'അത് ഇമേജിനെക്കുറിച്ചുള്ള ഭയം ആയിരുന്നില്ല'; മണിക്കുട്ടന്‍ പറയുന്നു

"പലരും വിളിച്ചപ്പോള്‍ പറഞ്ഞു, മണിക്കുട്ടന്‍ അതിനകത്തിരുന്ന് ടെന്‍ഷന്‍ അടിച്ചപ്പോള്‍ വിഷമം തോന്നി എന്ന്.."

manikuttan says he was not afraid of his image in bigg boss 3

ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. ഒരു ഘട്ടത്തില്‍ മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ട മണിക്കുട്ടന്‍ ഷോയില്‍ നിന്ന് സ്വന്തം തീരുമാനപ്രകാരം ക്വിറ്റ് ചെയ്‍തിരുന്നു. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം തിരിച്ചെത്തുകയും ചെയ്‍തിരുന്നു. ഈ സീസണില്‍ ഏറ്റവും പ്രേക്ഷക പിന്തുണയുള്ള മത്സരാര്‍ഥികളില്‍ ഒരാളുമാണ് മണി. ഇത്രയും പിന്തുണ തനിക്കുണ്ടെന്ന വിവരം പുറത്തെത്തിയ ശേഷം മാത്രമാണ് അറിഞ്ഞതെന്നും അതില്‍ അത്ഭുതം തോന്നിയെന്നും മണിക്കുട്ടന്‍ പറഞ്ഞിരുന്നു. പുറത്തെത്തിയതിനു ശേഷം നടത്തിയ ആദ്യ ഇന്‍സ്റ്റഗ്രാം ലൈവില്‍ തന്നെ പിന്തുണച്ചവരോടുള്ള സ്നേഹം മണിക്കുട്ടന്‍ പങ്കുവച്ചു.

"ഫോണ്‍ കിട്ടിയപ്പോഴാണ് അറിഞ്ഞത്, ഇത്രയും ആളുകള്‍ എനിക്കുവേണ്ടി പ്രാര്‍ഥിച്ചിരുന്നു, സ്നേഹിച്ചിരുന്നു, സപ്പോര്‍ട്ട് ചെയ്‍തിരുന്നു എന്നൊക്കെ. പലരും വിളിച്ചപ്പോള്‍ പറഞ്ഞു, മണിക്കുട്ടന്‍ അതിനകത്തിരുന്ന് ടെന്‍ഷന്‍ അടിച്ചപ്പോള്‍ വിഷമം തോന്നി എന്ന്. ബിഗ് ബോസില്‍ വച്ച് പുറത്തെന്താണ് നടക്കുന്നതെന്ന് നമുക്ക് അറിയില്ല. പലരും പറയുന്നുണ്ടായിരുന്നു എനിക്ക് ഇമേജ് ഭയമായിരുന്നുവെന്ന്. അത് ഇമേജിനെക്കുറിച്ചുള്ള ഭയം ആയിരുന്നില്ല. പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു. ഫോണ്‍ കിട്ടിയപ്പോഴാണ് പിന്തുണയുടെ അളവ് മനസിലായത്. വലിയൊരു നന്ദി", മണിക്കുട്ടന്‍ പറയുന്നു. 

manikuttan says he was not afraid of his image in bigg boss 3

 

"വലിയൊരു എക്സ്പീരിയന്‍സ് ആയിരുന്നു ബിഗ് ബോസ്. ഫൈനലില്‍ എത്തിയ എല്ലാവര്‍ക്കും എന്‍റെ ആശംസകള്‍. പ്രേക്ഷകര്‍ വിളിക്കുന്നതുപോലെ എംകെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടാനാണ് ഇനി ആഗ്രഹിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങണമെന്ന് സുഹൃത്തുക്കള്‍ മുന്‍പേ പറയുന്നതാണ്. നല്ലൊരു സിനിമയും കഥാപാത്രവുമൊക്കെ കിട്ടട്ടെ, എന്നിട്ട് തുടങ്ങാമെന്നായിരുന്നു അവരോടൊക്കെ അന്ന് പറഞ്ഞത്. പക്ഷേ അത് തുടങ്ങി ബിഗ് ബോസില്‍ പോയിട്ടു വന്നപ്പോഴേക്ക് ഒരുപാട് ഫോളോവേഴ്സ് ആയി. നന്ദി, ഒരിക്കലും ഞാന്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. വോട്ടിംഗ് തുടരുകയാണ്. ഞാന്‍ അര്‍ഹനാണെന്ന് തോന്നുന്നുവെങ്കില്‍ എനിക്ക് വോട്ടും സപ്പോര്‍ട്ടും തരുക", മണിക്കുട്ടന്‍ പറഞ്ഞവസാനിപ്പിച്ചു.

തമിഴ്നാട്ടിലെ കൊവിഡ് ലോക്ക് ഡൗണ്‍ മൂലം 95-ാം ദിവസം അവസാനിപ്പിക്കേണ്ടിവന്ന ബിഗ് ബോസില്‍ അവശേഷിച്ച എട്ട് മത്സരാര്‍ഥികളാണ് ഫൈനല്‍ വോട്ടിംഗില്‍ പങ്കെടുക്കുന്നത്. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, കിടിലം ഫിറോസ്, അനൂപ് കൃഷ്‍ണന്‍, റിതു മന്ത്ര, റംസാന്‍ മുഹമ്മദ്, നോബി മാര്‍ക്കോസ് എന്നിവരാണ് ആ എട്ടുപേര്‍. ഹോട്ട്സ്റ്റാര്‍ ആപ്പില്‍ ശനിയാഴ്ച രാത്രി 12 വരെ നടക്കുന്ന വോട്ടെടുപ്പിലൂടെ ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ടൈറ്റില്‍ വിജയിയെ തിരഞ്ഞെടുക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios