'മനസുകൊണ്ട് ഞാന്‍ അവളെ ഒന്നും പറഞ്ഞിട്ടില്ല'; ഡിംപലിനെ കുറിച്ചോർത്ത് പൊട്ടിക്കരഞ്ഞ് ഫിറോസ്
ഒന്നാമത് എല്ലാവരും ഡിപ്രസ്ഡ് ആയിട്ട് ഇരിക്കുവാണ്. അതിന്റെ ഇടയില്‍ നീ ആവശ്യമില്ലാത്തത് ചിന്തിച്ചുകൂട്ടി തലയിൽ വെക്കരുതെന്നും നോബി പറഞ്ഞു.
ബിഗ് ബോസ് സീസണ്‍ മൂന്നിലെ മികച്ച മത്സരാര്‍ത്ഥിയായ ഡിംപലിന്റെ പിതാവ് അന്തരിച്ചുവെന്ന വാര്‍ത്ത അറിഞ്ഞതിന്റെ സങ്കടത്തിലായിരുന്നു ആരാധകര്‍. അച്ഛനുമായി ഏറെ അടുപ്പമുള്ള ഡിംപല്‍ ഈ വാർത്തയോട് എങ്ങനെ പ്രതികരിക്കുയെന്നോര്‍ത്തുള്ള ആശങ്കയിലായിരുന്നു പ്രിയപ്പെട്ടവരെല്ലാം.പിന്നാലെ കഴിഞ്ഞ ദിവസം ഡിംപലിനോട് കാര്യം പറയുകയും അവർ ബിഗ് ബോസിന് പുറത്തേക്ക് പോകുകയും ചെയ്തിരുന്നു.
സഹ മത്സരാർത്ഥികള്‍ക്ക് ഇത് വലിയ വിഷമമാണ് ഉണ്ടാക്കിയത്. ഡിംപലിന്റെ അച്ഛന്റെ വിയോഗ വാര്‍ത്ത കിടിലം ഫിറോസിലും വലിയ വിഷമമുണ്ടാക്കിയിരുന്നു. ഏറെ നേരം അസ്വസ്ഥനായ ഫിറോസ് ബിഗ് ബോസിനോട് തന്നെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് അവിടെയെത്തിയ കിടിലം ഡിംപലിന്റെ കാര്യം പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു.
"എനിക്കറിയത്തില്ല, എങ്ങനെയെ അറിഞ്ഞോ അറിയാതെയോ നമ്മള്‍ കാരണമായിട്ടുണ്ടോ എന്നറിയില്ല. ഈ ഗെയിം എറ്റവും നന്നായി മനസിലാക്കിയിട്ടാണ് ഞാന്‍ വന്നത് എന്നതുകൊണ്ട് തന്നെ, ഞാന്‍ പുറത്തേക്ക് പോയി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നന്നായിട്ടറിയാം. ഇത് ഇവിടെ കരുതുന്നത് പോലെയല്ല, കൈവിട്ട കളിയാണ്. ഇനി അങ്ങോട്ടുളള എന്റെ ലൈഫ് എങ്ങനെയായിരിക്കുമെന്ന് എനിക്ക് നന്നായിട്ടറിയാം. നിങ്ങള്‍ക്കും നന്നായിട്ടറിയാം. സത്യമായിട്ടും ഞാന്‍ മത്സരിച്ചതാണ് ബിഗ് ബോസേ. മനസുകൊണ്ട് ഞാന്‍ അവളെ ഒന്നും പറഞ്ഞിട്ടില്ല. അവിടെ നില്‍ക്കുമ്പോള്‍ ഒരു ടീമിനെ റെപ്രസന്റ് ചെയ്താണ് ഞാന്‍ നില്‍ക്കുന്നത്. എനിക്ക് ചോദിച്ചേ പറ്റൂ. നിങ്ങള്‍ ഒരു ഒറ്റവട്ടം നിര്‍ത്താതെന്ത്. നിര്‍ത്തിയിട്ട് ഇങ്ങനെ അല്ലെഡാ, ഇങ്ങനെയുളള ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്ന് ഒരുവട്ടം എന്നോട് പറഞ്ഞുകൂടായിരുന്നോ. ഞാന്‍ നിങ്ങളോട് ഒരുപാട് വട്ടം ചോദിച്ചിട്ടല്ലെ മത്സരിക്കാനിറങ്ങിയത്" ഫിറോസ് പറഞ്ഞു.
"ഇത്രയും ദിവസം വിഷക്കടലാണ് അതാണ് ഇതാണെന്നൊക്കെ പറഞ്ഞിട്ടും ഞാന്‍ മിണ്ടാതിരുന്നത് നൂറ് ദിവസം തികയ്ക്കണം എന്നുളളതുകൊണ്ട് മാത്രമാണ്. 66ാമത്തെ ദിവസം എന്റെ വായില്‍ നിന്ന് വീണപ്പോ കണ്ടോ ഒറ്റയടിക്ക് ലൈഫേ പോയി. എന്തെങ്കിലും ഒകെ ചെയ്യ്. ഒന്നുകില്‍ എന്നെ ഇവിടുന്ന് തുറന്നുവിട്. ഞാന്‍ പുറത്തിറങ്ങിയിട്ട് എനിക്കിത് മാനേജ് ചെയ്യാന്‍ കഴിയും. ഞാനാദ്യം അവിടെ പോവും ഡിമ്പുവിന്റെ വീട്ടിൽ", വികാരാതീതനായി ഫിറോസ് പറഞ്ഞു.
പിന്നാലെ ഇതൊക്കെ നിങ്ങളുടെ അനാവശ്യ ചിന്തകളാണെന്ന് ഫിറോസിനോട് ബിഗ് ബോസ് പറഞ്ഞു. ഡിംപൽ ഒകെ ആണോ എന്ന് കിടിലം ചോദിച്ചു. തുടർന്ന് നിങ്ങള്‍ക്ക് ആവശ്യമുളള അത്ര സമയം ഇവിടെയിരുന്ന് മനസിനെ ശാന്തമാക്കി തിരിച്ചുപോയാല്‍ മതി എന്നും ബിഗ് ബോസ് അറിയിച്ചു.
ശേഷം ഇതേകുറിച്ച് നോബി കിടിലത്തോട് സംസാരിച്ചിരുന്നു. നിന്റെ മനസില്‍ എന്തെങ്കിലും തോന്നിയാല്‍ ഒന്നുകില്‍ കണ്‍ഫെഷന്‍ റൂമില്‍ വെച്ച് പറയുക, അല്ലാതെ വരുന്നവരുടെ അടുത്തും പോണവരുടെ അടുത്തും ചെന്ന് പറയരുതെന്ന് നോബി പറഞ്ഞു. തുടര്‍ന്ന് ഞാന്‍ ആരുടെ അടുത്തും പറഞ്ഞില്ലെന്ന് ഫിറോസ് പറഞ്ഞു. ഇതുകേട്ട് ഇനി ആരുടെ അടുത്താ പറയാതെ ഉളെള എന്നായിരുന്നു റംസാന്‍ ചോദിച്ചത്. ഇനി അനാവശ്യ ചിന്തകള്‍ ഒഴിവാക്കണമെന്നും നോബി പറഞ്ഞു. ഒന്നാമത് എല്ലാവരും ഡിപ്രസ്ഡ് ആയിട്ട് ഇരിക്കുവാണ്. അതിന്റെ ഇടയില്‍ നീ ആവശ്യമില്ലാത്തത് ചിന്തിച്ചുകൂട്ടി തലയിൽ വെക്കരുതെന്നും നോബി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona