6,50,000 രൂപ; ബി​ഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായി 'പണപ്പെട്ടി' എടുത്ത് മത്സരാർത്ഥി, പക്ഷേ..

നാളെയും ഈ ടാസ്ക് ഉണ്ടാകുമെന്നും കൂടുതൽ തുക വരുമെന്നും ആലോചിച്ച് തീരുമാനിക്കണമെന്നും ബിഗ് ബോസ്. 

panappetty task in bigg boss malayalam season 5 nrn

ബി​ഗ് ബോസ് മലയാളം സീസണുകളിലെ ഏറ്റവും ശ്രദ്ധേയമായ ടാസ്ക് ആണ് 'പണപ്പെട്ടി'. വിവിധ പെട്ടികളിലായി ഓരോ വ്യത്യസ്ത തുക രേഖപ്പെടുത്തിയിരിക്കും. ഷോയിൽ മുന്നോട്ട് പോകാൻ താല്പര്യം ഇല്ലാത്ത ആർക്ക് വേണമെങ്കിലും അതെടുത്ത് പുറത്ത് പോകാം. ഇതുവരെയുള്ള ബി​ഗ് ബോസ് സീസണുകളിൽ ആരും തന്നെ പണപ്പെട്ടി എടുത്തിട്ടുമില്ല. എന്നാൽ ബി​ഗ് ബോസ് സീസൺ അഞ്ചിൽ പണപ്പെട്ടി ഒരാൾ എടുത്തിരിക്കുകയാണ്. 

"ഈ ഫിനാലെ വീക്കിൽ മൂന്ന് വ്യത്യസ്ത രീതികളിൽ എത്തിച്ചേർന്ന ഏഴ് പേരാണുള്ളത്. ചിലർ ഇവിടെ എത്തിച്ചേർന്നത് കഠിന പ്രയത്നം കൊണ്ടും അർഹത കൊണ്ടും ആണെങ്കിൽ വേറെ ചിലർ എങ്ങനെ ഈ അവസാനലാപ്പിൽ എത്തിയെന്ന അത്ഭുതത്തിൽ നിന്നും ഇതുവരെ മോചിതരായിട്ടില്ല. നിങ്ങളിൽ നിന്നും ഒരാൾ മാത്രം ആയിരിക്കും ദിവസങ്ങൾ മാത്രം അകലെ ഉള്ള ഫിനാലെയിൽ വിജയ കിരീടം ചൂടുക. വിജയ ലക്ഷ്യത്തോടൊപ്പം പണവും നിങ്ങൾക്ക് പ്രധാനമാണ്. ഇതുവരെ എത്തിച്ചേർന്ന നിങ്ങൾക്ക് എല്ലാവരും ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട് കൊണ്ട് പണമെടുത്ത് ബി​ഗ് ബോസ് വീട്ടിൽ നിന്നും പോകാൻ ഒരവസരം ഒരുക്കുകയാണ് ബി​ഗ് ബോസ്. എന്നാൽ അന്തിമ തീരുമാനം നിങ്ങളുടേത് മാത്രം", എന്നാണ് ബി​ഗ് ബോസ് നൽകിയ നിർദ്ദേശം. 

ശേഷം അഖിൽ ടാസ്ക് വായിച്ചു. ​"ഗാർഡൻ ഏരിയയിൽ പണം അടങ്ങിയ അഞ്ച് പെട്ടികൾ ഓരോ പോടിയങ്ങളിലായി നൽകിയിട്ടുണ്ടായിരിക്കും. ഓരോ പെട്ടിയുടേയും മൂല്യം വ്യത്യസ്തമാണ്. നാല് ഘട്ടങ്ങളിലായി ബസർ കേൾപ്പിക്കുന്നതുമാണ്. ബസർ കേൾക്കുമ്പോൾ മത്സരാർത്ഥികൾ എല്ലാവരും ​ഗാർഡൻ ഏരിയയിൽ മാർക്ക് ചെയ്തിരിക്കുന്ന വരയ്ക്ക് പിന്നിലായി വന്ന് നിൽക്കുക. ഓരോ ഘട്ടത്തിലും ഏത് പെട്ടി തുറക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്. പെട്ടിയിൽ എത്ര രൂപയാണെന്ന് കാണിക്കാൻ ബി​ഗ് ബോസ് സഹായിയും ഉണ്ടായിരിക്കും. നാല് പെട്ടികളും അർദ്ധരാത്രി 12 മണിവരെ തുറന്നിരിക്കുന്നതാണ്. ഏതെങ്കിലും ഒരു പെട്ടിയിലെ പണം നിങ്ങളിൽ ആർക്ക് വേണമെങ്കിലും എടുക്കാം. അതുവരെയും ആരും എടുത്തില്ലെങ്കിൽ പെട്ടി പൂട്ടി സീൽ ചെയ്യും. ആരെങ്കിലും പണം എടുക്കുന്ന പക്ഷം, ആ വ്യക്തി ആ പണവുമായി ബി​ഗ് ബോസ് വീടിനോട് വിട പറയും", എന്നതാണ് ടാസ്ക്.  ഇത്രയും വായിക്കുന്നതിടയിലും മറ്റ് മത്സരാർത്ഥികൾ പണപ്പെട്ടി ടാസ്ക് വിശ്വസിച്ചില്ല. ശേഷം കുറിപ്പ് കണ്ടാണ് അവർ വിശ്വസിച്ചത്. 

