കാഠിന്യമേറിയ മത്സരം; അഞ്ചാം വാരത്തിലെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ബിഗ് ബോസ്
രസകരവും എന്നാല്‍ കടുപ്പമേറിയതുമായ ഒരു ഫിസിക്കല്‍ ടാസ്ക് ആണ് ക്യാപ്റ്റന്‍സി ടാസ്ക് ആയി ബിഗ് ബോസ് നല്‍കിയത്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ പുതിയ വാരത്തിലെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. കഴിഞ്ഞ വീക്കിലി ടാസ്കിലും ഹൗസിലെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളിലും ഏറ്റവുമധികം വോട്ടുകള്‍ നേടിയ അഖില്‍ മാരാരും അനിയന്‍ മിഥുനുമാണ് ക്യാപ്റ്റന്‍സി ടാസ്കില്‍ പങ്കെടുത്തത്. രസകരവും എന്നാല്‍ കടുപ്പമേറിയതുമായ ഒരു ഫിസിക്കല്‍ ടാസ്ക് ആണ് ക്യാപ്റ്റന്‍സി ടാസ്ക് ആയി ബിഗ് ബോസ് ഇരുവര്‍ക്കും നല്‍കിയത്.
ഗാര്‍ഡന്‍ ഏരിയയില്‍ തയ്യാറാക്കിയ ബാറുകളിലൂടെ ബാലന്‍സ് ചെയ്ത് നടന്ന് കൈയിലുള്ള ഓരോ സ്റ്റിക്കുകളിലായി ബോളുകള്‍ കൊണ്ടുവന്ന് അപ്പുറത്തെ വശത്തുള്ള ഒരു ട്രേയില്‍ നിക്ഷേപിക്കുക എന്നതായിരുന്നു ടാസ്ക്. തുടക്കം കണ്ടെത്താന്‍ ഇരുവരും വിഷമിച്ചെങ്കിലും പതിയെ ട്രാക്കിലേക്ക് എത്തി. വുഷു താരം ആയതിനാല്‍ വലിയ രീതിയിലുള്ള ബാലന്‍സ് വേണ്ട ഈ ടാസ്ക് അനിയന്‍ മിഥുന്‍ വിജയിക്കുമെന്നാണ് എല്ലാവരും കരുതിയതെങ്കില്‍ അഖില്‍ മാരാരാണ് അന്തിമ വിജയം നേടിയത്. കളിക്കിടെ കൂടുതല്‍ ഫൗളുകള്‍ നടത്തിയത് അഖില്‍ ആയിരുന്നു.മറ്റ് മത്സരാര്‍ഥികളില്‍ നിന്ന് കൂടുതല്‍ പിന്തുണ ലഭിച്ചത് അനിയന്‍ മിഥുന് ആയിരുന്നു.
അഖില്‍ മാരാര്‍ നേരത്തെ ഒരു തവണ ബിഗ് ബോസ് ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യമായി ക്യാപ്റ്റന്‍ പദവി നേടാനുള്ള അവസരമാണ് അനിയന്‍ നഷ്ടപ്പെടുത്തിയത്. അതേസമയം മോശം പ്രകടനത്തിനുള്ള ജയില്‍ശിക്ഷ ഇത്തവണ ലഭിച്ചത് ശോഭയ്ക്കും നാദിറയ്ക്കും ആയിരുന്നു. മാണിക്യക്കല്ല് എന്ന് പേരിട്ടിരുന്ന മാരത്തോണ്‍ ടാസ്കില്‍ ഒരു ടീം ആയാണ് ഇരുവരും പങ്കെടുത്തത്. കഴിഞ്ഞ വാരത്തിലെ ക്യാപ്റ്റനുമായിരുന്നു ശോഭ. അതേസമയം ശ്രദ്ധേയ മത്സരാര്‍ഥിയായ ലച്ചു ആരോഗ്യ കാരണങ്ങളാല്‍ ബിഗ് ബോസ് വീട് വിട്ടതിന്‍റെ ഞെട്ടലിലാണ് മറ്റ് മത്സരാര്‍ഥികള്‍.
ALSO READ : ബജറ്റ് 8917 കോടി രൂപ! അവതാര്‍ 2 നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്ത ലാഭം എത്ര?