'സ്‍കൂളില്‍ എന്‍റെ ഫ്രണ്ട്സ് എല്ലാം റിനോഷ് ഫാന്‍സ് ആണ്'; ബിഗ് ബോസില്‍ എത്തിയ ഷിജുവിന്‍റെ മകള്‍
ഷിജുവിനെ കാണാനായി ഭാര്യ പ്രീതിയും മകള്‍ മുസ്‍കാനും ഇന്ന് എത്തിയിരുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാനിക്കാന്‍ ഇനി ഒരാഴ്ച കൂടി മാത്രം. ഒരു മത്സരാര്‍ഥി അനാരോഗ്യം മൂലം ചികിത്സയുമായി പുറത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ എട്ട് പേര്‍ മാത്രമാണ് നിലവില്‍ ഹൌസില്‍ ഉള്ളത്. ടിക്കറ്റ് ടു ഫിനാലെ വിജയിച്ച് നാദിറ മെഹ്‍റിന്‍ ഇതിനകം പ്രവേശനം നേടിയിരിക്കുന്ന സാഹചര്യത്തില്‍ ഫൈനല്‍ 5 ലേക്ക് ഇനി നാല് പേര്‍ക്ക് കൂടിയാണ് പ്രവേശനം ലഭിക്കുക. ബിഗ് ബോസിന്‍റെ നിയമമനുസരിച്ച് 13-ാം വാരത്തിലെ നോമിനേഷന്‍ ലിസ്റ്റില്‍ നാദിറയൊഴികെ എല്ലാ മത്സരാര്‍ഥികളും ഇടംപിടിച്ചിട്ടുണ്ട്. അതേസമയം മത്സരാര്‍ഥികള്‍ക്ക് സര്‍പ്രൈസുമായി ബിഗ് ബോസ് ചിലരെ ഇന്ന് ഹൌസിലേക്ക് അയച്ചിരുന്നു. മത്സരാര്‍ഥികളുടെ പ്രിയപ്പെട്ടവരെയാണ് ബിഗ് ബോസ് അപ്രതീക്ഷിതമായി വീട്ടില്‍ എത്തിച്ചത്.
ഷിജുവിനെ കാണാനായി ഭാര്യ പ്രീതിയും മകള്‍ മുസ്കാനുമാണ് എത്തിയത്. ബിഗ് ബോസിലൂടെ മാത്രം ഇതുവരെ കണ്ടവരെയെല്ലാം നേരില്‍ കണ്ട സന്തോഷം പങ്കുവച്ച ഇരുവരും കൌതുകം നിറഞ്ഞ ഒരു കാര്യവും അവിടെ അവതരിപ്പിച്ചു. മുസ്കാന്‍റെ സ്കൂളില്‍ സുഹൃത്തുക്കളെല്ലാം റിനോഷ് ജോര്‍ജിന്‍റെ ആരാധകരാണ് എന്നതായിരുന്നു അത്. മിഥുനെ പരിചയപ്പെടുത്തിയതിനു ശേഷമാണ് റിനോഷ് ചികിത്സയ്ക്ക് പോയിരിക്കുകയാണെന്ന കാര്യം ഷിജു അറിയിച്ചത്. അപ്പോള്‍ പ്രീതിയാണ് ഇക്കാര്യം പറഞ്ഞത്- "അവളുടെ സ്കൂളില്‍ കുറേ പേര്‍ ഫാന്‍ ആണ്. പെണ്‍പിള്ളേര് ഫാന്‍സ്", പ്രീതി പറഞ്ഞു.
ആരുടെ ഫാന്‍ എന്നാണ് ഉദ്ദേശിച്ചതെന്ന സെറീനയുടെ ചോദ്യത്തിന് റിനോഷിന്‍റെ എന്ന് പ്രീതി മറുപടി പറഞ്ഞു. തന്‍റെ ഫാന്‍സ് എപ്പോഴും കുട്ടികളാണെന്ന് റിനോഷ് പറയാറുണ്ടായിരുന്ന കാര്യം ഷിജു ഓര്‍മ്മിപ്പിച്ചു. "സ്കൂളില്‍ എന്‍റെ ഫ്രണ്ട്സ് എല്ലാം ഫാന്‍സ് ആണ് റിനോഷിന്‍റെ", ആവേശപൂര്‍വ്വം മുസ്കാനും പറഞ്ഞു. ബിഗ് ബോസ് ഹൌസിലേക്ക് പോവുന്ന കാര്യം പറഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ ഫോട്ടോസ് അയച്ചിരുന്നുവെന്നും പ്രീതി പറഞ്ഞു.
WATCH : 'ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