Bigg Boss S 4 : 'ബിബി 4ലെ സ്ത്രീകൾ പുലിക്കുട്ടികളാണ്'; ഫൈനൽ ഫൈവിലേക്ക് ലക്ഷ്മി പ്രിയ

മറ്റുള്ളവർ ലക്ഷ്മിക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. 

Lakshmi Priya in the Bigg Boss Final Five

ബി​ഗ് ബോസ് സീസൺ നാലിൽ ഫൈനൽ ഫൈവിൽ എത്തുന്ന നാലാമത്തെ ആളെയും അനൗൺസ് ചെയ്തിരിക്കുകയാണ് ബി​ഗ് ബോസ്. നോമിനേഷനിൽ നിന്നും സേഫ് ആയി ലക്ഷ്മി പ്രിയയാണ് നാലാമത്തെ മത്സരാർത്ഥിയായി ഫോനൽ ഫൈവിൽ എത്തിയത്. ഏറെ സന്തോഷത്തോടെയാണ് ലക്ഷ്മി ഇക്കാര്യം കേട്ടത്. മറ്റുള്ളവർ ലക്ഷ്മിക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. 

നൂറ് ദിവസം വരെ എത്തണം എന്നത് ലക്ഷ്മി പ്രിയയുടെ ആ​ഗ്രഹമായിരുന്നു. അക്കാര്യം പലതവണ താരം വീട്ടിൽ പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് തന്നെ വളരെ ഇമോഷണലായിട്ടുള്ള ലക്ഷ്മിയെയാണ് ഷോയിൽ പിന്നീട് കണ്ടത്. 'ഇവിടുത്തെ പെൺകുട്ടികൾ പുലിക്കുട്ടികളാണ്. മൂന്ന് പെണ്ണുങ്ങളും ഫൈനലിൽ ഉണ്ടാകും', എന്നാണ് ധന്യയോട് ലക്ഷ്മി പറഞ്ഞത്. 

ഇത്തവണത്തെ ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളില്‍ ഒന്നാമതെത്തിയ ദില്‍ഷ ഇടയ്ക്കുള്ള നോമിനേഷന്‍ ഒഴിവാക്കി നേരിട്ട് ഫിനാലെ വാരത്തിലേക്ക് ഇടംനേടിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഈ സീസണിലെ അവസാന നോമിനേഷന്‍. ദില്‍ഷ ഒഴികെയുള്ള ആറ് പേരില്‍ അഞ്ചു പേരും നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. സൂരജ് ആയിരുന്നു ഒഴിവായ ആള്‍. നോമിനേഷനില്‍ നിന്നും ഒഴിവായി ബെസ്ലിയും ഫൈനല്‍ ഫൈവില്‍ ഇടംപിടിച്ചിരുന്നു. 

ബ്ലെസ്ലിക്ക് ദില്‍ഷയോട് പ്രണയമോ പ്രേമമോ ? ചോദ്യം ചോദിച്ച് മോഹൻലാൽ

ബി​ഗ് ബോസ് സീസൺ(Bigg Boss) നാല് അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ആരാകും ടൈറ്റിൽ വിന്നറാകുക എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഷോയുടെ വീക്കൻഡ് എപ്പിസോഡായ ഇന്ന് കഴിഞ്ഞ ദിവസം നടന്ന സ്പോൺസർ ടാസ്ക്കിനെ കുറിച്ച് ചോദിക്കുകയാണ് മോഹൻലാൽ. പോൺസിന്റെ ലില്ലിപ്പൂക്കൾ എന്നായിരുന്നു ടാസ്കിന്റെ പേര്. ഇതിനിടിൽ ദിൽഷയോട് ഇഷ്ടമാണെന്ന് പറഞ്ഞ് ബ്ലെസ്ലി പൂവ് കൊടുത്തതാണ് മോഹൻലാൽ ചോദിച്ചത്. 

'മമ്മൂട്ടി എന്നെ പിന്തുണച്ചു കാണും, 'അമ്മ' പ്രസിഡന്റിന് നൽകിയ കത്തുകൾക്ക് മറുപടി കിട്ടിയില്ല': ഷമ്മി തിലകൻ

അതെന്താ അങ്ങനെയെന്ന് ബ്ലെസ്ലിയോട് ചോദിക്കുകയാണ് മോഹൻലാൽ. സ്നേഹിക്കപ്പെടാൻ ഒരു ഭാ​ഗ്യം വേണമെന്നാണ് ബ്ലെസ്ലിയുടെ മറുപടി. "ദിൽഷ ഉദ്ദേശിക്കുന്നത് സഹോദര സ്നേഹമാണ്. ഞാൻ ഉദ്ദേശിക്കുന്നത് പ്രണയമാണ്" എന്ന് ബ്ലെസ്ലി പറയുന്നു. പ്രണയവും ബ്രദറും എങ്ങനെ ശരിയാക്കിയെടുക്കുമെന്നും മോഹൻലാൽ ചോദിക്കുന്നു. ആർക്ക് ആരെ വേണമെങ്കിലും പ്രണയിക്കാം. പ്രേമം ആകുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. ബ്ലെസ്ലിക്ക് പ്രണയമാണോ പ്രേമം ആണോ ഉള്ളതെന്നും മോഹൻലാൽ ചോദിക്കുന്നു. പ്രേമം ആണെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. 

Latest Videos
Follow Us:
Download App:
  • android
  • ios