'അവന്റെ പല്ലടിച്ച് തകർത്തേനെ' എന്ന് ശോഭ, പൊട്ടിച്ചിരിച്ച് മാരാർ, 'അതിന് നിനക്ക് പറ്റില്ലെ'ന്ന് നാദിറ
ആദ്യമൊക്കെ രസകരമായി മുന്നോട്ട് പോയ ടോം ആന്‍ഡ് ജെറി കോമ്പോ ഇപ്പോള്‍ ഇല്ല.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറെ രസകരമായ കോമ്പോ ആയിരുന്നു അഖിൽ മാരാരും ശോഭ വിശ്വനാഥും തമ്മിലുള്ളത്. ഇരുവരുടെയും തർക്കങ്ങളും പരസ്പര ട്രോളുകളും കളിയാക്കലുകളുമൊക്കെ പ്രേക്ഷകർക്കും ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ ബിബി ഹൗസിലെ ടോം ആൻഡ് ജെറി എന്ന് പ്രേക്ഷകരും സഹമത്സരാർത്ഥികളും പറഞ്ഞത്.
ആദ്യമൊക്കെ രസകരമായി മുന്നോട്ട് പോയ ഈ കോമ്പോ നിലവിൽ ഇല്ല എന്നതാണ് വാസ്തവം. ശോഭയുടെ മാറ്റങ്ങളാണ് അതിന് കാരണമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഇപ്പോഴിതാ മാരാരുടെ പല്ല് അടിച്ച് തകർക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ശോഭ.
ഏറെ കലുക്ഷിതമായ എപ്പിസോഡ് ആയിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത്. സാഡിസ്റ്റ് എന്ന് അഖിൽ ജുനൈസിനെ വിളിച്ചതും, നിന്നെ നോമിനേഷനില്‍ രക്ഷിച്ചതുകൊണ്ട് അവനെ താങ്ങിക്കൊടുത്തോ എന്ന പ്രതികരണവുമാണ് വാക്പോരിന് കാരണമായത്. ഇതിനിടയിൽ ആണ് മാരാരുടെ പല്ല് അടിച്ച് തകർക്കുമെന്ന് ശോഭ പറയുന്നത്.
വാക്പോരിനെ കുറിച്ച് ശോഭയുമായി നാദിറ സംസാരിക്കുക ആയിരുന്നു. ഇതിനിടെ ആണ് 'അടിച്ചവന്റെ പല്ല് തകർത്തേനെ ഞാൻ', എന്ന് ശോഭ പറയുന്നത്. ഇത് കേട്ട അഖിൽ പൊട്ടിച്ചിരിക്കുന്നുണ്ട്. എന്നാൽ ശോഭയ്ക്കുള്ള മറുപടി നാദിറ തന്നെ കൊടുത്തു. 'അങ്ങനെ നിനക്ക് പല്ല് തകർക്കാൻ പുറത്തും പറ്റില്ല, ഇവിടെയും നീ ചെയ്യരുത്. പുറത്തായാലും ഇവിടെ ആയാലും നിനക്ക് ചെയ്യാൻ പറ്റില്ലെന്ന് നിനക്കറിയാം. കാരണം അത് നിയമ വിരുദ്ധമാണ്', എന്നാണ് നാദിറ ശോഭയോട് പറയുന്നത്. അതേസമയം, ഇക്കാര്യം മോഹൻലാൽ ശോഭയോട് ചോദിക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
നിനക്ക് മാത്രമെ വിഷമമുള്ളോ, മാരാർക്ക് ഫീലിംഗ്സ് ഒന്നുമില്ലേ ?; ജുനൈസിനോട് കടുപ്പിച്ച് റെനീഷ
അതേസമയം, ഇനി ഒന്‍പത് മത്സരാര്‍ത്ഥികള്‍ ആണ് ബിഗ് ബോസ് വീട്ടില്‍ ഉള്ളത്. നാദിറ, ജുനൈസ്, സെറീന, റെനീഷ, ശോഭ, ഷിജു. അഖില്‍ മാരാര്‍, അനിയന്‍ മിഥുന്‍, റിനോഷ് എന്നിവരാണ് അവര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..