Asianet News MalayalamAsianet News Malayalam

'അന്ന് അവരെന്റെ വസ്ത്രങ്ങൾ വലിച്ചൂരി, സെക്​ഷ്വൽ പാർട്ട് നോക്കാൻ ശ്രമിച്ചു', ജീവിത കഥ പറഞ്ഞ് നാദിറ

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സെക്​ഷ്വൽ അറ്റാക്ക് നേരിടുന്നതെന്നും 17-ാം വയസിൽ വീട് വിട്ടിറങ്ങിയെന്നും നാദിറ പറയുന്നു. 

nadhira talk about her life story in bigg boss malayalam season 5 nrn
Author
First Published Apr 22, 2023, 9:37 PM IST | Last Updated Apr 22, 2023, 9:38 PM IST

ബി​ഗ് ബോസ് മലയാളം സീസൺ അ‍‍ഞ്ചിൽ തന്റെ ജീവിത കഥ പറഞ്ഞ് നാദിറ. നജീബിൽ നിന്നും നാദിറയിലേക്കുള്ള തന്റെ ദൂരം അത്ര ചെറുതായിരുന്നില്ലെന്ന് അവർ പറയുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സെക്​ഷ്വൽ അറ്റാക്ക് നേരിടുന്നതെന്നും 17-ാം വയസിൽ വീട് വിട്ടിറങ്ങിയെന്നും നാദിറ പറയുന്നു. 

