വേക്കപ്പ് സോംഗിനിടെ വാതില്‍ തുറന്ന് അച്ഛനും അമ്മയും! ജാസ്‍മിന് വന്‍ സര്‍പ്രൈസുമായി ബിഗ് ബോസ്

മറ്റേത് മത്സരാര്‍ഥിക്ക് നല്‍കിയതിനേക്കാള്‍ വലിയ സര്‍പ്രൈസ് ആണ് ബിഗ് ബോസ് ഫാമിലി വീക്കില്‍ ജാസ്മിന് നല്‍കിയത്

parents of jasmin jaffar is in bigg boss house as part of family week

ബിഗ് ബോസ് മലയാളം സീസണ്‍ 6 പതിനൊന്നാം വാരത്തിലേക്ക് കടക്കുന്ന ദിവസമാണ് ഇന്ന്. പതിവിന് വിപരീതമായി മോഹന്‍ലാല്‍ എത്താത്ത വാരാന്ത്യ ദിനങ്ങളാണ് ഇത്തവണ. അതിനാല്‍ത്തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ന്നുവന്നിരുന്ന ഫാമിലി വീക്കിന്‍റെ തുടര്‍ച്ചയാണ് ശനി, ഞായര്‍ ദിനങ്ങളിലും. ജാസ്മിന്‍, റസ്മിന്‍ എന്നിവരുടേതൊഴികെ മറ്റെല്ലാ മത്സരാര്‍ഥികളുടെയും കുടുംബാംഗങ്ങള്‍ ശനിയാഴ്ചയ്ക്കുള്ളില്‍ ഹൗസില്‍ എത്തിയിരുന്നു. തന്‍റെ അച്ഛനും അമ്മയും എന്നെത്തുമെന്ന കാത്തിരിപ്പിലായിരുന്നു ഫാമിലി വീക്ക് തുടങ്ങിയ സമയം മുതല്‍ ജാസ്മിന്‍. ഇന്ന് അത് യാഥാര്‍ഥ്യമായിരിക്കുകയാണ്. 

മറ്റേത് മത്സരാര്‍ഥിക്ക് നല്‍കിയതിനേക്കാള്‍ വലിയ സര്‍പ്രൈസ് ആണ് ബിഗ് ബോസ് ഫാമിലി വീക്കില്‍ ജാസ്മിന് നല്‍കിയത്. മറ്റെല്ലാ മത്സരാര്‍ഥികളുടെയും കുടുംബാംഗങ്ങള്‍ എത്തുമ്പോള്‍ വൈല്‍ഡ് കാര്‍ഡുകള്‍ വന്ന സമയത്തേതുപോലെ വീട്ടില്‍ പാട്ട് വച്ചാണ് ബിഗ് ബോസ് അത് അറിയിച്ചത്. എന്നാല്‍ ജാസ്മിന്‍റെ മാതാപിതാക്കള്‍ എത്തുമ്പോള്‍ പ്രത്യേകം ഗാനം ബിഗ് ബോസ് വച്ചില്ല. മറിച്ച് രാവിലത്തെ വേക്കപ്പ് സോംഗിന്‍റെ സമയത്ത് മുഖ്യ വാതില്‍ തുറന്ന് ബിഗ് ബോസ് ഇരുവരെയും ഹൗസിലേക്ക് കയറ്റി വിടുകയായിരുന്നു. 

രാവിലെ 8.30 നാണ് ശനിയാഴ്ച എപ്പിസോഡില്‍ ബിഗ് ബോസ് വേക്കപ്പ് സോംഗ് വച്ചത്. ഈ സമയം പുറത്ത് സഹമത്സരാര്‍ഥികള്‍ക്കൊപ്പം പാട്ടിന് ചുവട് വച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു ജാസ്മിന്‍. പൊടുന്നനെ വാതില്‍ തുറക്കപ്പെടുകയും അച്ഛനും അമ്മയും അകത്തേക്ക് കയറുകയുമായിരുന്നു. ബിഗ് ബോസ് നല്‍കിയ സര്‍പ്രൈസിന്‍റെ മുഴുവന്‍ അവിശ്വസനീയതയും ജാസ്മിന്‍റെ മുഖത്ത് കാണാമായിരുന്നു. ഒരു മത്സരാര്‍ഥി എന്ന നിലയില്‍ താന്‍ പുറത്ത് എങ്ങനെയാണ് വിലയിരുത്തപ്പെട്ടിരിക്കുന്നതെന്ന ആകാംക്ഷ ജാസ്മിന്‍ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തായ ഗബ്രിയുടെ പുറത്താവലും ജാസ്മിനെ ഇക്കാര്യത്തില്‍ ആശയക്കുഴപ്പത്തില്‍ ആക്കിയിട്ടുണ്ട്. 

ALSO READ : കാത്തിരിപ്പ് എപ്പോള്‍ വരെ? 'ഇന്ത്യന്‍ 2' റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios