'മണിക്കുട്ടന് സ്വന്തം ഇമേജിനെ പേടി'; നോമിനേഷന്‍റെ കാരണം പറഞ്ഞ് റംസാന്‍

"എന്‍റെ ആദ്യ നോമിനേഷന്‍ മണിക്കുട്ടനാണ്. കാരണം ഹി ഈസ് നോട്ട് ഫിറ്റ് ഫോര്‍ ദിസ് ഗെയിം എന്ന് പലതവണ തോന്നിയിട്ടുണ്ട് എനിക്ക്.."

manikuttan is afraid of his image outside alleges ramzan in bigg boss 3

മണിക്കുട്ടന്‍ പുറത്ത് തന്‍റെ പ്രതിച്ഛായക്ക് എന്തു സംഭവിക്കും എന്ന് ഭയന്നുകൊണ്ടാണ് ബിഗ് ബോസില്‍ നില്‍ക്കുന്നതെന്ന് മറ്റൊരു മത്സരാര്‍ഥിയായ റംസാന്‍ മുഹമ്മദ്. വീക്കിലി നോമിനേഷന്‍റെ ദിവസമായിരുന്നു ഇന്ന്. കണ്‍ഫെഷന്‍ റൂമില്‍ റംസാന്‍ നോമിനേറ്റ് ചെയ്ത ഒരാള്‍ മണിക്കുട്ടനായിരുന്നു. അതിന്‍റെ കാരണമായാണ് റംസാന്‍ ഇതു പറഞ്ഞത്. ബിഗ് ബോസില്‍ മണിക്കുട്ടന്‍റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള റംസാന്‍റെ നിരീക്ഷണം ഇങ്ങനെ..

"എന്‍റെ ആദ്യ നോമിനേഷന്‍ മണിക്കുട്ടനാണ്. കാരണം ഹി ഈസ് നോട്ട് ഫിറ്റ് ഫോര്‍ ദിസ് ഗെയിം എന്ന് പലതവണ തോന്നിയിട്ടുണ്ട് എനിക്ക്. അങ്ങനെയൊരു സ്റ്റേജില്‍  വന്നുനില്‍ക്കുമ്പോള്‍ മണിക്കുട്ടന്‍ പലതവണയായിട്ട് പേടിക്കുന്നുണ്ടായിരുന്നു. എന്തിനാണ് ഈ പേടി എന്നാല്‍ സ്വന്തം ഇമേജിനെക്കുറിച്ചാണ്. പുറത്തുള്ളവര്‍ എന്നെ എങ്ങനെ വിലയിരുത്തും, ഞാന്‍ ഇങ്ങനെ ചെയ്‍താല്‍ പുറത്ത് അങ്ങനെ പോകുമോ, അല്ലെങ്കില്‍ തന്നെക്കുറിച്ച് ഒരു വാക്ക് മറ്റുള്ളവര്‍ പറഞ്ഞുകഴിയുമ്പോള്‍ അത് തന്നെ എങ്ങനെ എഫക്റ്റ് ചെയ്യും എന്നൊക്കെ ആലോചിച്ച് ഭയങ്കര പേടിയുള്ള ഒരു വ്യക്തിയായിട്ടാണ് മണിക്കുട്ടനെ എനിക്ക് തോന്നിയിട്ടുള്ളത്", റംസാന്‍ നോമിനേഷനുള്ള കാരണം പറഞ്ഞു.

manikuttan is afraid of his image outside alleges ramzan in bigg boss 3

 

കിടിലം ഫിറോസും നോമിനേറ്റ് ചെയ്ത ഒരാള്‍ മണിക്കുട്ടനായിരുന്നു. പോയിട്ട് തിരികെ വന്നിട്ടും മണി ഊര്‍ജ്ജസ്വലതയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നായിരുന്നു ഫിറോസ് പറഞ്ഞ കാരണം- "മണി തിരികെ വന്നിട്ട് നാല് ദിവസങ്ങള്‍ കഴിയുന്നു. ഇതുവരെ മണി ആ വന്നതില്‍ നിന്ന് മാറിയിട്ടില്ല. അങ്ങനെതന്നെ അങ്ങ് ഇരിക്കുകയാണ്. ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തിപരമായി ഒരുപാട് അങ്ങ് ഡൗണ്‍ ആയിട്ടുണ്ട്. പക്ഷേ നമ്മളൊക്കെ ഒരുവട്ടം ഒന്ന് റിഫ്രഷ് ചെയ്യാനുള്ള ഊര്‍ജ്ജം കിട്ടിയപ്പോള്‍ അത് അവിടെ കളഞ്ഞിട്ട് തൊട്ടടുത്ത ദിവസത്തെ ഫേസ് ചെയ്യാന്‍ തയ്യാറാണ്. കാരണം ഇനി നമുക്ക് മൂന്ന് ആഴ്ചയേ ഉള്ളൂ. അതില്‍ കുറച്ചുകൂടിയൊക്കെ എനര്‍ജിയോടുകൂടി മണി നില്‍ക്കേണ്ടതുണ്ട്. ആ ഒരു എനര്‍ജി കഴിഞ്ഞ ഒരാഴ്ച മണിയില്‍ കണ്ടില്ല", ഫിറോസ് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios