Bigg Boss 4 : ബിഗ് ബോസ് ഇനി 'കുക്കുടാനന്ദ ഗ്രാമം'; ഒപ്പം കുറുക്കനും; രസകരമായ ടാസ്ക്കുമായി മോഹൻലാൽ
കോഴികൾ മാത്രം പ്രജകളായ നാടാണ് കുക്കുടാനന്ദ ഗ്രാമം
ബിഗ് ബോസ് സീസൺ(Bigg Boss 4) നാല് അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ഓരോ ദിവസം കഴിയുന്തോറും വീട്ടിലെ അവസ്ഥകൾ മാറിമറിയുകയാണ്. മോഹൻലാൽ എത്തുന്ന വീക്കൻഡ് എപ്പിസോഡിലെ രണ്ടാമത്തെ ദിവസമായ ഇന്ന് ഏറെ രസകരമായൊരു ഗെയിമുമായാണ് മോഹൻലാൽ എത്തിയത്. 'കുക്കുടാനന്ദ ഗ്രാമം' എന്നാണ് ടാസ്ക്കിന്റെ പേര്.
കോഴികൾ മാത്രം പ്രജകളായ നാടാണ് കുക്കുടാനന്ദ ഗ്രാമം. പോര് കോഴി, ഇറച്ചിക്കോഴി, കാട്ടുകോഴി, മുട്ടക്കോഴി, ഗിരിരാജൻ കോഴി തുടങ്ങിയ പലതരത്തിലുള്ള കോഴികൾ ആനന്ദത്തോടെ ചിക്കിയും കൊക്കിയും കഴിയുന്ന ഒരു കോഴി ഗ്രാമം. പെരുമാറ്റങ്ങളും ഉപയോഗങ്ങളും സ്വഭാവ സവിശേഷതകളും വ്യത്യസ്തമാണെങ്കിലും കോഴികൾക്ക് പൊതുവിൽ ഒരു നാട്ടു കൂട്ടം ഉണ്ടായിരുന്നു. ആ നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ ഒരു നിശ്ചിത കാലം കൂടുമ്പോൾ കുക്കുടാനന്ദ ഗ്രാമത്തിൽ കുക്കുടു മന്ത്രം ചൊല്ലി ഗുണ ഹോമം നടത്തുകയും അതിന്റെ സന്തോഷത്തിൽ കോഴികൾ എല്ലാം ഗാനങ്ങൾ പാടുകയും നൃത്തമാടുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ളൊരു ആഘോഷ ദിവസമാണിന്ന്. ഈ തക്കം നോക്കി കോഴികളെ അക്രമിക്കാനായി ഒരു കുറുക്കൻ കണ്ണും നട്ടിരിപ്പുണ്ട്. കൂട്ടിൽ കയറാതെ കറങ്ങിനടക്കുന്ന കോഴികളാണ് കുറുക്കന്റെ ലക്ഷം. കുറുക്കന്റെ കെണിയിൽ പെടാതാരിക്കാൻ ഏത് വിധേനെയും രക്ഷപ്പെടാൻ അവസരം നൽകുകയാണ് ബിഗ് ബോസ് ഒരു ടാസ്കിലൂടെ എന്നായിരുന്നു ഇൻട്രോഡക്ഷനായി നൽകിയ നിർദ്ദേശം.
Bigg Boss 4 : ഒരാള്‍ സേഫ്! നോമിനേഷനില്‍ ഇനി ആറ് പേര്‍ മാത്രം
മത്സരാർത്ഥികൾക്കായി ഗാർഡൻ ഏരിയയിൽ പ്രത്യേകം മാർക്ക് ചെയ്ത് ചതുര കളവും കോഴിമുട്ടകളും സമീപത്തായി ഏഴ് കോഴിക്കൂടുകളും ഉണ്ട്. ഓരോരുത്തരും കോഴിത്തൊപ്പികൾ ധരിച്ച് കളത്തിൽ നിൽക്കുക. ഗാനം കേൾക്കുമ്പോൾ മുട്ടകൾ കയ്യിലെടുത്ത് നൃത്തം ചെയ്യുക. ഗാനം നിൽക്കുമ്പോൾ കൂടുകൾ ലക്ഷ്യമാക്കി ഓടി ഏതെങ്കിലും ഒരു കൂടിൽ മുട്ടയുമായി കയറുക. കോഴിക്കൂടിനുള്ളിൽ മുട്ടയുമായി കയറാൻ സാധിക്കാത്തയാൾ ആ ഘട്ടത്തിൽ പുറത്താകും. അവസാനം ആരാണോ ശേഷിക്കുന്നത് അവരാകും വിജയി എന്നതാണ് ടാസ്ക്. പിന്നാലെ ഏറെ രസകരമായ ടാസ്ക്കാണ് ബിഗ് ബോസിൽ അരങ്ങേറിയത്. ദില്‍ഷ വിജയിക്കുകയും ചെയ്തു.