Asianet News MalayalamAsianet News Malayalam

Bigg Boss : 'സംഗതി കളറാകും'; ബി​ഗ് ബോസ് സീസൺ 4ന് ആരംഭം, തിയതി പുറത്തുവിട്ടു

സുരേഷ് ​ഗോപി ആകും അവതാരകനായി എത്തുകയെന്ന തരത്തിലും വാർത്തകൾ വന്നു. എന്നാൽ മോഹൻലാൽ തന്നെയാകും ഇത്തവണയും ഷോ നടത്തുകയെന്ന് അണിയറ പ്രവർത്തകർ അറിയിക്കുക ആയിരുന്നു. 

malayalam bigg boss season 4 start march 27
Author
Kochi, First Published Mar 13, 2022, 10:27 PM IST | Last Updated Mar 13, 2022, 10:35 PM IST

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷോയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4(Bigg Boss Malayalam). ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഷോയുടെ നാലാം സീസൺ വരുന്നവെന്ന പ്രഖ്യാപനം ഏഷ്യാനെറ്റ് നടത്തിയത്. ഷോയുടെ പ്രഖ്യാപനം വന്നതോടെ എങ്ങും ചര്‍ച്ചാ വിഷയം ബിഗ് ബോസ് തന്നെയാണ്. ആരൊക്കെയാണ് ഇത്തവണ ബിഗ് ബോസിലുണ്ടാവുക എന്ന ചര്‍ച്ചയാണ് എങ്ങും. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഷോ എന്ന് മുതൽ തുടങ്ങുമെന്ന് അറിയിക്കുകയാണ് അണിയറ പ്രവർത്തകർ.

മാർച്ച് 27മുതൽ ബി​ഗ് ബോസ് മലയാളം സീസൺ 4 ആരംഭിക്കുമെന്ന് പുതിയ പ്രൊമോയിലൂടെ മോഹൻലാൽ അറിയിച്ചു. ഇത്തവണ എന്ത് മാനദണ്ഡം നോക്കിയാണ് മത്സരാർഥികളെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നും പ്രമോയിൽ മോഹൻലാൽ വിവരിക്കുന്നുണ്ട്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ദിവസങ്ങളിൽ ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സം​ഗതി കളറാകും എന്ന ടാ​ഗ് ലൈനും പുതിയ പ്രമോയ്ക്ക് നൽകിയിട്ടുണ്ട്. പ്രൊമോ വന്നതോടെ ബി​ഗ് ബോസ് ആരാധകരും പ്രതീക്ഷയിലാണ്. 

പുതിയ സീസൺ മാർച്ചിൽ തുടങ്ങാൻ അധികൃതർ തീരുമാനിച്ചുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതോടനുബന്ധിച്ച് സീസണിന്റെ ലോ​ഗോയും ഏഷ്യാനെറ്റ് പുറത്തുവിട്ടു. പിന്നാലെ സുരേഷ് ​ഗോപി ആകും അവതാരകനായി എത്തുകയെന്ന തരത്തിലും വാർത്തകൾ വന്നു. എന്നാൽ മോഹൻലാൽ തന്നെയാകും ഇത്തവണയും ഷോ നടത്തുകയെന്ന് അണിയറ പ്രവർത്തകർ അറിയിക്കുക ആയിരുന്നു. ആരോക്കെയാകും മത്സരാർത്ഥികളായി എത്തുന്നത് എന്ന വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. 

ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.

ഏറ്റവുമൊടുവില്‍ നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ടൈറ്റില്‍ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടന്‍ ആയിരുന്നു. രണ്ടാംസ്ഥാനം സായ് വിഷ്‍ണുവിനും മൂന്നാം സ്ഥാനം ഡിംപല്‍ ഭാലിനുമായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന മൂന്നാം സീസണില്‍ പക്ഷേ പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയതിനു ശേഷം വിജയിയെ കണ്ടെത്തുകയായിരുന്നു. 2021 ഓഗസ്റ്റ് 1ന് ചെന്നൈയില്‍ വച്ചാണ് മൂന്നാം സീസണിന്‍റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. 

1,140,220,770 വോട്ടുകളാണ് മൂന്നാം സീസണിൽ മത്സരാര്‍ത്ഥികള്‍ നേടിയത്. 174,125,332 ആയിരുന്നു ഒന്നാം സീസണിലെ വോട്ടുകള്‍. ബിഗ് ബോസ് മലയാളം പതിപ്പുകളില്‍ പലതുകൊണ്ടും ഏറെ സവിശേഷതകള്‍ ഉള്ള സീസണ്‍ ആയിരുന്നു മൂന്നാം സീസണ്‍. 'സീസണ്‍ ഓഫ് ഡ്രീമേഴ്സ്' എന്നു പേരിട്ടിരുന്ന മൂന്നാം സീസണിലെ മത്സരാര്‍ഥികളില്‍ ഏറെയും സാധാരണക്കാരായിരുന്നു, ഏറെ സ്വപ്‍നങ്ങള്‍ കൊണ്ടുനടക്കുന്നവരും. 

Latest Videos
Follow Us:
Download App:
  • android
  • ios