Asianet News MalayalamAsianet News Malayalam

മിഥുന് ഇനി അഗ്നിപരീക്ഷയുടെ നാളുകൾ, എന്തു ചാമ്പ്യനായാലും കോമൺ സെൻസ് വേണം: മനോജ്

മിഥുൻ ജീവിത ​ഗ്രാഫ് പറഞ്ഞപ്പോൾ യാതൊരുവിധ ഇമോഷനും ഇല്ലായിരുന്നു. പുള്ളി തെക്കും വടക്കും നടന്ന് എങ്ങോട്ടൊക്കെയോ നോക്കി പറഞ്ഞതാണെന്ന് മനോജ്. 

manoj kumar talk about aniyan midhun issue in bigg boss malayalam season 5 nrn
Author
First Published Jun 11, 2023, 10:55 AM IST | Last Updated Jun 11, 2023, 10:55 AM IST

നിയൻ മിഥുന്റെ 'ജീവിത ഗ്രാഫ് ' എന്ന വീക്കിലെ ടാസ്കിലെ കഥയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ ബി​ഗ് ബോസ് മലയാളം പ്രേക്ഷകർക്കിടയിൽ നടക്കുന്നത്. പാര കമാന്‍റോയായ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവള്‍ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നൊക്കെ മിഥുൻ പറഞ്ഞിരുന്നു. ഇത് ചോദ്യങ്ങൾക്കും വിമർശനങ്ങളും വഴിവച്ചു. കഴിഞ്ഞ ദിവസം മോഹൻലാൽ വന്ന് അങ്ങനെ ഒരാൾ ഇല്ലെന്ന് പറഞ്ഞിരുന്നു. മോഹൻലാൽ എന്തൊക്കെ പറഞ്ഞിട്ടും തിരുത്തി പറയാതെ തന്റെ തീരുമാനത്തിൽ തന്നെ മിഥുൻ ഉറച്ചുനിന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് നടൻ മനോജ് കുമാർ. 

"bb contestant ആയ Wushu chapian അനിയൻ മിഥുന് ഇനി അഗ്‌നി പരീക്ഷയുടെ നാളുകൾ ....?? ഒരു പക്ഷേ കടുത്ത നിയമ നടപടി ....!! ലാലേട്ടൻ bb & Asianet കൈവിട്ടു .... മാക്സിമം രക്ഷിക്കാൻ അവർ ശ്രമിച്ചു ... but മിഥുൻ !!! കഷ്ടം ....!!!എന്തു ചാമ്പ്യനായാലും കുറച്ച് common sense വേണം .... അതേ എനിക്ക് പറയാനുള്ളു ...."കളിച്ചത്" മഹനീയമായ ഇന്ത്യൻ മിലിട്ടറിയോടാണ് അനിയൻ മിഥുൻ ....!!!??? സഹതാപം മാത്രം അനിയനോട്", എന്നാണ് പ്രതികരണം അറിയിച്ച് കൊണ്ടുള്ള വീഡിയോയിൽ മനോജ് കുറിച്ചത്. 

മിഥുൻ ജീവിത ​ഗ്രാഫ് പറഞ്ഞപ്പോൾ യാതൊരുവിധ ഇമോഷനും ഇല്ലായിരുന്നു. പുള്ളി തെക്കും വടക്കും നടന്ന് എങ്ങോട്ടൊക്കെയോ നോക്കി പറഞ്ഞതാണ്. മിഥുൻ ആരുടെയും മുഖത്ത് നോക്കി സംസാരിക്കത്തില്ല. റിനോഷ്, ജുനൈസ്, മിഥുൻ എന്നിവരാണ് ബിബി അഞ്ചിൽ മുഖത്ത് നോക്കി സംസാരിക്കാത്തവർ. ഒരാളെ ഫേസ് ചെയ്ത് സംസാരിക്കാതിരിക്കുന്നത് കള്ളത്തരമാണ്. ചിലപ്പോൾ അതവരുടെ ക്യാരക്ടർ ആയിരിക്കാം എന്നും മനോജ് പറയുന്നു. 

'ദേ ചേച്ചി പിന്നേം'; അയർലന്റ് മന്ത്രിയുടെ സെൽഫി, കമന്റുകളുമായി മല്ലൂസ്, 'എന്താല്ലേ'ന്ന് ഹണി റോസ്

"മിഥുൻ കഥ പറഞ്ഞപ്പോൾ പ്രത്യേകിച്ച് ആർക്കും ഒരു വികാരവും തോന്നിയില്ല. ഇങ്ങനെയുള്ള കഥകളൊക്കെ പൊതുവിൽ കണ്ണ് നിറയ്ക്കുന്നതാണ്. മിഥുൻ തന്നെ ഒരു കോമഡിയായിട്ടാണ് പറയുന്നത്. സന മരിച്ച് കിടക്കുന്നത് കണ്ടപ്പോൾ അസൂയ തോന്നി എന്നൊക്കെ പുള്ളി പറഞ്ഞു. അസൂയ തോന്നുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. ലാലേട്ടൻ ചോദ്യം ചോദിച്ചപ്പോൾ, കിളിപോയ അവസ്ഥ ആദ്യമായി ഞാൻ കാണുന്നത് മിഥുനിലാണ്. നമ്മൾ പറഞ്ഞ കാര്യം സത്യമാണെങ്കിൽ കിളിപോകേണ്ട കാര്യമില്ല. ലാലേട്ടൻ അവസാനം വരെ സത്യമാണോ പറഞ്ഞതെന്ന് ചോദിച്ചതാണ്. ബി​ഗ് ബോസിൽ മിഥുന് പിടിച്ച് നിന്നേ പറ്റൂള്ളൂ. കാരണം ബിബി ഹൗസിൽ എല്ലാവരും പുള്ളയെ ഭിത്തിയിലൊട്ടിക്കുമെന്ന് അറിയാം. പക്ഷേ പുറത്ത് ഭീമമായ നിയമനടപടി നേരിടേണ്ടി വരും. അത് മിഥുന്റെ കരിയറിനെയും ഭാവിയെയും ബാധിക്കും", എന്നാണ് മനോജ് കുമാർ പറയുന്നത്. 

പറയാൻ പാടില്ലാത്ത ചിലത് ഇവിടെ പറഞ്ഞു: 'ജീവിത ഗ്രാഫി'ൽ നട്ടംതിരിഞ്ഞ് മിഥുൻ

മനോജ് കുമാര്‍ മിഥുനെ കുറിച്ച് പറഞ്ഞ വീഡിയോ..

Latest Videos
Follow Us:
Download App:
  • android
  • ios