നോമിനേഷനെ ഭയക്കാതിരുന്നത് ഒരാൾ മാത്രം! പോരടിച്ച് മറ്റ് മത്സരാര്‍ഥികൾ, 10-ാം ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റ് എത്തി
കണ്‍ഫെഷന്‍ റൂമിലേക്ക് ഈരണ്ട് പേരെ വീതം വിളിപ്പിച്ച് ബിഗ് ബോസ്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ പത്താം വാരത്തിലെ നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചു. എല്ലാ സീസണുകളിലുമുള്ളതുപോലെ സവിശേഷമായൊരു രീതിയിലാണ് ഇത്തവണ ബിഗ് ബോസ് നോമിനേഷന്‍ ലിസ്റ്റ് തീരുമാനിച്ചത്. ഈരണ്ട് പേരെ വീതം കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് പരസ്പരം ചര്‍ച്ച ചെയ്ത് നോമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടത് ആരെയെന്നത് തീരുമാനിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ബിഗ് ബോസ്. നിശ്ചിത സമയത്തിനകം ഇത് തീരുമാനിക്കാത്തപക്ഷം വന്നിരിക്കുന്ന രണ്ട് പേരും നോമിനേഷനിലേക്ക് വരുമെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.
ഇതുപ്രകാരം ആദ്യം വിളിച്ചത് ജാസ്മിനെയും അഭിഷേകിനെയുമാണ്. നിശ്ചിത സമയത്ത് തീരുമാനം എടുക്കാന്‍ സാധിക്കാത്തതിനാല്‍ ഇരുവരും ലിസ്റ്റിലേക്ക് എത്തി. ജിന്‍റോ, അര്‍ജുന്‍ ഇവരെയാണ് അടുത്തതായി വിളിച്ചത്. അപരനെ സേവ് ചെയ്യാന്‍ രണ്ടുപേരും തയ്യാറല്ലായിരുന്നു. അതിനാല്‍ ഇരുവരും ലിസ്റ്റില്‍ ഇടംപിടിച്ചു. പിന്നീടെത്തിയത് നോറയും അന്‍സിബയും മാത്രമാണ്. അന്‍സിബയെ നോമിനേറ്റ് ചെയ്യാനുള്ള തന്‍റെ പോയിന്‍റുകള്‍ നോറ അവതരിപ്പിച്ചു. എന്നാല്‍ അന്‍സിബ മറുവാദം നിരത്തിയില്ല. മറിച്ച് നോറയുടെ ആരോപണങ്ങള്‍ സ്വീകരിക്കുന്നതായി പറഞ്ഞുകൊണ്ട് നോമിനേഷന്‍ സ്വീകരിക്കുകയായിരുന്നു. അപ്സര, ഋഷി എന്നിവരെയാണ് പിന്നീട് വിളിച്ചത്. ഇവര്‍ക്കും ഒരാളുടെ പേര് പറയാനായില്ല. അവസാനമായി സിജോ, ശ്രീതു എന്നിവരെ വിളിച്ചപ്പോഴും അതുതന്നെ ആയിരുന്നു സ്ഥിതി. അങ്ങനെ ഇവരെല്ലാം നോമിനേഷനിലേക്ക് വന്നു.
എന്നാല്‍ ബിഗ് ബോസ് അവസാനം ഒരു ട്വിസ്റ്റ് കാത്തുവച്ചിരുന്നു. ഇത്തവണത്തെ ക്യാപ്റ്റനായ നന്ദനയെയും ഹോട്ടല്‍ ടാസ്കില്‍ രത്നം സ്വന്തമാക്കിയ സായിയെയും ഒരുമിച്ച് കണ്‍ഫെഷന്‍ റൂമിലേക്ക് ബിഗ് ബോസ് വിളിപ്പിച്ചു. നോമിനേറ്റ് ചെയ്യാനല്ല, മറിച്ച് നോമിനേഷനില്‍ ഇടംപിടിച്ചവരില്‍ നിന്ന് ഒരാളെ സേവ് ചെയ്യാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ചര്‍ച്ചകളിലൂടെ സിജോയുടെ പേര് ഇരുവരും പറഞ്ഞു. ജാസ്മിനെ പിടിച്ചു തള്ളിയതിന് റസ്മിന് രണ്ടാഴ്ച ഡയറക്റ്റ് നോമിനേഷനാണ്. അങ്ങനെ പത്താം വാരത്തിലെ നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിക്കപ്പെട്ടു. ജാസ്മിന്‍, അഭിഷേക്, ജിന്‍റോ, അര്‍ജുന്‍, അന്‍സിബ, അപ്സര, ഋഷി, ശ്രീതു, റസ്മിന്‍ എന്നിവരാണ് ഇത്തവണ നോമിനേഷനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നന്ദന, സായ്, നോറ, സിജോ എന്നിവര്‍ മാത്രമാണ് നോമിനേഷനില്‍ ഉള്‍പ്പെടാത്തത്.