‘നാട്ടുകൂട്ട‘ത്തിൽ സായിക്ക് നേരെ റംസാന്റെ ചെരുപ്പേറ്; കടുത്ത ശിക്ഷയുമായി മോഹൻലാൽ !
ചെരുപ്പെടുത്ത് എറിയുക എന്നത് മ്ലേച്ഛമായ കാര്യമാണ്. എന്നിട്ട് നി ചെന്ന് മണിക്കുട്ടനോട് സോറി പറഞ്ഞു. പക്ഷേ നി ആരെയാ എറിഞ്ഞത്? എന്നും മോഹൻലാൽ ചോദിച്ചു.
ബിഗ് ബോസ് സീസൺ മൂന്നിന്റെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും സംഘര്‍ഷഭരിതവും സംഭവങ്ങള്‍ നിറഞ്ഞതുമായിരുന്നു ഈ വാരാന്ത്യം. നാട്ടുകൂട്ടം എന്ന വീക്കിലി ടാസ്ക്കിൽ റംസാൻ സായ്ക്ക് നേരെ ചെരുപ്പെറിഞ്ഞത് നിരവധി ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതേ തുടർന്ന് ഹൗസിനകത്ത് തന്നെ വലിയ തർക്കങ്ങൾ നടന്നു. വീക്കെൻഡ് എപ്പിസോഡായ ഇന്ന് മോഹൻലാൽ വിഷയത്തിൽ, റംസാന് കടുത്ത ശിക്ഷയാണ് നൽകുന്നത്.
ചെരുപ്പെടുത്ത് എറിയുക എന്നത് മ്ലേച്ഛമായ കാര്യമാണ്. എന്നിട്ട് നി ചെന്ന് മണിക്കുട്ടനോട് സോറി പറഞ്ഞു. പക്ഷേ നി ആരെയാ എറിഞ്ഞത്? എന്നും മോഹൻലാൽ ചോദിച്ചു. ഇതിന് താൻ ചെയ്തത് തെറ്റാണെന്നായിരുന്നു റംസാൻ മറുപടി നൽകിയത്. തനിക്ക് അത്രയും പ്രധാന്യം ആയിട്ടുള്ള വേദി ആയതിനാലാണ് ഞാൻ ഇവിടെ നിക്കുന്നത്. കുറേ സ്വപ്നങ്ങളുണ്ട്. റംസാൻ ചെയ്തത് തെറ്റാണ്. ആർക്കെതിരെയും അങ്ങനെ ചെയ്യാൻ പാടില്ല എന്നായിരുന്നു സായ് പറഞ്ഞത്.
തുടർന്ന് വിഷയത്തിൽ റംസാന് മോഹൻലാൽ ശിക്ഷയും നൽകി. ഇനിയുള്ള എല്ലാ എലിമിനേഷനിലും റംസാൻ ഉണ്ടാകും എന്നതായിരുന്നു ശിക്ഷ. റംസാനെ ആരും നോമിനേറ്റ് ചെയ്യേണ്ടതില്ലെന്നും താരം വ്യക്തമാക്കി. പിന്നാലെ മറ്റൊരു പനിഷ്മെന്റും റംസാന് താരം നൽകി. ‘ഇനി മുതൽ ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾ ഞാൻ കൃത്യമായി പാലിക്കുന്നതാണ്‘ എന്ന് പതിനാല് തവണ എഴുതണം. ഓരോതവണ എഴുതുമ്പോഴും സ്വിമ്മിംഗ് പൂളിൽ ചാടുകയും വേണം എന്നതായിരുന്നു ശിക്ഷ. ആറ് തവണ എഴുതിയ റംസാനെ എല്ലാവരുടെയും ആവശ്യപ്രകാരം തിരിച്ച് വിളിക്കുകയും ചെയ്തു.