'മാരാര്‍ക്ക് പുറത്ത് ഭയങ്കര നെഗറ്റീവാ'; പോകുംമുന്‍പ് വിഷ്‍ണുവിന് ഒമര്‍ ലുലു നല്‍കിയ ഉപദേശം
സീസണ്‍ 5 ല്‍ ഇതുവരെ പുറത്തായത് 5 പേര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ ഏഴാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അതായത് ഷോ ആകെ ദിനങ്ങളുടെ പകുതിയോട് അടുക്കുന്നു. രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ അടക്കം ആകെ 20 മത്സരാര്‍ഥികളാണ് ഈ സീസണില്‍ ഇതുവരെ ഹൗസിലേക്ക് എത്തിയത്. അതില്‍ 5 പേര്‍ പുറത്തായി. അവശേഷിക്കുന്നത് 15 പേര്‍. ഒമര്‍ ലുലുവിന്‍റെ പുറത്താവലായിരുന്നു ഇത്തവണ വാരാന്ത്യത്തിലെ പ്രധാന സംഭവം. ഞായറാഴ്ച എപ്പിസോഡിലാണ് രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് ആയി എത്തിയ ഒമറിന്‍റെ എവിക്ഷന്‍ ബിഗ് ബോസ് നാടകീയമായി അവതരിപ്പിച്ചത്. മറ്റു മത്സരാര്‍ഥികളില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായാണ് ഒമര്‍ എലിമിനേഷനോടും പ്രതികരിച്ചത്. അതേസമയം പോകുംമുന്‍പ് മറ്റൊരു മത്സരാര്‍ഥിക്ക് ഒമര്‍ നല്‍കിയ ഉപദേശം സോഷ്യല്‍ മീഡിയയിലും ചര്‍ച്ച സൃഷ്ടിച്ചിട്ടുണ്ട്.
ഹൗസിന് പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് ഒമറിനോട് എന്തോ സംസാരിക്കാന്‍ വിഷ്ണു എത്തി. ഒമറിന്‍റെ ചെവിയില്‍ അടക്കം പറഞ്ഞു. പിന്നാലെ ഹൗസിലെ മുന്നോട്ടുള്ള മത്സരത്തില്‍ വിഷ്ണു വരുത്തേണ്ട സ്ട്രാറ്റജി മാറ്റത്തെക്കുറിച്ച് ഒമര്‍ ഉപദേശം നല്‍കുകയായിരുന്നു. "അഖില്‍ മാരാര്‍ക്കൊപ്പം നടന്നാല്‍ നേട്ടം ഉണ്ടാവില്ലെന്നാണ് ഒമര്‍ പറഞ്ഞതിന്‍റെ ആകെത്തുക. നീ ശോഭയെ സപ്പോര്‍ട്ട് ചെയ്ത് പിടിച്ചോ, ട്ടോ. കാരണം മൊത്തം ഗെയിം മാറും. കാരണം ഇവന്‍ (അഖില്‍ മാരാര്‍) ഇങ്ങനെ ഫുള്‍ ടൈം ടാര്‍ഗറ്റ് ചെയ്യുമ്പോള്‍ (ശോഭയെ) വേറൊരു തലത്തിലേക്ക് പോകും. മനസിലായില്ലേ? കുറേ കഴിയുമ്പോള്‍ അതില്‍ വലിയ മാറ്റം വരും. മാരാര്‍ക്ക് പുറത്ത് ഭയങ്കര നെഗറ്റീവാ", ഒമര്‍ ലുലു പറഞ്ഞു.
അഖില്‍ മാരാരെ ടാര്‍ഗറ്റ് ചെയ്ത് ഗെയിം കളിക്കുക എന്ന ലക്ഷ്യവുമായാണ് ഹൗസിലേക്ക് വന്നത് എന്ന് തോന്നിപ്പിക്കുന്നതായിരുന്നു വന്നതിന് പിന്നാലെ ഒമര്‍ ഒരിക്കല്‍ സാഗറിനോടും ജുനൈസിനോടും പറഞ്ഞത്. അഖിലിന് പുറത്ത് നെഗറ്റീവ് ആണെന്നും ഒരു കോമഡി പീസ് ആയി ആളുകള്‍ എടുത്തിട്ട് അലക്കുകയാണെന്നുമായിരുന്നു ഒമറിന്‍റെ വാക്കുകള്‍. അഖിലിനെ പൊളിച്ചടുക്കണമെന്നും. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഗെയിമിന് കാര്യമായ പ്രാധാന്യമൊന്നും കൊടുക്കാതെ ബിഗ് ബോസ് ജീവിതം ആസ്വദിക്കുന്ന ഒമറിനെയാണ് പ്രേക്ഷകര്‍ കണ്ടത്.