അവസാന അവസരവും തുണച്ചില്ല; ഒടുവിൽ ആ മത്സരാർത്ഥി ബിഗ് ബോസിന് പുറത്തേക്ക്
ടിക്കറ്റ് ടു ഫിനാലെയിലേക്ക് എത്തി അഭിഷേക് പോയിട്ടുള്ള എല്ലാവരും ഇത്തവണ നോമിനേഷനിൽ വന്നിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ ഇനി ഏതാനും നാളുകൾ മാത്രമാണ് ബാക്കി. ആരാകും വിജയ കിരീടം ചൂടുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഏവരും. ഫൈനലിലേക്ക് അടുക്കുന്തോറും ഒന്നോ അതിൽ കൂടുതൽ പേരോ എവിക്ഷനിലൂടെ പുറത്തേക്ക് പോകുകയാണ്. അത്തരത്തിൽ ഈ ആഴ്ചയിലെ ആദ്യ എവിക്ഷൻ നടന്നിരിക്കുകയാണ്.
നോറയാണ് ഇത്തവണ ഔട്ട് ആയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച സീക്രട്ട് റൂമിൽ പോയി തിരിച്ചുവന്നതിന് ശേഷമാണ് നോറ ഇപ്പോൾ പുറത്തായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ടിക്കറ്റ് ടു ഫിനാലെയിലേക്ക് എത്തി അഭിഷേക് പോയിട്ടുള്ള എല്ലാവരും ഇത്തവണ നോമിനേഷനിൽ വന്നിരുന്നു.
മോഹന്‍ലാല്‍ ആണ് ഇത്തവണ പുറത്താകുന്നത് ആര് എന്ന് നേരിട്ട് പറഞ്ഞത്. ഫ്ലോറില്‍ എവിക്ട്, സേവ്, റിസള്‍ട്ട് പെന്റിംഗ് എന്നീ കോളങ്ങളുള്ള ബോര്‍ഡും എവിക്ഷനില്‍ വന്നിട്ടുള്ള മത്സരാര്‍ത്ഥികളുടെ ഫോട്ടോകളും ഉണ്ടായിരുന്നു. ശേഷം ഓരോരുത്തരെ ആയി വിളിച്ച് എവിക്ട്, സേവ്, റിസള്‍ട്ട് പെന്റിംഗ് എന്നിവയില്‍ ഏത് വേണം എന്ന് ചോദിക്കുകയും അവര്‍ പറയുന്ന കോളങ്ങളില്‍ മോഹന്‍ലാല്‍ ഫോട്ടോകള്‍ വയ്ക്കുന്നുമുണ്ട്. അര്ജുന്, ജിന്റോ എന്നിവരാണ് ആദ്യം സേവ് ആയത്. സിജോ, ഋഷി, ജാസ്മിന് എന്നിവര്‍ പെന്റിങ്ങില്‍ വരികയും ചെയ്തു.
നിഗൂഢത ഉണർത്തുന്ന കഥാപാത്രങ്ങളായി ഉർവശിയും പാർവതിയും; ഉള്ളൊഴുക്ക് ജൂൺ 21ന്
ബാക്കി വന്നത് നോറയും ശ്രീധുവും ആണ്. ശേഷം ഓരോരുത്തരോടായി ഇവരില്‍ ആരാകും സേഫ് ആകുക എന്ന് മോഹന്‍ലാല്‍ എല്ലാവരോടും ചോദിക്കുന്നുമുണ്ട്. പിന്നാലെ നോറ എവിക്ട് ആയെന്ന് മോഹന്‍ലാല്‍ പറയുക ആയിരുന്നു. ശ്രീധുവിന്റെ റിസള്‍ട്ട് പെന്റിങ്ങിലും വച്ചു. ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് നോറ ബിഗ് ബോസിന് പുറത്തേക്ക് പോകുകയും ചെയ്തു. ഗ്രൂപ്പായി എല്ലാവരും ഫോട്ടോയും എടുക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..