'ഇന്ത്യയിൽ 7 ഭാഷകളിൽ 58 സീസണുകൾ, പക്ഷേ അതും മലയാളത്തിനുതന്നെ കിട്ടി'; ബിഗ് ബോസിൽ നിരാശ പങ്കുവച്ച് മോഹന്‍ലാൽ

സഹമത്സരാര്‍ഥിയായ സിജോയെ ശാരീരികമായി ആക്രമിച്ചതിന് റോക്കി എന്ന മത്സരാര്‍ഥിയെയാണ് ബി​ഗ് ബോസ് പുറത്താക്കിയത്

mohanlal expresses his dissatisfaction in bigg boss malayalam season 6 to contestants nsn

മലയാളത്തിലെ എന്നല്ല ഇന്ത്യന്‍ ടെലിവിഷനിലെ തന്നെ ഏറ്റവും ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസിന്‍റെ ആറാമത്തെ സീസണ്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. അടച്ചിട്ട ഒരു വീടിനുള്ളില്‍ പുറംലോകവുമായി ബന്ധമില്ലാതെ 100 ദിവസം പൂര്‍ത്തിയാക്കുക എന്ന ചലഞ്ച് മുന്നോട്ടുവെക്കുന്ന ബി​ഗ് ബോസില്‍ മത്സരാര്‍ഥികള്‍ക്കായി ചില നിയമങ്ങളുണ്ട്. അതിലൊന്നാണ് ശാരീരിക ആക്രമണം പാടില്ല എന്നത്. വലിയ വാക്കേറ്റവും ആശയ സംഘര്‍ഷവുമൊക്കെ ഉണ്ടാകാമെങ്കിലും എതിരാളിയുടെ പുറത്ത് അപായകരമായ രീതിയില്‍ കൈ വച്ചാല്‍ ഉടനടി ഷോയില്‍ നിന്ന് പുറത്താക്കും. മുന്‍ സീസണുകളിലൊന്നും നടന്നിട്ടില്ലാത്ത അക്കാര്യം ഈ സീസണില്‍ പക്ഷേ നടന്നു. 

സഹമത്സരാര്‍ഥിയായ സിജോയെ ശാരീരികമായി ആക്രമിച്ചതിന് റോക്കി എന്ന മത്സരാര്‍ഥിയെയാണ് ബി​ഗ് ബോസ് പുറത്താക്കിയത്. കഴിഞ്ഞ വാരമായിരുന്നു ഇത്. ശനിയാഴ്ച എപ്പിസോഡില്‍ മത്സരാര്‍ഥികളുമായി ആശയവിനിമയം നടത്താനെത്തിയ മോഹന്‍ലാല്‍ ഈ വിഷയത്തിലെ തന്‍റെ നിരാശ തുറന്ന് പ്രകടിപ്പിച്ചു. റോക്കിയില്‍ നിന്ന് മുഖത്ത് ഇടിയേറ്റ സിജോയ്ക്ക് ശസ്ത്രക്രിയ നടത്തുകയുണ്ടായി. ഇപ്പോഴും മത്സരത്തിലേക്ക് തിരിച്ചുവരാനാവാതെ അദ്ദേഹം വിശ്രമത്തിലുമാണ്. "ഇന്ത്യയില്‍ 7 ഭാഷകളിലായിട്ട് 58 സീസണുകളാണ് ബിഗ് ബോസ് എന്ന ഷോ നടന്നിരിക്കുന്നത്. ഇതുവരെ ഒരു ഷോയിലും ഇങ്ങനെയൊരു കാര്യം നടന്നിട്ടില്ല. അതും മലയാളത്തിനു തന്നെ കിട്ടിയിരിക്കുന്നു", മോഹന്‍ലാല്‍ മത്സരാര്‍ഥികളോട് പറഞ്ഞു.

സിജോ ഹൗസില്‍ നിന്ന് പോയിട്ട് ഏറെ ദിവസങ്ങള്‍ ആയിട്ടും അയാളുടെ സുഖവിവരം തിരക്കാത്തതിനും മോഹന്‍ലാല്‍ മത്സരാര്‍ഥികളെ വിമര്‍ശിച്ചു. ഏറ്റവും മികച്ച വീക്കെന്‍ഡ് എപ്പിസോഡ് ആയാണ് ബി​ഗ് ബോസ് ആരാധകര്‍ ഈ ശനിയാഴ്ച എപ്പിസോഡ് വിലയിരുത്തുന്നത്. 

ALSO READ : '​ഗുണ കേവി'ലേക്ക് ഇനി തെലുങ്ക് പ്രേക്ഷകര്‍; 'മഞ്ഞുമ്മല്‍ ബോയ്‍സ്' തെലുങ്ക് ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios