Asianet News MalayalamAsianet News Malayalam

മാരാർ ബ്രില്യന്റ് ആണ്, ഇങ്ങനെ ഒരാളെ ഇനിയുള്ള സീസണിൽ കിട്ടാൻ പാടായിരിക്കും: കുട്ടി അഖിൽ

ആയിരം കോഴിക്ക് അരക്കാട എന്നൊക്കെ പറയില്ലേ ? അതുപോലെയാണ്. പതിനാറ് മത്സരാർത്ഥികൾക്ക് ഒരു അഖിൽ മാരാർ എന്ന് വേണമെങ്കിൽ പറയാം.

kutty akhil talk about bigg boss malayalam season 5 contestants akhil marar nrn
Author
First Published Jun 19, 2023, 9:58 AM IST | Last Updated Jun 19, 2023, 10:03 AM IST

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ തിരശ്ശീല വീഴാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ആരാകും ബിഗ് ബോസ് ടൈറ്റിൽ വിജയി ആകുക എന്നറിയാൻ കാത്തിരിക്കുകയാണ് കേരളക്കര. ടോപ് ഫൈവിൽ നാദിറ ഇടംപിടിച്ചതോടെ ഇനിയുള്ള നാല് പേർ ആരെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയില്‍ നിറയെ. ഇക്കൂട്ടത്തിൽ ഉയർന്ന് കേൾക്കുന്ന പേര് അഖിൽ മാരാരുടേതാണ്. ബിബി 5 തുടങ്ങിയത് മുതൽ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ അഖിലിനെ കുറിച്ച് മുൻ ബിബി താരം കുട്ടി അഖിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 

അഖിൽ മാരെ തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹം ബ്രില്യന്റ് ​ഗെയിമർ ആണെന്നും കുട്ടി അഖിൽ പറയുന്നു. കംപ്ലീറ്റ് എന്റർടെയ്നർ ആണ് മാരാർ. ഇങ്ങനെ ഒരാളെ ചിലപ്പോൾ ഇനിയുള്ള സീസണിൽ കിട്ടാൻ പാടായിരിക്കും എന്നും കുട്ടി അഖിൽ പറയുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അഖിലിന്റെ പ്രതികരണം. 

ബിബിയിലെ ഗെയിം ചെയ്ഞ്ചർ, തന്ത്രശാലി, 'അണ്ണന്റെ പ്രിയ തമ്പി'; 'ഖൽ നായകിന്' തെറ്റിയതെവിടെ?

കുട്ടി അഖിലിന്റെ വാക്കുകൾ ഇങ്ങനെ

അഖിൽ മാരാരുടെ കുറേ കാര്യങ്ങൾ എനിക്ക് ഇഷ്ടപ്പെടാത്തതുണ്ട്. അക്കാര്യം മുൻപൊരു റിവ്യുവിൽ ഞാൻ പറഞ്ഞിട്ടുണ്ട്. ഇഷ്ടപ്പെടുന്ന ഒരുപാട് കാര്യങ്ങളും ഉണ്ട് അഖിലിന്. വളരെ ബ്രില്യന്റ് ആയിട്ടുള്ള ആളാണ് അഖിൽ മാരാർ. ബ്രില്യന്റ് ​ഗെയിമർ ആണ്. ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്നല്ലേ ഇത്തവണത്തെ ടാ​ഗ് ലൈൻ. അങ്ങനെ വച്ച് നോക്കുമ്പോൾ ബിബി ഹൗസിലെ ഒരു ഒറിജിനൽ അഖിൽ മാരാർ ആണെന്ന് എനിക്ക് തോന്നി. പുള്ളി വ്യക്തമായ ​ഗെയിം പ്ലാനിലൂടെ ആണ് ​പോകുന്നത്. ആരെ ഫോക്കസ് ചെയ്യണമെന്നും ആരെ ട്രി​ഗർ ചെയ്യിപ്പിക്കണമെന്നും എല്ലാം പുള്ളിക്ക് അറിയാം. കംപ്ലീറ്റ് എന്റർടെയ്നർ ആണ്. ഇങ്ങനെ ഒരാളെ ചിലപ്പോൾ ഇനിയുള്ള സീസണിൽ കിട്ടാൻ പാടായിരിക്കും. കാരണം മുൻകാല സീസണുകൾ എടുത്താലും എല്ലാം കൂടിച്ചേർന്ന ഒരാളെ കിട്ടില്ല. അതിന് പല പല ആൾക്കാർ വേണ്ടിവരും. അഖിലില്‍ നിന്നും എന്റർടെയ്ൻമെന്റ് കിട്ടുന്നുണ്ട്, ഫിസിക്കൽ ​ഗെയിമിലും ബെസ്റ്റ് കിട്ടുന്നുണ്ട്, മൈന്റ് ​ഗെയിമും കിട്ടുന്നുണ്ട്. ഇത്തരത്തിൽ ഒരു ​ഗെയിമറിന് വേണ്ട എല്ലാ ​ഗുണങ്ങളും മാരാരിൽ ഉണ്ട്. ആയിരം കോഴിക്ക് അരക്കാട എന്നൊക്കെ പറയില്ലേ ? അതുപോലെയാണ്. പതിനാറ് മത്സരാർത്ഥികൾക്ക് ഒരു അഖിൽ മാരാർ എന്ന് വേണമെങ്കിൽ പറയാം. ഞാൻ പറയുന്നത് മറ്റ് മത്സരാർത്ഥികൾ മോശമാണെന്നല്ല. ശോഭയുമായുള്ള ടോം ആൻഡ് ജെറി കോമ്പോ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അതിപ്പോൾ ഇല്ല. വിഷ്ണു ഭങ്കര ബ്രില്യന്റ് ആയിട്ടുള്ള മത്സരാർത്ഥി ആയിരുന്നു. ജുനൈസ്, റെനീഷ, സെറീന അങ്ങനെ കുറിച്ച് പേർ. 

പരിമിതികൾ തടസ്സമല്ല, ആ കുരുന്നുകളെ നെഞ്ചോട് ചേർത്ത് ഇളയ ദളപതി; ഹൃദ്യം ഈ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios