വൈകാരിക നിമിഷങ്ങൾക്ക് പിന്നാലെ ബി​ഗ് ബോസ് ഹൗസിൽ നോമിനേഷൻ പ്രക്രിയ

കഴിഞ്ഞ ആഴ്ച നടന്ന നാട്ടുക്കൂട്ടം വീക്കിലി ടാസ്ക്കിന്റെ അടിസ്ഥാനത്തിലും അതിനിടയിൽ നടന്ന തർക്കങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു നോമിനേഷൻ പ്രക്രിയ.

nomination in biggboss

ബി​ഗ് ബോസ് സീസൺ മൂന്നിലെ ഏറെ വൈകാരിക നിമിഷങ്ങൾക്ക് വഴിവച്ച എപ്പിസോഡായിരുന്നു ഇന്ന്. സീസണിലെ വളരെ ശക്തനായ മത്സരാർത്ഥിയായ മണിക്കുട്ടൻ സ്വമേധയ വീട്ടിൽ നിന്നും പോയതായിരുന്നു എല്ലാവരെയും വിഷമത്തിലേക്ക് നയിച്ചത്. മണിക്കുട്ടന്റെ മാത്രം ആ​ഗ്രഹവും ആവശ്യവും ആയിരുന്നു ഈ പുറത്ത് പോകൽ. ഇതിനിടെയാണ് ഈ ആഴ്ച ഹൗസിൽ നിന്ന് പുറത്ത് പോകേണ്ടത് ആരൊക്കെയാണെന്ന് തീരുമാനിക്കുന്ന നോമിനേഷൻ പ്രക്രിയ നടന്നത്. 

കഴിഞ്ഞ ആഴ്ച നടന്ന നാട്ടുക്കൂട്ടം വീക്കിലി ടാസ്ക്കിന്റെ അടിസ്ഥാനത്തിലും അതിനിടയിൽ നടന്ന തർക്കങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു നോമിനേഷൻ പ്രക്രിയ. ഋതുവായിരുന്നു ആദ്യം നോമിനേഷൻ ചെയ്യാൻ പോയത്. സായ്, അഡോണി, സൂര്യ, റംസാന്‍, ഫിറോസ്, അനൂപ് എന്നിവരാണ് അടുത്താഴ്ചയിലെ നോമിനേഷനില്‍ വരുന്നത്. 

ഋതു- സായ്, അഡോണി

ഫിറോസ്- സായ്, അനൂപ്

സായ്- ഫിറോസ്, അഡോണി

റംസാൻ- സായ്, അനൂപ്

ഡിംപൽ- നോബി, സൂര്യ

അഡോണി- സായ്, അനൂപ്

നോബി- സായ്, അനൂപ്

സൂര്യ- സായ്, ഋതു

അനൂപ്- ഫിറോസ്, സായ്

രമ്യ- ഫിറോസ്, സൂര്യ

Latest Videos
Follow Us:
Download App:
  • android
  • ios