ഞാൻ അങ്ങനെ പോകുമോ? ബി​ഗ് ബോസിലേക്ക് തിരിച്ചെത്തി മണിക്കുട്ടൻ, ആഘോഷമാക്കി മത്സരാർത്ഥികൾ

അങ്ങനത്തെ ഒരു മാനസികാവസ്ഥ ആയി പോയി. ഞാൻ അന്ന് രാവിലെ നടകക്കുന്നതൊക്കെ കണ്ടില്ലേ എന്നായിരുന്നു മണിക്കുട്ടൻ അനൂപിനോട് ചോദിച്ചത്. 

manikuttan reentry in biggboss house

ലയാളം ബി​ഗ് ബോസ് പ്രേക്ഷകരെ ഒന്നാകെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു മണിക്കുട്ടന്റെ അപ്രതീക്ഷിത വിടവാങ്ങൽ. ഷോയിൽ ഏറ്റവും പ്രേക്ഷക പിന്തുണയോടെ മുന്നേറുന്നതിനിടയിൽ ആയിരുന്നു സ്വന്തം ഇഷ്ടപ്രകാരം മണിക്കുട്ടൻ ഷോ ക്വിറ്റ് ചെയ്യുന്നത്. ഇപ്പോഴിതാ മണിക്കുട്ടന്‍ അപ്രതീക്ഷിതമായി ഹൗസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.  

അവിചാരിതമായിട്ടാണ് ബി​ഗ് ബോസിലേക്കുള്ള മണിക്കുട്ടന്റെ റീഎൻട്രി. താരത്തെ കണ്ടതും മത്സരാർത്ഥികൾ എല്ലാവരും വന്ന് ഏറെ സന്തോഷത്തോടെ സ്വീകരിക്കുന്നത്. ഡിംപലിനെ മണി വാരിപ്പുണരുകയാണ് ചെയ്തത്.  ഹൗസിൽ നല്ലൊരു സൗഹൃദം രൂപപ്പെടുത്തി എടുത്തവരാണ് ഡിംപലും മണിക്കുട്ടനും. അതുകൊണ്ട് തന്നെ താരത്തിന്റെ വിടവാങ്ങൽ ഡിംപലിനെ ഏറെ സമ്മർദ്ദത്തിൽ ആഴ്ത്തിയിരുന്നു. പിന്നാലെ അകത്തേക്ക് കയറാൻ നിന്ന മണിക്കുട്ടനെ അനൂപ് എടുത്തോണ്ട് പോയി ബെഡിൽ കൊണ്ടിടുകയും എന്തിനായിരുന്നു പുറത്തേക്ക് പോയതെന്ന് ആരായുകയും ചെയ്തു. 

അങ്ങനത്തെ ഒരു മാനസികാവസ്ഥ ആയി പോയി. ഞാൻ അന്ന് രാവിലെ നടകക്കുന്നതൊക്കെ കണ്ടില്ലേ എന്നായിരുന്നു മണിക്കുട്ടൻ അനൂപിനോട് ചോദിച്ചത്. താൻ അങ്ങനെ പോകുമോ എന്നും മണിക്കുട്ടൻ ചോദിക്കുന്നു. പിന്നാലെ ടാസ്ക്ക് കളിക്കാൻ വയ്യാത്തോണ്ടല്ലേടാ നി പോയതെന്ന് അനൂപ് തമാശക്ക് ചോദിക്കുകയും ചെയ്തു. ഡിംപലിന്റെ മുഖത്ത് വലിയൊരു സന്തോഷമാണ് മണിയെ കണ്ടപ്പോൾ തെളിഞ്ഞത്. പിന്നാലെ മണിക്കുട്ടനെ വീണ്ടും ഹൗസിലേക്ക് ബി​ഗ്ബോസ് സ്വാ​ഗതം ചെയ്യുകയായിരുന്നു. അതേസമയം, താന്‍ എന്തുകൊണ്ടാണ് പുറത്തേക്ക് പോയതെന്ന കാര്യത്തില്‍ താരം വ്യക്തത വരുത്തിയിട്ടില്ല. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios