റിനോഷിന്‍റെ ഉത്തരം; ബിഗ് ബോസ് വേദിയില്‍ ചിരി നിര്‍ത്താനാവാതെ മോഹന്‍ലാല്‍: വീഡിയോ
പതിനൊന്നാം വാരത്തിലേക്ക് ബിഗ് ബോസ് മലയാളം
ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ പതിനൊന്നാം വാരത്തിലേക്ക് എത്തിയിരിക്കുകയാണ്. 18 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ പലപ്പോഴായി മൂന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും എത്തിയിരുന്നു. പതിനൊന്നാം വാരം ആരംഭിക്കുന്ന സമയത്ത് ഹൌസില്‍ അവശേഷിക്കുന്നത് 11 പേരാണ്. അതില്‍ ഒന്നോ അതിലധികമോ പേര്‍ ഇന്ന് പുറത്താവും. ഒരാളാണ് പുറത്താവുന്നതെങ്കില്‍ പതിനൊന്നാം വാരത്തില്‍ 10 പേരാവും ബിഗ് ബോസ് വീട്ടില്‍ ഉണ്ടാവുക. എവിക്ഷന്‍ ഇല്ലാതിരുന്ന ശനിയാഴ്ച പക്ഷേ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്ന എട്ട് പേരില്‍ നാല് പേര്‍ സേഫ് ആണെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നു.
നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്‍ മിഥുന്‍, ഷിജു, സെറീന എന്നിവരാണ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇതില്‍ റെനീഷ, ജുനൈസ്, ഷിജു, സെറീന എന്നിവരെയാണ് മോഹന്‍ലാല്‍ ഇന്നലെത്തന്നെ സേഫ് ആക്കിയത്. അവശേഷിക്കുന്ന നാല് പേരില്‍ ആര് പുറത്താവുമെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. അതേസമയം രസകരമായ പല ടാസ്കുകളും അടങ്ങിയതാവും ഇന്നത്തെ എപ്പിസോഡ് എന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ വീഡിയോകള്‍ പറയുന്നത്.
അതില്‍ ഒരു പ്രൊമോ വീഡിയോയില്‍ മത്സരാര്‍ഥികളോട് കുസൃതിച്ചോദ്യം ചോദിക്കുന്ന മോഹന്‍ലാലിനെ കാണാം, അതില്‍ ഒരു ചോദ്യത്തിനുള്ള റിനോഷിന്‍റെ ഉത്തരം കേട്ട് പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന മോഹന്‍ലാലിനെയും പ്രൊമോയില്‍ കാണാം. നമുക്ക് ഉണ്ടാക്കാന്‍ പറ്റും, പക്ഷേ കാണാന്‍ പറ്റില്ല എന്നാണ് റിനോഷിനോടുള്ള മോഹന്‍ലാലിന്റെ ചോദ്യം. 'അധോവായു' എന്നര്‍ഥം വരുന്ന 'വ*' എന്നാണ് ഇതിനുള്ള റിനോഷിന്‍റെ മറുപടി. ഇത് കേട്ട് ചിരി നിര്‍ത്താനാവാതെ നില്‍ക്കുകയാണ് ബിഗ് ബോസ് വേദിയില്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന്‍റെ ചിരി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. ഒപ്പം ഈ സീസണിലെ മോഹന്‍ലാലിന്‍റെ അവതരണത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്‍റുകളും വീഡിയോയ്ക്ക് താഴെ ഉണ്ട്.
ALSO READ : മാപ്പ് കുറേയായി പറയുന്നുവെന്ന് അഖില്‍ മാരാര്‍; മാപ്പ് പറയേണ്ടെന്ന് മോഹന്‍ലാല്‍