ബിഗ് ബോസിലെ പുതിയ ഗെറ്റപ്പ് എന്തുകൊണ്ട്? മണിക്കുട്ടന്‍ പറയുന്നു
അതേസമയം ബിഗ് ബോസില്‍ എലിമിനേഷന്‍ നടക്കാത്ത വാരമായിരുന്നു ഇത്. കൊവിഡ് പശ്ചാത്തലം പരിഗണിച്ചാണ് എവിക്ഷന്‍ ഒഴിവാക്കിയതെന്നാണ് വിവരം
ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ മത്സരാര്‍ഥികളില്‍ ഒരാളായി മാറിയിരിക്കുകയാണ് മണിക്കുട്ടന്‍. 86-ാം ദിവസത്തില്‍ എത്തിനില്‍ക്കുന്ന സീസണ്‍ 3ന്‍റെ തുടക്കം മുതല്‍ വേറിട്ട ലുക്കുകളിലാണ് മണിക്കുട്ടന്‍ പ്രത്യക്ഷപ്പെട്ടത്. വന്നതിനു പിന്നാലെ താടി വളര്‍ത്തിയിരുന്ന മണിക്കുട്ടന്‍ 'സര്‍വ്വകലാശാല' എന്ന പേരിലുള്ള വീക്കിലി ടാസ്‍കിലെ 'ഹെലികോപ്റ്റര്‍ ലൂയിസ്' എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി താടി എടുത്തിരുന്നു. നടന്‍ ജയന്‍ അവതരിപ്പിച്ച ചില കഥാപാത്രങ്ങളുടെ സ്പൂഫ് രീതിയിലാണ് ലൂയിസിനെ മണി അവതരിപ്പിച്ചത്.
ഹെലികോപ്റ്റര്‍ ലൂയിസിനുവേണ്ടി വച്ചിരുന്ന വീതുളി കൃതാവ് ഒക്കെ നീക്കി മീശ മാത്രം നിര്‍ത്തിക്കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം വരെ മണിക്കുട്ടനെ പ്രേക്ഷകര്‍ കണ്ടത്. ഇപ്പോഴിതാ ക്ലീന്‍ ഷേവ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മോണിംഗ് ആക്റ്റിവിറ്റിയില്‍ മണിയെ ആദ്യമായി ഈ ലുക്കില്‍ കണ്ടപ്പോള്‍ സഹമത്സരാര്‍ഥികള്‍ തമാശ പറയുന്നുണ്ടായിരുന്നു. പിന്നാലെ ക്യാമറയ്ക്കു മുന്നിലെത്തിയ പുതിയ ലുക്ക് ഒരാള്‍ക്ക് ഡെഡിക്കേറ്റ് ചെയ്‍തു.
മറ്റാരുമല്ല, ഡിംപലിനെക്കുറിച്ചാണ് മണി ക്യാമറയ്ക്കു മുന്നില്‍ പറഞ്ഞത്. മീശയുടെ നീളം കുറയ്ക്കണമെന്ന് ഡിംപല്‍ പലപ്പോഴായി തന്നോട് പറഞ്ഞിരുന്നെന്ന് മണിക്കുട്ടന്‍ പറഞ്ഞു. അതിനുവേണ്ടിയാണ് ഈ ഗെറ്റപ്പില്‍ എത്തിയിരിക്കുന്നതെന്നും. അതേസമയം ബിഗ് ബോസില്‍ എലിമിനേഷന്‍ നടക്കാത്ത വാരമായിരുന്നു ഇത്. കൊവിഡ് പശ്ചാത്തലം പരിഗണിച്ചാണ് എവിക്ഷന്‍ ഒഴിവാക്കിയതെന്നാണ് വിവരം. അതേസമയം കഴിഞ്ഞ വാരം നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചവര്‍ തന്നെയായിരിക്കും ഇത്തവണയും ലിസ്റ്റില്‍.