മണിക്കുട്ടന്‍റെ പാസ്പോര്‍ട്ടില്‍ ഫോട്ടോഷോപ്പ് നടത്തി പ്രചരണം; നിയമനടപടിക്ക് കുടുംബം

നടന് 39 വയസ്സ് പ്രായമുണ്ടെന്ന് വ്യക്തമാക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്താണ് പാസ്‌പോര്‍ട്ടിന്റെ ചിത്രം പ്രചരിച്ചത്. 

manikuttan family moving legally for spread his fake passport

ടനും ബി​ഗ് ബോസ് സീസൺ മൂന്നിലെ മത്സരാർത്ഥിയുമായ മണിക്കുട്ടന്റെ പാസ്‌പോര്‍ട്ട് ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിച്ച  സംഭവത്തില്‍ നിയമ നടപടിക്കൊരുങ്ങി കുടുംബം. ഏതാനും സമൂഹമാധ്യമ പേജുകളിലാണ് മണിക്കുട്ടന്റെ പ്രായം എഡിറ്റ് ചെയ്തുള്ള പാസ്‌പോര്‍ട്ടിന്റെ ചിത്രം പ്രചരിക്കുന്നത്. സംഭവത്തില്‍ മണികുട്ടന്റെ സുഹൃത്തും നടി ശരണ്യയുടെ ഭര്‍ത്താവുമായ അരവിന്ദ് കൃഷ്ണ രംഗത്തെത്തി. വിഷയത്തിൽ മണിക്കുട്ടന്റെ കുടുംബം നിയമപരമായി നീങ്ങുമെന്ന് അരവിന്ദ് അറിയിച്ചു.

നടന് 39 വയസ്സ് പ്രായമുണ്ടെന്ന് വ്യക്തമാക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്താണ് പാസ്‌പോര്‍ട്ടിന്റെ ചിത്രം പ്രചരിച്ചത്. മണിക്കുട്ടന്റെ യഥാർഥ പാസ്പോർട്ടിന്റെയും വ്യാജന്റെയും ചിത്രങ്ങൾ പങ്കുവച്ചായിരുന്നു അരവിന്ദ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

അരവിന്ദിന്റെ പോസ്റ്റ്

പ്രിയപ്പെട്ട ബിഗ് ബോസ്സ് ആർമി, നേവി, എയർഫോഴ്‌സ്‌ കാരെ,

രാവിലെ മുതൽ കിടന്നു കറങ്ങുന്ന ഒരു ഫോർവേഡ് ആണ് @manikuttantj യുടെ പാസ്സ് പോർട്ട്‌ എന്നും പറഞ്ഞു.
ഫോട്ടോഷോപ്പ് ഒക്കെ ചെയ്യുമ്പോ വൃത്തിക്കു ചെയ്യണം കേട്ടോ..ഒറിജിനൽ ഡേറ്റ് of ബർത്ത് ഉള്ളത് കൂടെ ചേർക്കുന്നു. പിന്നെ പാസ്പോർട്ട്‌ എന്നത് ഒരു ഓഫീഷ്യൽ ഐഡി കാർഡ് ആണ്.. അത് എഡിറ്റ്‌ ചെയ്യുന്നത് നിയമപരമായി തെറ്റാണു എന്നാണ് എന്റെ അറിവ്..അത് കൊണ്ട് തന്നെ മണിയുടെ കുടുംബം ഇത് നിയമപരമായി നേരിടാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് എന്ന ആ സന്തോഷ വാർത്ത സ്വീകരിച്ചാലും. നന്ദി. നമസ്കാരം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios