Asianet News MalayalamAsianet News Malayalam

ബിഗ് ബോസില്‍ ഗ്രൂപ്പിസമെന്ന് ഒമര്‍ ലുലു; മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മറുപടി

"ഞാനിവിടെ പുതിയൊരു ആളാണല്ലോ. അപ്പോള്‍ എനിക്കാണ് കാര്യങ്ങള്‍ മനസിലാവുക"

omar lulu says there is groupism in bigg boss malayalam season 5 nsn
Author
First Published Apr 20, 2023, 10:25 PM IST | Last Updated Apr 20, 2023, 10:25 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 5 മത്സരാര്‍ഥികള്‍ക്കിടയില്‍ ഗ്രൂപ്പിസമുണ്ടെന്നത് തീര്‍ച്ചയാണെന്ന് ഒമര്‍ ലുലു. ഈ സീസണിലെ രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഇന്നലെയാണ് ഒമര്‍ ഹൌസിലേക്ക് എത്തിയത്. പതിവിന് വിപരീതമായി ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് മോഹന്‍ലാല്‍ ഇത്തവണ മത്സരാര്‍ഥികളുമായി സംവദിക്കുന്നത്. ഇന്നത്തെ എപ്പിസോഡില്‍ ഗ്രൂപ്പിസം വിഷയമാക്കിയ മോഹന്‍ലാല്‍ ജുനൈസിനോട് അങ്ങനെ ഉണ്ടോ എന്ന് ചോദിച്ചു. കഴിഞ്ഞ വീക്കിലി ടാസ്ക് ആയ ചക്രവ്യൂഹത്തില്‍ സെറീന, റെനീഷ, അളിയന്‍ എന്നിവര്‍ക്കിടയില്‍ ഗ്രൂപ്പിസമുണ്ടെന്ന് ജുനൈസ് പറഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു മോഹന്‍ലാലിന്‍റെ ചോദ്യം. ഇതിന് ജുനൈസ് മറുപടി പറഞ്ഞ് തുടങ്ങിയപ്പോഴാണ് തനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഒമര്‍ ലുലു എത്തിയത്.

"ലാലേട്ടാ എനിക്കൊരു കാര്യം പറയാന്‍ പറ്റുമോ? ഞാന്‍ ഇവിടെ ആദ്യദിവസം വന്നതല്ലേയുള്ളൂ.. എനിക്ക് തോന്നിയ ഒരു കാര്യമാണ്. ഇവിടെ തീര്‍ച്ഛയായും ഗ്രൂപ്പ് ഉണ്ട്. എനിക്കത് മനസിലായി. ഞാനിവിടെ പുതിയൊരു ആളാണല്ലോ. അപ്പോള്‍ എനിക്കാണ് കാര്യങ്ങള്‍ മനസിലാവുക. ഏത് ഗ്രൂപ്പിലാണ് നില്‍ക്കേണ്ടതെന്ന് മനസിലാവാതെ കുറേ ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് നോക്കുന്നുമുണ്ട്", ഒമര്‍ ചിരിയോടെ പറഞ്ഞു. വന്നല്ലേയുള്ളൂ. ഒരു രണ്ട് ദിവസം കഴിഞ്ഞിട്ട് നല്ലത് നോക്കി ചേര്‍ന്നാല്‍ മതി എന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി. ആറേഴ് ഗ്രൂപ്പ് ഉണ്ടോ ഇവിടെ എന്നും മോഹന്‍ലാല്‍ ചോദിച്ചു. അല്ല. ഒരു നാല് ഗ്രൂപ്പ് തന്റെ കണ്‍മുന്നിലുണ്ട് എന്നായിരുന്നു ഒമറിന്‍റെ പ്രതികരണം.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 നാലാം വാരം അവസാനിക്കാന്‍ ഒരുങ്ങുമ്പോള്‍ ഷോ ജനപ്രീതിയില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന സീസണ്‍ കഴിഞ്ഞ നാല് സീസണുകളേക്കാള്‍ വേറിട്ട അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

ALSO READ : 'എന്ത് ചെയ്യുന്നു'? ഒമറിനോട് വിഷ്‍ണുവിന്‍റെ ചോദ്യം; സംവിധായകന്‍റെ മറുപടി

Latest Videos
Follow Us:
Download App:
  • android
  • ios