'ഞാൻ ഇവിടെ നിന്ന് പോയത് ആറ്റിറ്റ്യൂഡ് മാറ്റാനല്ല'; വാക്പോരുമായി രമ്യയും ഋതുവും

ഋതുവും സൂര്യയും കിച്ചണിൽ നിന്നപ്പോഴാണ് രമ്യ തർക്കത്തിന് തുടക്കമിട്ടത്. ഇതിനെതിരെ പ്രതികരിക്കാതെ ഋതു ഒഴിഞ്ഞുമാറിയെങ്കിലും അതിന് രമ്യ സമ്മതിച്ചില്ല.

ramya attack rithu

ബി​ഗ് ബോസ് സീസൺ മൂന്നിന്റെ 87മത്തെ എപ്പിസോഡായ ഇന്ന് വൻ തർക്കത്തോടെയാണ് ഷോ ആരംഭിച്ചത്. റംസാനും മണിക്കുട്ടനും ഫിറോസുമാണ് ആദ്യം തർക്കത്തിന് തുടക്കമിട്ടത്. പിന്നാലെ രമ്യയും ഋതുവും തമ്മിൽ തർക്കമാവുകയായിരുന്നു. മുമ്പും ഇരുവരും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് വലിയ സംസാരത്തിലേക്ക് പോയത്. 

ഋതുവും സൂര്യയും കിച്ചണിൽ നിന്നപ്പോഴാണ് രമ്യ തർക്കത്തിന് തുടക്കമിട്ടത്. ഇതിനെതിരെ പ്രതികരിക്കാതെ ഋതു ഒഴിഞ്ഞുമാറിയെങ്കിലും അതിന് രമ്യ സമ്മതിച്ചില്ല. പല തവണ പറഞ്ഞ് അവസാനിപ്പിച്ച കാര്യങ്ങളാണ് വീണ്ടും രമ്യ എടുത്തിടുന്നതെന്നും ഋതു പറയുന്നു. ഒരു കാര്യം നടന്ന് കഴിഞ്ഞാൽ ആ സമയത്താണ് പറയേണ്ടത് അല്ലാതെ രണ്ട് ദിവസം കഴിഞ്ഞല്ലെന്നും രമ്യയോട് ഋതു പറഞ്ഞു. മുമ്പും പല തവണ തന്നെ ഋതു പുച്ഛിച്ചിട്ടുണ്ടെന്നും രമ്യ പറയുന്നു. 

വഴക്ക് കൂടണമെങ്കിൽ ഇഷ്ടംപോലെ സ്പെയ്സ് ഉണ്ട് അവിടെ നിന്ന് വഴക്ക് ഉണ്ടാക്കിക്കോളൂവെന്നും ഋതു പറയുന്നു. പല തവണ ഋതു ഒഴിഞ്ഞ് മാറാൻ ശ്രമിച്ചെങ്കിലും രമ്യ വീണ്ടും ഇതുതന്നെ ആവർത്തിക്കുകയും ചെയ്തു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ നോമിനേഷനിൽ പറയാമെന്നും ഋതു രമ്യയോട് പറഞ്ഞു. താൻ ഇവിടെ നിന്ന് പോയത് ആറ്റിറ്റ്യൂഡ് മാറ്റാനല്ല എന്നായിരുന്നു രമ്യ ഇതിന് നൽകിയ മറുപടി. 

നിങ്ങളുടെ നിലപാടിനെ ഞാൻ പുച്ഛിക്കുന്നു എന്നാണ് ഞാൻ പറഞ്ഞത്. അല്ലാതെ നിങ്ങൾ പുച്ഛിച്ചു എന്നല്ലെന്നും ഋതു പറയുന്നു. പിന്നാലെ പുറത്ത് പോയ ഋതു ക്യാമറയോട് കാര്യം വ്യക്തമാക്കി. ഇവരെ നാളെയും കാണേണ്ടതാണെന്നും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അപ്പോൾ പറയണമെന്നും ഋതു പറയുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios