Bigg Boss : ആരാകും വിജയി ? ബിഗ് ബോസ് സീസൺ 4 ഗ്രാന്റ് ഫിനാലെ ഇന്ന്, വോട്ടിംഗ് സമയം ഇങ്ങനെ
ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിൽ ഇന്ന് രാത്രി ഏഴ് മണിമുതൽ പ്രേക്ഷകർക്ക് കാണാനാകും.
തികച്ചും വ്യത്യസ്തരായ ഇരുപത് മത്സരാർത്ഥികളുമായി തുടങ്ങിയ ബിഗ് ബോസ്(Bigg Boss) സീസൺ നാലിന്റെ കലാശക്കൊട്ടിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ധന്യ, ദിൽഷ, ലക്ഷ്മി പ്രിയ, സൂരജ്, റിയാസ്, ബ്ലെസ്ലി എന്നിവരാണ് ഫൈനല് സിക്സിൽ എത്തിയ മത്സരാർത്ഥികൾ. ഇവരിൽ ആരാകും ബിഗ് ബോസ് സീസൺ നാലിന്റെ വിജയ കിരീടം ചൂടുക എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. തങ്ങളുടെ പ്രിയ മത്സരാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിച്ച് സെലിബ്രിറ്റികളും രംഗത്തെത്തുന്നുണ്ട്.
ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിൽ ഇന്ന് രാത്രി ഏഴ് മണിമുതൽ പ്രേക്ഷകർക്ക് കാണാനാകും. 50 ലക്ഷം രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്. രാത്രി 8 മണിവരെ പ്രിയ മത്സരാർത്ഥികൾക്കായി പ്രേക്ഷകർക്ക് വോട്ട് രേഖപ്പെടുത്താനാകും.
പ്രശസ്‍ത താരങ്ങളായ സൂരജ് വെഞ്ഞാറമൂട് , പ്രജോദ് കലാഭവൻ , നോബി , വീണ നായർ , ലാൽബാബു തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്‍കിറ്റും കൺടെംപററി ഡാൻസുകളും ചലച്ചിത്രപിന്നണി ഗായകരായ സയനോര ഫിലിപ്പ് , ഇന്ദുലേഖ, മ്യൂസിഷ്യൻ അരുൺ വര്ഗീസ്എ ന്നിവർ ഒരുക്കുന്ന സംഗീതവിരുന്നും ഗ്രാൻഡ് ഫിനാലെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കൂടാതെ ബിഗ് ബോസ് മത്സരാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികളും ഈ സദസ്സിൽ അരങ്ങേറും.
'ഞാന്‍ ഇതിനപ്പുറത്തു നിന്ന് കരയുകയായിരുന്നു'; ലക്ഷ്‍മിപ്രിയയോട് സീക്രട്ട് റൂം അനുഭവം പറഞ്ഞ് റോബിന്‍
ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.
ഏറ്റവുമൊടുവില്‍ നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ടൈറ്റില്‍ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടന്‍ ആയിരുന്നു. രണ്ടാംസ്ഥാനം സായ് വിഷ്‍ണുവിനും മൂന്നാം സ്ഥാനം ഡിംപല്‍ ഭാലിനുമായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന മൂന്നാം സീസണില്‍ പക്ഷേ പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയതിനു ശേഷം വിജയിയെ കണ്ടെത്തുകയായിരുന്നു. 2021 ഓഗസ്റ്റ് 1ന് ചെന്നൈയില്‍ വച്ചാണ് മൂന്നാം സീസണിന്‍റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്.