ബി​ഗ് ബോസ് ഹൗസിലേക്ക് ശോഭയുടെയും മിഥുന്‍റെയും അച്ഛനമ്മമാര്‍; വീഡിയോ

ഫാമിലി വീക്കിന് ഇന്ന് അവസാനം

parents of sobha viswanath and aniyan midhun into bigg boss malayalam season 5 house nsn

ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാനിക്കാന്‍ ഇനി ഒരാഴ്ച കൂടി മാത്രമാണ് ശേഷിക്കുന്നത്. ഫൈനല്‍ 5 ല്‍ ആരൊക്കെയെത്തുമെന്ന മത്സരാര്‍ഥികളുടെയും പ്രേ്കഷകരുടെയും കാത്തിരിപ്പുകള്‍ക്കിടെ ബിഗ് ബോസ് ഹൌസില്‍ ഫാമിലി വീക്ക് നടക്കുകയാണ്. 13 വാരം വരെ ഷോയില്‍ പിടിച്ചുനിന്ന മത്സരാര്‍ഥികള്‍ക്ക് സര്‍പ്രൈസുമായി അവരുടെ കുടുംബാംഗങ്ങള്‍ എത്തുന്ന വാരം. ഷിജു, നാദിറ, സെറീന, റെനീഷ, അഖില്‍, ജുനൈസ് എന്നിവരുടെ കുടുംബാംഗംങ്ങളാണ് ഇതുവരെ എത്തിയത്. ഫാമിലി വീക്കിന് അവസാനമാകുന്ന ഇന്ന് അവശേഷിക്കുന്ന രണ്ട് മത്സരാര്‍ഥികളുടെയും കുടുംബം എത്തുന്നുണ്ട്.

ശോഭ വിശ്വനാഥ്, അനിയന്‍ മിഥുന്‍ എന്നിവരുടെ കുടുംബാംഗങ്ങളാണ് ഇന്ന് ഹൌസിലേക്ക് എത്തുക. ഇരുവരുടെയും അച്ഛനമ്മമാരാണ് വരുന്നത്. പ്രിയപ്പെട്ടവരുടെ കടന്നുവരവിന്‍റെ സൂചനയായി ബിഗ് ബോസ് പാട്ട് പ്ലേ ചെയ്യുമ്പോള്‍ മുന്‍വാതിലിലേക്ക് ഓടിയെത്തുന്ന ശോഭയെയും പുഞ്ചിരിയോടെ നോക്കിനില്‍ക്കുന്ന മിഥുനെയും ഇന്നലത്തെ എപ്പിസോഡിന് അവസാനം ബിഗ് ബോസ് പുറത്തുവിട്ട പ്രൊമോയില്‍ കാണാം.

അതേസമയം ടിക്കറ്റ് ടു ഫിനാലെ വിജയിച്ച് ഫൈനല്‍ 5 ല്‍ ഇതിനകം ഇടംപിടിച്ചിരിക്കുന്ന നാദിറ മെഹ്‍റിന്‍ ഒഴികെ മറ്റെല്ലാ മത്സരാര്‍ഥികളും ഇത്തവണ നോമിനേഷനില്‍ ഇടംപിടിച്ചിട്ടുണ്ട്. ആകെ എട്ട് പേര്‍. ത്വക് രോഗം മൂലം ഹൌസില്‍ നിന്ന് മാറി ചികിത്സയില്‍ തുടരുന്ന റിനോഷ് ജോര്‍ജും നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ട്. റിനോഷ്, അഖില്‍ മാരാര്‍, ജുനൈസ്, റെനീഷ, സെറീന, ശോഭ വിശ്വനാഥ്, അനിയന്‍ മിഥുന്‍, ഷിജു എന്നിവരാണ് നോമിനേഷനില്‍ ഉള്ളത്. ഫൈനല്‍ 5 ല്‍ ഉറപ്പായും ഉണ്ടായേക്കാവുന്ന ചില മത്സരാര്‍ഥികള്‍ പ്രേക്ഷകരുടെ മനസില്‍ ഉണ്ടെങ്കിലും ഫൈനല്‍ 5 ന്‍റെ മുഴുവന്‍ ലിസ്റ്റ് അപ്രവചനീയമാണ്. ഫിനാലെ വീക്കിനെ ആവേശകരമാക്കുന്നതും അത് തന്നെ.

ALSO READ : ആരാണീ 'ഷിജു, പാറയില്‍ വീട്'? മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് സ്ട്രീമിം​ഗ് തുടങ്ങി

Latest Videos
Follow Us:
Download App:
  • android
  • ios