ഫേക്കുകള്‍, സ്ക്രിപ്റ്റഡാണോ, ബാറ്റില്‍ ഓഫ് ഒറിജിനല്‍സ്: പുത്തന്‍ സീസണിനെക്കുറിച്ച് തുറന്നു പറഞ്ഞ് മോഹന്‍ലാല്‍

ഇത്തവണത്തെ സീസണ്‍ ബാറ്റില്‍ ഓഫ് ഒറിജിന്‍ എന്നാണ് അറിയപ്പെടുന്നത്. പല ബിഗ് ബോസ് സീസണുകളിലും ഫേക്ക് എന്ന വാക്ക് വളരെ ഉപയോഗിച്ചതാണ്. 

mohanlal open up about bigg boss season 5 battle of originals vvk

തിരുവനന്തപുരം: പുതിയ സീസണ്‍ ബിഗ്ബോസ് മലയാളം അടുത്ത ദിവസം ആരംഭിക്കാന്‍ ഇരിക്കുകയാണ്.  ബാറ്റില്‍ ഓഫ് ഒറിജിനല്‍സ് എന്നാണ് ഇത്തവണത്തെ സീസണിന്‍റെ ടാഗ് ലൈന്‍. മലയാളത്തിന്‍റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ആണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസിന്‍റെ അവതാരകന്‍. മലയാളത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ റിയാലിറ്റിഷോയായ ബിഗ്ബോസ് അഞ്ചാം സീസണ്‍ എത്തുമ്പോള്‍ ഈ സീസണിലെ ചില കാര്യങ്ങള്‍ തുറന്നു പറയുകയാണ് മോഹന്‍ലാല്‍. ഏഷ്യാനെറ്റിന്‍റെ ഫേസ്ബുക്ക് ലൈവില്‍ പ്രതികരിക്കുകയായിരുന്നു മോഹന്‍ലാല്‍. 

ഇത്തവണത്തെ സീസണ്‍ ബാറ്റില്‍ ഓഫ് ഒറിജിന്‍ എന്നാണ് അറിയപ്പെടുന്നത്. പല ബിഗ് ബോസ് സീസണുകളിലും ഫേക്ക് എന്ന വാക്ക് വളരെ ഉപയോഗിച്ചതാണ്. ഇവിടെ ഒരോ ജീവിത സാഹചര്യത്തില്‍ നിന്നും വളരെ ഒറിജിനായ വിജയം നേടിയവരെയാണ് ഈ സീസണില്‍ എടുത്തിരിക്കുന്നത്. അതിനാലാണ് ഇത് ബാറ്റില്‍ ഓഫ് ഒറിജിന്‍  എന്ന് അറിയപ്പെടുന്നത്. എന്ന് കരുതി ബാക്കിയെല്ലാവരും ഫേക്ക് എന്ന അര്‍ത്ഥമില്ല.

കൃത്യമായ നിയമ പുസ്തകത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിഗ് ബോസ് പ്രവര്‍ത്തിക്കുന്നത്. ചില ആളുകള്‍ അത് അനുസരിക്കാതിരിക്കുമ്പോള്‍ അതില്‍ ഇടപെടും എന്നും മോഹന്‍ലാല്‍ പറഞ്ഞു. അതിനാല്‍ ഇപ്പോഴെ അവര്‍ക്ക് പ്രത്യേക നിര്‍ദേശം കൊടുക്കാന്‍ കഴിയില്ല. പുതിയൊരു പ്ലാറ്റ്ഫോം എന്ന നിലയില്‍ ഇത്രയും സീസണുകളില്‍ ബിഗ്ബോസ് അവതാരകന്‍ എന്ന റോള്‍ ആസ്വദിച്ചു. എന്നാല്‍ അത് ഒരു വെല്ലുവിളിയല്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ബിഗ്ബോസ് ഷോ സ്ക്രിപ്റ്റഡ് ആണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇത്തരം ഒരു ഷോ സ്ക്രിപ്റ്റഡായി ചെയ്യാന്‍ സാധിക്കില്ല. ഇതുവരെ ഈ ഷോ കഴിഞ്ഞ് ഇറങ്ങിയവര്‍ ഉണ്ട്, അവരോട് ചോദിച്ചാലും ഇത് തന്നെയാണ് പറയുക. ജീവിതം പോലെയാണ് ഈ ഷോയും എന്ത് സംഭവിക്കും എന്ന് പറയാന്‍ പറ്റില്ല. ജീവിതത്തില്‍ സ്ക്രിപ്റ്റ് ചെയ്യാന്‍ സാധിക്കില്ല. അതുപോലെ തന്നെയാണ് ഈ ഷോയിലും. 

'തിരുമ്പി വന്തിട്ടേന്ന് സൊല്ല്..'; ബിബി 5ന് ഇനി ഒരുനാൾ കൂടി, കാത്തുവച്ച സസ്പെൻസുകൾ എന്തൊക്കെ ?

'ഒരിക്കൽ കൂടി ബിഗ്‌ബോസിലേക്ക്', ഓർമ്മകളുമായി ശാലിനി നായർ

Latest Videos
Follow Us:
Download App:
  • android
  • ios