'പണി വരുന്നുണ്ട് അവറാച്ചാ'; ആറ് വൈല്‍ഡ് കാര്‍ഡുകളും ടാര്‍ഗറ്റ് ആയി പ്രഖ്യാപിച്ചത് ഒരേയൊരു മത്സരാര്‍ഥിയെ!

ടാ​ര്‍​ഗറ്റ് ചെയ്യണമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ആളുകള്‍ ആരൊക്കെയെന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ പറഞ്ഞ മറുപടി

one contestant is the target of all 6 wild card entries that is gabri in bigg boss malayalam season 6

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആവേശകരമായ അഞ്ചാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മുന്‍ സീസണുകളെപ്പോലെ ഈ സീസണ്‍ ആവേശം കൊള്ളിക്കുന്നില്ലെന്ന് പരാതിപ്പെട്ട പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ആറ് വൈല്‍ഡ് കാര്‍ഡുകളെയാണ് ബിഗ് ബോസ് ഒറ്റ ദിവസം ഇറക്കിവിടുന്നത്. ഹൌസിലേക്ക് ഇന്ന് എത്തുന്നതിന് മുന്‍പ് ഈ ആറ് പേരെയും മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇതുവരെയുള്ള മത്സരം കണ്ട് വിലയിരുത്തിയിട്ടുള്ള അവരോട് ചില ചോദ്യങ്ങളും അദ്ദേഹം ചോദിച്ചിരുന്നു. അതിലൊന്ന് നിങ്ങള്‍ക്ക് ടാര്‍ഗറ്റ് ചെയ്യണമെന്ന് തോന്നുന്ന മത്സരാര്‍ഥികള്‍ ആരൊക്കെയെന്ന് പറയാന്‍ ആയിരുന്നു. കുറഞ്ഞത് മൂന്ന് പേരുടെ പേരുകളാണ് അവര്‍ പറയേണ്ടിയിരുന്നത്. ഇതില്‍ ആറ് വൈല്‍ഡ് കാര്‍ഡുകളുടെ ടാര്‍ഗറ്റ് ലിസ്റ്റിലും ഒരു മത്സരാര്‍ഥി ഇടംപിടിച്ചു!

ഗബ്രിയാണ് അത്. രണ്ടാമതായി ഏറ്റവുമധികം പേര്‍ പറഞ്ഞ ടാര്‍ഗറ്റ് ജാന്‍മോണി ആണ്. മൂന്ന് പേരാണ് ജാന്‍മോണിയുടെ പേര് പറഞ്ഞത്. ജിന്‍റോ, ജാസ്മിന്‍, അന്‍സിബ, ഋഷി എന്നിവരെ രണ്ട് പേരും അപ്സര, റസ്മിന്‍ എന്നിവരെ ഓരോരുത്തരം ടാര്‍ഗറ്റ് ആയി പ്രഖ്യാപിച്ചു. ഇതില്‍ സായ് കൃഷ്ണയുടെ അഭിപ്രായം കൌതുകകരമായിരുന്നു. നിലവിലെ മത്സരാര്‍ഥികളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളാണ് സായ് പറഞ്ഞത് ഗബ്രിയുടെ പേരാണ്. ഒപ്പം ടാര്‍ഗറ്റുകളില്‍ ഒരാളും ഗബ്രി തന്നെ. വൈല്‍ഡ് കാര്‍ഡുകളുടെ ടാര്‍ഗറ്റ് ലിസ്റ്റ് ഇങ്ങനെ.. ടാ​ര്‍​ഗറ്റ് ചെയ്യണമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ആളുകള്‍ ആരൊക്കെയെന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ പറഞ്ഞ മറുപടി ഇങ്ങനെ.

അഭിഷേക് ജയദീപ്- ​ഗബ്രി, ജാന്‍മോണി, ജിന്‍റോ

സിബിന്‍- ജാസ്മിന്‍, അന്‍സിബ, ഋഷി, ​ഗബ്രി

നന്ദന- അന്‍സിബ, ജാസ്മിന്‍, ​ഗബ്രി

അഭിഷേക് ശ്രീകുമാര്‍- ജാന്‍മോണി, ഋഷി, ​ഗബ്രി, 

പൂജ കൃഷ്ണ- ജിന്റോ, ജാന്‍മോണി, ​ഗബ്രി

സായ് കൃഷ്ണ- ​ഗബ്രി, അപ്സര, റസ്മിന്‍

ALSO READ : 28-ാം ദിവസം സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ്! ആളെ പരിചയപ്പെടുത്തി മോഹന്‍ലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios