'ഞാൻ ഡീറ്റൈൽസ് മാട്രിമോണിയിൽ കൊടുത്തു'; മിഥുന്റെ വിവാഹത്തെ കുറിച്ച് അമ്മ
വിവാഹത്തിനല്ലെങ്കിലും മിഥുന്റെ നാട്ടിലേക്ക് തങ്ങൾ വരുമെന്നും മത്സരാർത്ഥികൾ പറയുന്നു.
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. ആരൊക്കെ ആകും ടോപ് ഫൈവിൽ എത്തുകയെന്നറിയാൻ കാത്തിരിക്കുകയാണ് ഏവരും. ഫൈനലിലേക്ക് അടുക്കുന്നതിനിടെ ഈ വാരം ഫാമിലി വീക്ക് ആയിരുന്നു. നിലവിലെ ഓൻപത് മത്സരാർത്ഥികളുടെയും കുടുംബാംഗങ്ങൾ ബിബി ഹൗസിലേക്ക് എത്തും. ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായിരുന്നു ഇങ്ങനെ ഒരു വീക്ക് സംഘടിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇന്ന് അനിയൻ മിഥുന്റെ അച്ഛനും അമ്മയും ആണ് ആദ്യം ബിഗ് ബോസ് വീട്ടിൽ എത്തിയത്.
എല്ലാ മത്സരാർത്ഥികളും വളരെ സ്നേഹത്തോടെയാണ് ഇവരെ സ്വീകരിച്ചത്. ഇതിനിടയിൽ മിഥുന്റെ വിവാഹത്തെ പറ്റി പറയുകയാണ് അമ്മ പൊന്നമ്മ. 'കല്യാണം നോക്കണം. മാട്രിമോണിയിൽ ഞാൻ കൊടുത്തു', എന്നാണ് അമ്മ പറയുന്നത്. ഇത് ഏറെ ആവേശത്തോടെയാണ് മറ്റ് മത്സരാർത്ഥികൾ സ്വീകരിച്ചത്.
പുറത്തിറങ്ങിയാൽ ഉടനെ കെട്ടിക്കണം. ഞങ്ങൾക്കൊക്കെ വരാനുള്ളതാണെന്നും നാദിറ പറയുന്നു. അമ്മച്ചി വിഷയം മാറ്റ് എന്നാണ് മിഥുൻ ഇതിന് മറുപടി നൽകിയത്. വിവാഹത്തിനല്ലെങ്കിലും മിഥുന്റെ നാട്ടിലേക്ക് തങ്ങൾ വരുമെന്നും മത്സരാർത്ഥികൾ പറയുന്നു.
'കില്ലാടി'യാകുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥി, 'ജീവിത ഗ്രാഫി'ൽ തപ്പിത്തടഞ്ഞ അനിയൻ മിഥുൻ
നിലവില്‍ ഒന്‍പത് മത്സരാര്‍ത്ഥികളാണ് ബിബി വീട്ടില്‍ ഉള്ളത്. അഖില്‍ മാരാര്‍, ഷിജു, ജുനൈസ്,ശോഭ, സെറീന, റെനീഷ, മിഥുന്‍, റിനോഷ്, നാദിറ എന്നിവരാണ് അവര്‍. ഇക്കഴിഞ്ഞ വീക്കെന്‍ഡില്‍ വിഷ്ണു ജോഷി എവിക്ട് ആയിരുന്നു. ടോപ് ഫൈവില്‍ എത്തുമെന്ന് ഏവരും പറഞ്ഞ മത്സരാര്‍ത്ഥി കൂടിയായിരുന്നു വിഷ്ണു. അടുത്തമാസം രണ്ടാം തിയതി ബിഗ് ബോസ് ഗ്രാന്‍റ് ഫിനാലെ നടക്കും. ഇതില്‍ ടോപ് ഫൈവില്‍ എത്തുന്നത് ആരെന്ന ചര്‍ച്ചകള്‍ പുറത്ത് ആരംഭിച്ചിട്ടുണ്ട്. നാദിറ ടിക്കറ്റ് ടു ഫിനാലെ വിജയിച്ച് കയറിയതോടെ ഇനി നാല് പേരെയാണ് ടോപ് ഫൈവിലേക്ക് കണ്ടെത്തേണ്ടത്.
അവസാന വാരത്തിലേക്ക് ബിഗ്ബോസ് എനിയെന്ത് സംഭവിക്കും..