പിന്നാലെ ടാസ്കിലേക്ക് മത്സരാർത്ഥികൾ കടന്നു. ആദ്യം തുറന്നത് നാലാമത്തെ പെട്ടി ആണ്. ആറ് ലക്ഷത്തി അൻപതിനായിരം ആണ് ഈ പെട്ടിയിൽ ഉണ്ടായിരുന്ന തുക. പിന്നാലെ ഇതേപറ്റിയായിരുന്നു ബിബി ഹൗസിലെ സംസാരം. എന്നാൽ ആരും തുക എടുത്തില്ല. രണ്ടാമത് ഒന്നാമത്തെ പെട്ടി തുറന്നു. മൂന്ന് ലക്ഷത്തിന്റെ പെട്ടിയായിരുന്നു ഇത്. ഇതും ആരും എടുത്തില്ല. ശേഷം അഞ്ചാമത്തെ പെട്ടി തുറന്നു. നാല് ലക്ഷത്തി ഇരുപത്തി അയ്യായിരം. ഇതും ആരും എടുത്തില്ല. രണ്ടാമത്തെ പെട്ടിയാണ് അടുത്ത് തുറന്നത്.  ഒരു ലക്ഷത്തി അൻപതിനായിരം ആയിരുന്നു ഇതിൽ. നാല് പെട്ടിയാണ് ആകെ തുറക്കാൻ സാധിക്കുന്നത്. ഒടുവിൽ അഞ്ചാമത്തെ പെട്ടി ക്യാൻസൽ ചെയ്യുകയും ചെയ്തു. 

ഇതിനിടെ ആറ് ലക്ഷത്തി അൻപതിനായിരം എടുക്കാൻ നാദിറ തയ്യാറാകുക ആയിരുന്നു. താൻ നൂറ് ദിവസം കഷ്ടപ്പെട്ടാലും ഇത്രയും തുക കിട്ടില്ലെന്നും നാദിറ പറയുന്നു. ഇതൊരു ​ഗെയിം ആണെന്നും നീ നിന്റെ ഡിസിഷൻ ആണ് എടുക്കേണ്ടതെന്നുമാണ് അഖിൽ മാരാർ പറയുന്നത്. ഞാൻ എത്ര കൂട്ടിയാലും കൂടാത്തൊരു തുകയാണിത്. എന്ത് മാത്രം ഞാൻ കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. ഞാൻ ചെയ്യുന്ന ഏറ്റവും വലിയ കാര്യമായിരിക്കും ഇതെന്നും നാദിറ പറയുന്നു. ​ഗ്രാന്റ് ഫിനാലെ സ്വപ്നം ഉണ്ടെനിക്ക്. അതിൽ ഒരാളെ വിന്നർ ആകുകയുള്ളൂവെന്നും നാദിറ പറയുന്നു. ശേഷം മറ്റുള്ളവരുമായി നാദിറ ചർച്ച ചെയ്യുന്നുണ്ട്. ശേഷം നാദിറ പണപ്പെട്ടി എടുത്തു. 

'മുന്നിലുള്ളത് വിശ്രമവും ഫിസിയോതെറാപ്പിയും, വേദനയിൽ നിന്ന് പോരാടും'; പൃഥ്വിരാജ്

എന്നാൽ ഇത് അന്തിമ തീരുമാനം ആണോ എന്ന് ബി​ഗ് ബോസ് ചോദിച്ചു. നാളെയും ഈ ടാസ്ക് ഉണ്ടാകുമെന്നും കൂടുതൽ തുക വരുമെന്നും ആലോചിച്ച് തീരുമാനിക്കണമെന്നും നിർദ്ദേശം നൽകി. ഒടുവിൽ തന്റെ തീരുമാനം അന്തിമമല്ലെന്ന് നാദിറ പറയുകയായിരുന്നു. ഇനി നാളെ നാദിറ എത്ര രൂപ എടുക്കുമെന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. 

'കയറുമ്പോൾത്തന്നെ ഞാൻ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്ണുവുമായുള്ള അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios