ഒരാള്‍ കൂടി പുറത്ത്! ബിഗ് ബോസില്‍ സര്‍പ്രൈസ് എലിമിനേഷന്‍
ആറ് പേരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്. സായ്, റിതു, അനൂപ്, സന്ധ്യ, സൂര്യ, ഡിംപല്‍ എന്നിവര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ നിന്ന് ഒരു മത്സരാര്‍ഥി കൂടി പുറത്ത്. ഈ സീസണില്‍ മുന്‍പ് അനുവര്‍ത്തിച്ചിട്ടില്ലാത്ത രീതിയിലുമായിരുന്നു ബിഗ് ബോസിന്‍റെ എവിക്ഷന്‍ പ്രഖ്യാപനം. ആറ് പേരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്. സായ്, റിതു, അനൂപ്, സന്ധ്യ, സൂര്യ, ഡിംപല്‍ എന്നിവര്‍. ഇവരുടെ പേര് വിളിച്ചതിനു ശേഷം ഇവരോട് ആക്റ്റിവിറ്റി ഏരിയയിലേക്ക് പോകാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടുകയായിരുന്നു.
പിന്നീട് അവശേഷിച്ച ആറു പേരോട് ഇന്നത്തെ എലിമിനേഷന്‍ സാധ്യകള്‍ മോഹന്‍ലാല്‍ ആരാഞ്ഞു. സന്ധ്യ, സൂര്യ, സായ് എന്നിവരുടെ പേരുകളാണ് കൂടുതല്‍ പേരും പറഞ്ഞത്. ഇത് ലൈവ് ആയി നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചവര്‍ക്ക് കാണാനായി ഒരു സ്ക്രീനും തയ്യാറാക്കിയിരുന്നു. ഓരോ ബസര്‍ മുഴങ്ങുന്നതിനനുസരിച്ച് സേഫ് ആവുന്ന മത്സരാര്‍ഥിയുടെ പേര് ആ സ്ക്രീനില്‍ തെളിഞ്ഞു.
അതനുസരിച്ച് ഈ വാരം സേഫ് ആണെന്ന് അറിയിപ്പ് വന്നത് ആദ്യം അനൂപിനാണ്. പിന്നീട് റിതു, സായ്, ഡിംപല്‍ എന്നിവരുടെ പേരുകളും സ്ക്രീനില്‍ തെളിഞ്ഞു. ഡിംപലും സൂര്യയും മാത്രമാണ് പിന്നീട് അവശേഷിച്ചത്. ഈ സമയത്ത് ബിഗ് ബോസിന്‍റെ മൈക്ക് അനൗണ്‍സ്‍മെന്‍റ് എത്തുകയായിരുന്നു. സന്ധ്യയുടെ പേര് വിളിച്ചതിനു ശേഷം ഈ വാരം പുറത്താവുന്നത് സന്ധ്യയാണെന്ന് ബിഗ് ബോസ് അറിയിച്ചു. സൂര്യ സേഫ് ആണെന്നും.