Asianet News MalayalamAsianet News Malayalam

'കൈയ്യിലിരുപ്പ് മോശമായി': ബിഗ്ബോസ് ഒടിടി തുടങ്ങി 24 മണിക്കൂര്‍ കഴിയും മുന്‍പേ ഒരു മത്സരാര്‍ത്ഥി പുറത്ത്.!

 ഷോ 24 മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പേ ഒരാളെ ബിഗ്ബോസ് ഒരാളെ ഷോയില്‍ നിന്നും പുറത്താക്കിയെന്നാണ് വിവരം. 

Puneet Superstar evicted from Bigg Boss OTT 2 in less than 24 hours vvk
Author
First Published Jun 18, 2023, 4:22 PM IST | Last Updated Jun 18, 2023, 4:23 PM IST

മുംബൈ: ഏഴ് ഇന്ത്യന്‍ ഭാഷകളില്‍ നടന്നുവരുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനിടെ മറ്റൊരു ഭാഷയില്‍ പുതിയ സീസണ്‍ ആരംഭിക്കുകയാണ്. ഹിന്ദിയിലാണ് പുതിയ ബിഗ് ബോസ് ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ ഇത് സാധാരണ ബിഗ് ബോസ് അല്ല, മറിച്ച് ബിഗ് ബോസ് ഒടിടി ആണ്. ടെലിവിഷന് വേണ്ടിയല്ലാതെ, ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോം മുന്നില്‍ കണ്ടുള്ള ബിഗ് ബോസ് ഒടിടിയുടെ ഹിന്ദിയിലെ രണ്ടാമത്തെ സീസണാണ് ഇന്നലെ ആരംഭിച്ചത്. 

കഴിഞ്ഞ ദിവസമാണ് 12പേരെ ബിഗ്ബോസ് ഒടിടി അവതാരകന്‍ സല്‍മാന്‍ ഖാന്‍ വീട്ടിലേക്ക് അയച്ചത്. ടിവി താരം ഫലഖ് നാസ്, സീരിയല്‍ നടിയായ ജിയ ശങ്കര്‍, യൂട്യൂബര്‍ അഭിഷേക് മല്‍ഹാന്‍, ടിവി താരം അഭിഷേക് പുരി, ടിവി അങ്കറും, കൊമേഡിയനുമായ സൈറസ് ബറൂച്ച, സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സര്‍ മനീഷ റാണി, നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ മുന്‍ ഭാര്യയായ ആലിയ, ടിവി സീരിയല്‍ നടി ബേബിക ധ്രുവ്, നടന്‍ അവിനാഷ് സച്ചിദേവ്, സോഷ്യല്‍ മീഡിയ താരമായ പുനീത് സൂപ്പര്‍ സ്റ്റാര്‍ എന്ന പുനീത് കുമാര്‍, പ്രശസ്ത നടി പൂജഭട്ട് എന്നിവരാണ് ബിഗ്ബോസ് ഒടിടി സീസണ്‍ 2വില്‍ പങ്കെടുക്കുന്നത്.

ബിഗ്ബോസ് വീട്ടിലേക്ക് അയച്ചവര്‍ക്ക് ഇത്തവണ ബിഗ്ബോസ് കറന്‍സി നല്‍കിയിട്ടുണ്ട്. അതായത് അവിടെ വീട്ടില്‍ ഒന്നും, ഭക്ഷണം പോലും ഫ്രീയായി കിട്ടില്ല. കറന്‍സി ഉപയോഗിച്ച് ബുദ്ധിപരമായി കളിച്ച് അതിജീവിക്കണം. എന്നാല്‍ പ്രേക്ഷകര്‍ക്ക് മത്സരാര്‍ത്ഥികള്‍ക്ക് ടിപ്പ് നല്‍കാം. അതിലൂടെ അവര്‍ക്ക് കറന്‍സി ലഭിക്കും. 

എന്നാല്‍ ഷോ 24 മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പേ ഒരാളെ ബിഗ്ബോസ് ഒരാളെ ഷോയില്‍ നിന്നും പുറത്താക്കിയെന്നാണ് വിവരം. സോഷ്യല്‍ മീഡിയ താരമായ പുനീത് സൂപ്പര്‍ സ്റ്റാറിനെയാണ് ബിഗ്ബോസ് മോശം പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയത്. വീട്ടിലെ മത്സരാര്‍ത്ഥികളുടെ അഭിപ്രായങ്ങളും പരിഗണിച്ചാണ് നടപടി എന്നാണ് വിവരം. കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയത് മുതല്‍ വീട്ടുകാരെ ശല്യപ്പെടുത്തുന്നതും വിചിത്രവുമായ കാര്യങ്ങളാണ് പുനീത് ചെയ്തുകൊണ്ടിരുന്നത്.

Puneet Superstar evicted from Bigg Boss OTT 2 in less than 24 hours vvk

മൌത്ത് ലോഷന്‍ ശരീരത്തില്‍ ഒഴിക്കുക. ടൂത്ത് പേസ്റ്റ് ദേഹത്ത് തേക്കുക തുടങ്ങിയ വിചിത്ര പരിപാടികള്‍ നടത്തി വീട്ടിലെത്തിയ മത്സരാര്‍ത്ഥികളെ ഇയാള്‍ ശല്യപ്പെടുത്തിയതിന് ബിഗ്ബോസ് ഇയാള്‍ക്ക് താക്കീത് നല്‍കിയിരുന്നു. അതിന് പിന്നാലെ ശല്യം കൂടിയപ്പോഴാണ് ഇയാളെ പുറത്താക്കിയത് എന്നാണ് വിവരം. ഏറ്റവും വേഗത്തില്‍ ഇന്ത്യയിലെ ഒരു ബിഗ്ബോസ് ഷോയില്‍ നിന്നും പുറത്താകുന്നയാള്‍ എന്ന കുപ്രശസ്തി ഇതോടെ ഇയാള്‍ക്ക് ലഭിച്ചെന്നാണ് ഹിന്ദി മാധ്യമങ്ങള്‍ പറയുന്നത്.  അതേ സമയം കൂടുതല്‍ വിവരങ്ങള്‍ ഇന്ന് രാത്രി 9 മണിയുടെ എപ്പിസോഡിലെ അറിയാന്‍ സാധിക്കൂ. ജിയോ സിനിമയിലാണ് ബിഗ്ബോസ് ഒടിടി പ്രക്ഷേപണം ചെയ്യുന്നത്. 

വിഷ്‍ണുവിന് പിന്നാലെ ബി​ഗ് ബോസില്‍ അടുത്ത സര്‍പ്രൈസ് എവിക്ഷന്‍? പ്രൊമോ പുറത്ത്

'ലാല്‍ സാറിന്‍റെ കൂടെ സിനിമയില്‍ അഭിനയിക്കണം'; വിഷ്‍ണു പറഞ്ഞ ആഗ്രഹത്തിന് മോഹന്‍ലാലിന്‍റെ മറുപടി

Latest Videos
Follow Us:
Download App:
  • android
  • ios