'അന്ന് അത്തയ്ക്ക് പൈനാപ്പിൾ ഷോപ്പ് ഉണ്ടായിരുന്നു, അതെനിക്ക് അപമാനമായി തോന്നി'; റെനീഷ

കാശ് നമുക്ക് ഉണ്ടാക്കാമെന്നും അച്ഛനും അമ്മയ്ക്കും ആയുസ് കൊടുക്കണം എന്ന് മാത്രമാണ് പ്രാർത്ഥനയെന്നും റെനീഷ പറയുന്നു. 

reneesha talk about her life in bigg boss malayalam season 5 nrn

ബി​ഗ് ബോസ് മലയാളം സീസണൺ അഞ്ചിൽ എന്റെ കഥ പറഞ്ഞ് ഇമോഷണലായി റെനീഷ. തന്റെ കുടുംബത്തിൽ ഉണ്ടായ ബിസിനസ് നഷ്ടത്തെ കുറിച്ചും അപമാനത്തെ പറ്റിയും ആണ് റെനീഷ മനസ്സ് തുറക്കുന്നത്. കാശ് നമുക്ക് ഉണ്ടാക്കാമെന്നും അച്ഛനും അമ്മയ്ക്കും ആയുസ് കൊടുക്കണം എന്ന് മാത്രമാണ് പ്രാർത്ഥനയെന്നും റെനീഷ പറയുന്നു. 

റെനീഷയുടെ വാക്കുകൾ ഇങ്ങനെ

വീട്ടിൽ ഞാൻ അത്ത, അമ്മ, അണ്ണൻ എന്നിവരാണ് ഉള്ളത്. മുസ്ലീംസിൽ റാവുത്തർ ഫാമിലി ആയത് കൊണ്ട് വീട്ടിൽ തമിഴാണ് സംസാരിക്കുന്നത്. വാപ്പാനെയാണ് അത്ത എന്ന് പറയുക. പാലക്കാട് ആണ് വീട്. ഞാനൊരു പൊട്ടക്കിണറ്റിലെ തവളയാണ്. വീട്ടിലെ കാര്യങ്ങളല്ലാതെ പുറത്തുള്ള യാതൊരു കാര്യങ്ങളെ പറ്റിയും എനിക്ക് അറിയില്ല. അറിയാൻ താല്പര്യവും ഇല്ല. അണ്ണനും ഞാനും പത്ത് വയസിന്റെ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ അമ്മയെയും അത്താനെയും ഉപരി എന്റെ ഓരോ കാര്യങ്ങളിലും അധികാരം ഉള്ളത് അണ്ണനാണ്. ഫാമിലിയാണ് എനിക്കെല്ലാം. ഞാൻ ജനിക്കുന്നതിന് മുന്നെ വളരെ നല്ലൊരു ഫാമിലി ആയിരുന്നു. ഞാൻ വന്ന ശേഷം ലൈഫ് ഫുൾ മാറി. അത്ത ഒത്തിരി ബിസിനസ് ഒക്കെ ചെയ്തു പൊളിഞ്ഞു. സാമ്പത്തികമായി ഒത്തിരി പിന്നോട്ടായി. ഞാൻ  ജനിച്ചത് മുതൽ കണ്ടതും ഈ സാഹചര്യം തന്നെയാണ്. എനിക്ക് പതിനാറ് വയസുള്ള സമയം. ഇപ്പോഴെ എനിക്ക് വിവരം ഇല്ല. ആ സമയത്ത് ഇത്ര പോലും ഇല്ല. ആ സമയത്തൊരു ഷോർട് വീഡിയോയിൽ അഭിനയിച്ചു അത് യുട്യൂബിൽ ഇട്ടു. ഇത് എന്റെ കസിൻസിനൊക്കെ അഭിമാനത്തോടെ കാണിച്ച് കൊടുക്കുകയാണ്. വലിയച്ചന്റെ മോള് വന്ന് എന്നെ തള്ളിയിട്ട് ഒത്തിരി പേരുടെ മുന്നിൽ വച്ച് നാണം കെടുത്തി. കാരണം അമ്മ അവരിൽ നിന്നും ​ഗോർഡ് വാങ്ങിയിരുന്നു. ഇപ്പോഴും എനിക്ക് അവരെ കാണുമ്പോൾ ഒരു പേടിയാണ്. ബിസിനസിൽ ലോസ് ഉണ്ടായിട്ടും അത്ത ജോലി ചെയ്യുന്നത് നിർത്തിയിട്ടില്ല. നാട്ടിൽ അത്ത ഒരു പൈനാപ്പിൾ ഷോപ്പ് തുടങ്ങി. എനിക്കതൊരു അപമാനമായി തോന്നി. 18 വയസിൽ സീരിയൽ ചെയ്യുന്ന സമയത്താണ്. അത്ത വീട്ടിൽ വരുമ്പോഴെല്ലാം ബഹളം വയ്ക്കുമായിരുന്നു. എനിക്ക് നാണക്കേടായിരുന്നു. ഇത്രയും പ്രായമായിട്ടും അത്തക്ക് വേണമെങ്കിൽ വീട്ടിൽ ഇരിക്കാം. പക്ഷേ ആവുന്നത് ആവട്ടെ എന്ന് കരുതി ഓരോ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് അണ്ണൻ എന്നോട് പറഞ്ഞപ്പോഴാണ് എല്ലാം മനസിലായത്. ഇപ്പോൾ ഞാൻ ഈ അവസ്ഥയിൽ ആണെങ്കിൽ നാളെ എന്റെ മക്കൾ നന്നാവും എന്ന് അഭിമാനത്തോടെയാണ് അത്ത പറയുന്നത്. അത്തയ്ക്കും അമ്മയ്ക്കും ഒത്തിരി പ്രായമായി. അതാണ് എനിക്കൊരു പേടി. കാശ് നമുക്ക് ഉണ്ടാക്കാം. പക്ഷേ അവർക്ക് ആയുസ് ഇട്ട് കൊടുക്കണം. ബിസിനസ് അറിയില്ലെങ്കിൽ ആരും അതിന് ഇറങ്ങരുത്. അനുഭവിക്കുന്നത് മക്കളാണ്. 

ബിബി ഹൗസ് ഇനി 'ശോഭേച്ചി' ഭരിക്കും; മൂന്നാം ആഴ്ചയിലെ ക്യാപ്റ്റനായി

Latest Videos
Follow Us:
Download App:
  • android
  • ios