നാദിറ വാക്കുകൾ ഇങ്ങനെ

ഞാൻ തിരുവനന്തപുരം സ്വദേശിനിയാണ്. ജനിച്ചതെക്കെ കാസർകോട് ആണ്. മഴയെ ഏറ്റവും കൂടുതൽ ഭയത്തോടെ നോക്കി കാണുന്ന കുടുംബമാണ് ഞങ്ങളുടേത്. കാരണം മഴ പെയ്താൽ ചോരുന്ന അവസ്ഥയിലുള്ള വീട്, സാമ്പത്തികമായി പ്രശ്നങ്ങളുള്ള വീട്ടിലായിരുന്നു ഞാൻ ജനിച്ചത്. വളരെ കുട്ടി ആയിരിക്കുന്ന സമയത്ത് തന്നെ എന്റെ ഇഷ്ടങ്ങളോട് അടുത്ത് നിൽക്കാൻ വളരെ പ്രയാസമായിരുന്നു. വളരെ കുട്ടി ആയിരിക്കുമ്പോഴും കസിൻസായ പെൺകുട്ടികളോട് സംസാരിക്കാനായിരുന്നു എനിക്ക് ഇഷ്ടം. ആ സമയങ്ങളിൽ കുട്ടി എന്ന പരി​ഗണന എപ്പോഴും കിട്ടും. എന്റെ അനുജത്തിയുടെ സാധനങ്ങളൊക്കെ ഉപയോ​ഗിക്കാൻ നോക്കും. നാല് അഞ്ച് ക്ലാസൊക്കെ ആയ സമയത്ത് ഇങ്ങനെ ചെയ്യരുതെന്നൊക്കെ പറഞ്ഞ് മനസിലാക്കിക്കും. അവരുടെ മുന്നിൽ യാതൊന്നും കാണിക്കാതെയും പെൺകുട്ടികളോടുള്ള ഇഷ്ടം ഉള്ളിൽ എപ്പോഴും ഉണ്ടായിരുന്നു. ബാല്യകാലത്ത് എടുത്ത് പറയാൻ പറ്റിയ ഒരു സുഹൃത്തും എനിക്ക് ഉണ്ടായിരുന്നില്ല. നിലവിലും ഇല്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. എന്നോട് മിണ്ടുന്നൊരു സഹപാഠി പോലും എനിക്ക് ഉണ്ടായിരുന്നില്ല. പിന്നീട് സ്കൂളിൽ പോകുന്നത് ബുദ്ധിമുട്ടായി. കാരണം ആരെങ്കിലുമൊക്കെ കളിയാക്കും നടന്ന് പോകുന്ന സമയത്ത് പല വാക്കുകളും ഉപയോ​ഗിച്ച് സംസാരിക്കും. ഇത് കാരണം സ്കൂളിൽ പോകാതെ വീട്ടിനകത്തിരുന്ന് പഠിക്കുമായിരുന്നു. എട്ടാം ക്ലാസുമുതൽ വേറൊരു സ്കൂളിലായിരുന്നു. വീക്കായ കുട്ടിയെ ആക്രമിച്ച് താൻ ഹീറോ എന്ന് കാണിക്കുന്ന പുരുഷന്മാരുടെ ക്ലാസായിരുന്നു അത്. ആ സമയത്താണ് എട്ടോളം കുട്ടികളിൽ നിന്നും സെക്​ഷ്വൽ അറ്റാക്ക് ഞാൻ നേരിടുന്നത്. എന്റെ വസ്ത്രങ്ങൾ വലിച്ചൂരി. സെക്​ഷ്വൽ പാർട്ട് എന്താണെന്ന് നോക്കാൻ ശ്രമിക്കുന്നു. പിന്നെ ഞാൻ നേരെ ചെല്ലുന്നത് സ്റ്റാഫ് റൂമിലേക്കാണ്. പക്ഷേ "നാളെ മുതൽ നീ വരുമ്പോൾ മുടിയൊക്കെ വെട്ടിയിട്ട് വരണം. ആണുങ്ങളെ പോലെ സംസാരിക്കണം. ബോർഡിൽ ഞാൻ എഴുന്നത് പെണ്ണിനെ പോലെയാണ്. പൗരുഷത്തോടെ സംസാരിക്കണം. ക്രിക്കറ്റ് കളിക്കണം", എന്നാണ് അവിടെ നിന്നും ലഭിച്ച പ്രതികരണം. എന്നെ ഒന്ന് സമാധാനിപ്പിക്കാനെങ്കിലും ടീച്ചേഴ്സിന് ശ്രമിക്കാമായിരുന്നു. പത്തിൽ എത്തുമ്പോൾ ജയിച്ചാൽ മതി എന്നായിരുന്നു ആ​ഗ്രഹം. അത് തന്നെ വലിയൊരു കാര്യമാണ്. ക്ലാസിൽ പോകാത്ത കുട്ടി എങ്ങനെ ജയിക്കാനാണ്. എന്തൊരു ഭാ​ഗ്യത്തിന് ജയിച്ചു. പ്ലസ് വൺ പ്ലസ് ടു സമയത്താണ് പ്രണയം തുടങ്ങുന്നത്. അതായത് പെൺകുട്ടിയെ പ്രണയിക്കണം എന്ന് തോന്നുന്നത്. ഉള്ളിൽ പക്ഷേ ആ തോന്നൽ ഇല്ല. അങ്ങനെ ഞാൻ പ്രണയിച്ചാൽ ഞാൻ മാറുമെന്ന എന്റെ വിശ്വാസവും മാറാൻ സാധിക്കുമെന്ന സമൂഹത്തിന്റെ ഉറപ്പുമായിരുന്നു അതിന് കാരണം. ഓരു പെൺകുട്ടിയോടും എനിക്ക് പ്രത്യേകിച്ച് ഒരു പ്രണയവും തോന്നിയില്ല. സി​ഗരറ്റൊക്കെ വലിക്കണം എന്ന് ആൾക്കാർ എന്നോട് പറയും. പക്ഷേ പറ്റുന്നില്ല. ആ സമയത്താണ് ഫോൺ ഉപയോ​ഗിക്കുന്നത്. ആ സമയത്താണ് അത്മാർത്ഥായൊരു പ്രണയം എനിക്ക് തോന്നുന്നത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട