എന്റെ റിനോഷേ..; കുസൃതി ചോദ്യത്തിൽ കൂൾ ബ്രോയുടെ മറുപടി, നിയന്ത്രണം വിട്ട് ചിരിച്ച് മോഹൻലാൽ
വർഷങ്ങളായി മോഹൻലാൽ ഫാൻസ് ആണെങ്കിലും അദ്ദേഹം ഇത്തരത്തിൽ ചിരിക്കുന്നത് ആദ്യമായാണ് കാണുന്നതെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് എഴുപത് ദിവസങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ബിഗ് ബോസ് കിരീടം ആര് ചൂടുമെന്നറിയാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ഇതിനോടകം ടോപ് ഫൈവിൽ എത്തുന്നത് ആരൊക്കെ എന്ന ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു. മോഹൻലാൽ എത്തുന്ന വീക്കെൻഡ് എപ്പിസോഡാണ് കഴിഞ്ഞ ദിവസം നടന്നത്. മോഹൻലാൽ വരുമ്പോൾ എപ്പോഴും രസകരമായ ടാസ്കുകൾ ഷോയിൽ കൊണ്ടുവരാറുണ്ട്. കഴിഞ്ഞ ദിവസത്തെ കുസൃതി ചോദ്യം ആയിരുന്നു എപ്പിസോഡിലെ ഹൈലൈറ്റ്.
ഓരോ കുസൃതി ചോദ്യങ്ങൾ മോഹൻലാൽ ഓരോ മത്സരാർത്ഥികളോടായാണ് ചോദിക്കുന്നത്. ചോദ്യം ചോദിക്കുന്ന ആൾക്ക് ഉത്തരം അറിയില്ലെങ്കിൽ മറ്റൊരാൾക്ക് മറുപടി നൽകാവുന്നതാണ്. ഇതിനിടയിൽ റിനോഷ് തന്റെ ചോദ്യത്തിന് നൽകിയ മറുപടി ആണ് ശ്രദ്ധനേടുന്നതും ട്രോളുകളിൽ നിറയുന്നതും. നമുക്ക് ഉണ്ടാക്കാന്‍ പറ്റും പക്ഷേ കാണാന്‍ പറ്റില്ല എന്നായിരുന്നു റിനോഷിനോടുള്ള ചോദ്യം. ഇതിന് അധോവായു എന്നാണ് റിനോഷ് നൽകിയ മറുപടി. ഇത് കേട്ടതും എല്ലാവരും ഒന്നടങ്കം പൊട്ടിച്ചിരിക്കുക ആയിരുന്നു.
ഞാൻ വേറെ ആരോടെങ്കിലും ചോദിച്ചാൽ മതിയായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടേ ഇല്ല. ഇങ്ങനെ ഒരുതരം പ്രതീക്ഷിച്ച് കൊണ്ടാണ് ഞാൻ അങ്ങയോട് ചോദിച്ചത് എന്നാണ് മോഹൻലാൽ പറഞ്ഞത്. ശേഷം പല ചോദ്യങ്ങളും മോഹൻലാൽ ചോദിക്കുന്നുണ്ടെങ്കിലും റിനോഷിന്റെ ഉത്തരം കാരണം ചിരിച്ച് കൊണ്ടേയിരിക്കുന്നുണ്ട്. വർഷങ്ങളായി മോഹൻലാൽ ഫാൻസ് ആണെങ്കിലും അദ്ദേഹം ഇത്തരത്തിൽ ചിരിക്കുന്നത് ആദ്യമായാണ് കാണുന്നതെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.
കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും
1- ഉറുമ്പിന്റെ അപ്പന്റെ പേര്- ആന്റപ്പൻ
2- 28 ദിവസങ്ങളുള്ള മാസം ഏതാണ്- എല്ലാ മാസത്തിലും 28 ഉണ്ട്.
3- രാമു വഴിയിലൂടെ പോകുമ്പോൾ ഒരു 2000രൂപ നോട്ടും ഉണക്ക മീനും കിടക്കുന്നതും കണ്ടു. രാമു ഉണക്ക മീൻ എടുത്തിട്ട് 2000രൂപ അവിടെ തന്നെ ഇട്ടു. എന്തുകൊണ്ട് ?- രാമു പൂച്ച ആണ്.
4- സുഖത്തിലും ദുഃഖത്തിലും ഉള്ളതൊന്ത് ? - ഖ അക്ഷരം.
5- ഒരു മുത്തശിക്ക് മൈദ പൊടിക്കാൻ ഒരു പുഴ കടക്കണം. പക്ഷേ അവിടെ ഒരു തോണി പോലും ഇല്ല. ആ മുത്തശ്ശി എങ്ങനെ പോകും ? - മൈദ പൊടിക്കണ്ടതില്ല.
6- നമുക്ക് ഉണ്ടാക്കാന്‍ പറ്റും പക്ഷേ കാണാന്‍ പറ്റില്ല- ശബ്ദം
7- ഭൂമിയിൽ ഏറ്റവും കൂടുതൽ ആപ്പിൾ ഉണ്ടാകുന്നത് എവിടെ ? - മരത്തിൽ
8- ഭക്ഷണം കഴിക്കാൻ പറ്റാത്ത പാത്രം- കഥാപാത്രം
9- അച്ഛൻ വന്നു എന്ന് പേര് വരുന്ന ഒരു ഫലം- പപ്പായ
10- തേനീച്ച മൂളുന്നത് എന്തുകൊണ്ട് ?- സംസാരിക്കാൻ പറ്റാത്തത് കൊണ്ട്
11-1090 + 10 എത്ര ?- 1100
12- ജനനം മുതൽ മരണം വരെ കുളിക്കുന്ന ജീവി- മത്സ്യം
13- ലോകത്തിലെ ഏറ്റവും മോശമായ കൃതി- വികൃതി
14- ചുമരിന് അപ്പുറത്തുള്ള വസ്തുക്കളെ കാണാൻ സഹായിക്കുന്ന ഉപകരണം- ജനൽ
15- എങ്ങനെ എഴുതിയാലും ശരിയാകാത്തതെന്ത് ? - തെറ്റ്
"പറ്റുമെങ്കില്‍ ഒരു മാസം എനിക്ക് വോട്ട് പിടിക്ക്": ഇറങ്ങുമ്പോള്‍ മാരാര്‍ പറഞ്ഞുവെന്ന് അനു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..