശങ്കർ
ടോപ് ഫൈവിൽ എത്തുമെന്നാണ് ഏവരും റിനോഷിനെ കുറിച്ച് പറഞ്ഞതെന്ന് പറഞ്ഞപ്പോൾ, "നമ്മൾ ചിലപ്പോൾ ടോപ് ആകും. പിന്നെ കുറച്ച് കഴിയുമ്പോൾ ഡൗൺ ആകും. അതിങ്ങനെ വന്നും പോയിരിക്കുന്ന സാധനം ആണ്. ഇത്രയും പേര് നമ്മളെ അറിഞ്ഞില്ലേ. സപ്പോർട്ട് ചെയ്തില്ലേ. ഞാൻ അങ്ങനെയാണ് ചിന്തിക്കുന്നത്", എന്നായിരുന്നു റിനോഷിന്റെ മറുപടി. അനിയൻ മിഥുന്റെ പ്രണയ കഥയെ പറ്റിയുള്ള ചോദ്യത്തിന് കഥ തമാശയാണെന്ന് അനിയൻ മിഥുൻ സമ്മതിച്ചല്ലോ എന്നാണ് റിനോഷ് പറഞ്ഞത്.