ബിഗ് ബോസില്‍ 11-ാം ആഴ്ചയിലെ ക്യാപ്റ്റനെ തിരഞ്ഞെടുത്തു
മൂന്ന് വനിതാ മത്സരാര്‍ഥികളാണ് ഇത്തവണത്തെ ക്യാപ്റ്റന്‍സി ടാസ്‍കില്‍ മത്സരിച്ചത് എന്ന പ്രത്യേകതയുമുണ്ട്
ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ അടുത്ത വാരത്തിലെ ക്യാപ്റ്റനെ തിരഞ്ഞെടുത്തു. മൂന്ന് വനിതാ മത്സരാര്‍ഥികളാണ് ഇത്തവണത്തെ ക്യാപ്റ്റന്‍സി ടാസ്‍കില്‍ മത്സരിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ക്യാപ്റ്റന്‍സി ടാസ്‍കിലേക്ക് ഈ വാരം ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച മൂന്നുപേരെ വീതം ഓരോരുത്തരും തിരഞ്ഞെടുക്കുകയായിരുന്നു ആദ്യ പടി. മത്സരാര്‍ഥികളുടെ ക്യാപ്റ്റന്‍സി നോമിനേഷനുകള്‍ ഇപ്രകാരം ആയിരുന്നു.
മണിക്കുട്ടന്‍- രമ്യ, സൂര്യ, ഡിംപല്‍
ഫിറോസ്- രമ്യ, റിതു, സന്ധ്യ
റംസാന്‍- രമ്യ, കിടിലം ഫിറോസ്, സൂര്യ
നോബി- അനൂപ്, രമ്യ, ഡിംപല്‍
സന്ധ്യ- അനൂപ്, രമ്യ, റിതു
സായ്- രമ്യ, ഡിംപല്‍, മണിക്കുട്ടന്‍
അനൂപ്- രമ്യ, ഡിംപല്‍, സൂര്യ
അഡോണി- സൂര്യ, രമ്യ, ഡിംപല്‍
സൂര്യ- അഡോണി, അനൂപ്, സന്ധ്യ
ഡിംപല്‍- സന്ധ്യ, റിതു, രമ്യ
റിതു- രമ്യ, സന്ധ്യ, ഡിംപല്‍
ഇതുപ്രകാരം ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത് രമ്യയ്ക്ക് ആയിരുന്നു, 10 വോട്ടുകള്‍. 7 വോട്ടുകളോടെ ഡിംപലും 5 വോട്ടുകളോടെ സന്ധ്യയും രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തി. ഒരു മേക്കപ്പ് ടാസ്‍ക് ആണ് ബിഗ് ബോസ് ഇവര്‍ക്ക് നല്‍കിയത്. 'ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട' എന്ന വാചകത്തോടെ കണ്ണാടി ഇല്ലാതെ സ്വന്തം മുഖത്ത് മേക്കപ്പ് ചെയ്യുക എന്നതായിരുന്നു ടാസ്‍ക്. കണ്ണാടിക്കു പകരം തിരഞ്ഞെടുക്കുന്ന ഒരു സുഹൃത്തിനെ മുന്നില്‍ നിര്‍ത്തി നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാമായിരുന്നു. ഇതനുസരിച്ച് രമ്യ റിതുവിനെയും ഡിംപല്‍ സൂര്യയെയും സന്ധ്യ റംസാനെയുമാണ് സഹായത്തിനായി വിളിച്ചത്. മൂന്നുപേരും മേക്കപ്പ് നടത്തിയതിനു ശേഷം നടത്തിയ വോട്ടെടുപ്പില്‍ ഏറ്റവുമധികം വോട്ട് നേടിയത് രമ്യ ആണ്. അങ്ങനെ ആദ്യം ക്യാപ്റ്റന്‍ അഡോണിയുടെയും പിന്നാലെ ബിഗ് ബോസിന്‍റെയും പ്രഖ്യാപനം വന്നു. അങ്ങനെ പതിനൊന്നാം വാരത്തിലെ ക്യാപ്റ്റന്‍ ആയി രമ്യ പണിക്കര്‍ തിരഞ്ഞെടുക്കപ്പെട്ടു.
ALSO READ: മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി