ബിഗ് ബോസിലെ 'ഭാർഗ്ഗവീനിലയം'; രസകരമായ ടാസ്ക്കിന് ശേഷം രണ്ട് പേർ ജയിലിലേക്ക്
നോബി, അനൂപ്, ഫിറോസ് എന്നിവരാണ് ഈ ആഴ്ച ക്യാപ്റ്റൻസി ടാസ്ക്കിനായി മത്സരിക്കേണ്ടത്.
ബിഗ് ബോസ് സീസൺ മൂന്ന് രസകരമായ മുഹൂർത്തങ്ങളുമായി മുന്നോട്ട് പോകുകയാണ്. എപ്പോഴും ഷോയെ കൗതുകമുള്ളതാക്കുന്നത് ഓരോ ആഴ്ചയിലെയും വീക്കി ടാസ്ക്കുകളാണ്. മികച്ച പ്രകടനങ്ങളാണ് ഇതിനായി മത്സരാർത്ഥികൾ കാഴ്ച വയ്ക്കുന്നത്. ഭാർഗ്ഗവീനിലയം എന്നായിരുന്നു ഇത്തവണത്തെ വീക്കിലി ടാസ്ക്കിന്റെ പേര്. ഈ ടാസ്ക്കിന്റെ അടിസ്ഥാനത്തിലാണ് ഓരോ ആഴ്ചയിലെ ക്യാപ്റ്റനെയും ജയിലിൽ പോകേണ്ടവരെയും തെരഞ്ഞെടുക്കുന്നത്.
നോബി, അനൂപ്, ഫിറോസ് എന്നിവരാണ് ഈ ആഴ്ച ക്യാപ്റ്റൻസി ടാസ്ക്കിനായി മത്സരിക്കേണ്ടത്. ഇതിന് പിന്നാലെയാണ് ജയിലിൽ പോകേണ്ടവരെ തെരഞ്ഞെടുത്തത്. ടാസ്ക്കിൽ മോശം പ്രകടനം കാഴ്ച വച്ചവരാകും ജയിലിലേക്ക് പോകുക. മണിക്കുട്ടനും സായിയുമാണ് ഇത്തവണ ജയിലിലേക്ക് പോയത്.
അനൂപ്- ഋതു, സായ്
ഋതു- സായ്, റംസാൻ
മണിക്കുട്ടൻ- റംസാൻ, രമ്യ
നോബി- സായ്, മണിക്കുട്ടൻ
റംസാൻ- സൂര്യ, മണിക്കുട്ടൻ
സൂര്യ- സായ്, റംസാൻ
ഫിറോസ്- സൂര്യ, മണിക്കുട്ടൻ
രമ്യ- മണിക്കുട്ടൻ, സൂര്യ
സായ്- ഋതു, മണിക്കുട്ടൻ