മറ്റൊരു പുരുഷനുമായിട്ട്. പുള്ളിയൊടൊപ്പം സിനിമയ്ക്ക് പോകുമായിരുന്നു. അത് പക്ഷേ കുറച്ച് ദിസങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ എന്നെ സംബന്ധിച്ച് ആ ദിവസങ്ങൾ ഇപ്പോഴും ഇനിക്ക് പ്രധാനപ്പെട്ടതാണ്. എന്നെ അം​ഗീകരിക്കുന്ന ഒരാളായത് കൊണ്ടാകാം അത്. പോകേ പോകേ എന്റെ വ്യക്തിത്വം വെളിവാകാൻ തുടങ്ങി. സോഷ്യൽ മീഡിയയിലെ എന്റെ ഫോട്ടോ കണ്ട് വീട്ടുകാർ കാര്യങ്ങളൊക്കെ അറിഞ്ഞു. വാപ്പ അന്നെന്റെ മുന്നിൽ നിന്നും കരഞ്ഞു. ഒരിക്കലും വീട്ടുകാരെ ഞാൻ കുറ്റം പറയില്ല. ലൈഫിൽ എവിടെയൊക്കെയോ എന്നെ ഭയങ്കരമായി അവരെന്നെ ചേർത്ത് പിടിച്ചിട്ടുണ്ട്. അവർ ഇല്ലായിരുന്നെങ്കിൽ ഞാൻ ഉണ്ടാവില്ലല്ലോ. 17മത്തെ വയസ്സിൽ എന്റെ വീട്ടിൽ നിന്നും ഇറങ്ങി. 70 രൂപയാണ് എന്റെ കയ്യിൽ ഉണ്ടായിരുന്നത്. അന്നെന്നെ സഹായിക്കാൻ ഞാൻ അമ്മ എന്ന് വിളിക്കുന്ന ട്രാൻസ് കമ്യൂണിറ്റിയിലെ ശ്യാമ ഉണ്ടായിരുന്നു. അവിടം തൊട്ട് തുടങ്ങുന്നു എന്റെ രണ്ടാം ജീവിതം. നജീബിൽ നിന്നും നാദിറയിലേക്ക് എത്തുക എന്നത് വലിയ കാര്യമായിട്ട് ഞാൻ വിശ്വസിക്കുന്നു. സോഷ്യൽ കൺസെപ്റ്റ് ഉള്ള ഫോട്ടോ സ്റ്റോറി ചെയ്യുമായിരുന്നു. അതിൽ മില്യൺസ് ഓഫ് വ്യൂവ്സ് ഉണ്ടായി. ടൈംസ് ഓഫ് ഇന്ത്യയിലൊക്കെ ന്യൂസ് വന്ന സമയത്ത് കൊച്ചിയിൽ ഫ്രണ്ട്സുമായി ചായ കുടിക്കുകയാണ്. ഒരു കാർ വന്ന് നിന്ന് നാദിറ അല്ലേ എന്ന് ചോദിച്ചു. പുള്ളി ഡയറക്ടറോ പ്രൊഡ്യൂസറോ ആണ്. സംസാരിക്കാം എന്ന നിലയിൽ ഞാൻ കാറിൽ കയറി. സംസാരിച്ച് വന്നപ്പോൾ എത്രയാ റേറ്റ് എന്ന് അയാൾ ചോദിച്ചു. ഞാൻ ഭയങ്കരമായിട്ട് റിയാക്ട് ചെയ്തു. ഇയാൾ വണ്ടിയുമായി പൊലീസ് സ്റ്റേഷനിൽ എത്തി. ഞാൻ എനിക്കാണ് പരാതി ഉളലതെന്ന് പറഞ്ഞപ്പോൾ മാറിനിക്കെടി എന്ന് പൊലീസ് പറഞ്ഞു. കാറിൽ ഞാൻ അതിക്രമിച്ച് കയറി എന്ന നിലയിൽ ആയിരുന്നു പരാതി. ലാത്തി കൊണ്ട് എന്നെ അടിച്ചു. സെല്ലിലേക്ക് ഇട്ടു. എനിക്ക് ഇവിടെ ഒരു മാധ്യമങ്ങളെയും വിശ്വാസമില്ല. പൊലീസിനെയും വിശ്വാസമില്ല. ഞങ്ങളെ സഹായിക്കാം എന്ന് പറഞ്ഞ് നിൽക്കുന്നവരെയും വിശ്വാസം ഇല്ല. കാരണം ഇവരും നമ്മളെ പലപ്പോഴും മിസ് യൂസ് ചെയ്യാറുണ്ട്. അം​ഗീകരിക്കുന്നു എന്ന് എല്ലാവരും പറയും. പക്ഷേ എവിടെ അം​ഗീകരിക്കുന്നു. സർജറി കഴിഞ്ഞാൽ നമ്മൾ ഫിസിക്കലി ഡൗൺ ആകും എന്നൊരു ചിന്ത സമൂഹത്തിനുണ്ട്. അത് ചെയ്ത് ഹാപ്പി ആയിരിക്കുന്ന മനുഷ്യരും നമുക്ക് ചുറ്റും ഉണ്ട്. ഒരു ട്രാന്സും സാമ്പത്തികമായി ഉയർന്ന് നിൽക്കുന്നവരല്ല. അങ്ങനെ ഒരു ധാരണ പലർക്കും ഉണ്ട്. ഇന്ന് 18 പേരെന്റെ ഫാമിലിയായി ഉണ്ട്. ഞാൻ എന്തെങ്കിലും ആയെന്ന് വിശ്വസിക്കുന്നില്ല. പക്ഷേ എന്തെങ്കിലും ആകാൻ ശ്രമിക്കുന്നുണ്ട്. സ്വതന്ത്രമായി ജീവിക്കാൻ ആ​ഗ്രഹിക്കുന്ന കുറിച്ച് മനുഷ്യരെങ്കിലും ഇപ്പോൾ വീടുകളിൽ തളക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കൊരു ആവേശമായി ഞാൻ വരണം. 

കയ്യിൽ അമ്പും വില്ലുമേന്തി 'രാമൻ'; ആദിപുരുഷ് 'ജയ്ശ്രീറാം' പോസ്റ്ററെത്തി, റിലീസ് ഉടൻ

Latest Videos
Follow Us:
Download App:
  • android
  • ios