Bigg Boss S 4 : ഡാൻസ് കാളിക്കാനാകാത്തതിൽ ജാസ്മിന് വിഷമം; ആശ്വസ വാക്കുമായി കമൽഹാസൻ
പത്തലെ പത്തലെ ഗാനത്തിന് എല്ലാ മത്സരാര്‍ത്ഥികളും ചേര്‍ന്ന് മനോഹരമായ നൃത്തവും കാഴ്ചവച്ചു.
ബിഗ് ബോസ് മലയാളം സീസൺ(Bigg Boss) നാലിൽ മത്സരാർത്ഥികൾക്ക് ഏറെ സർപ്രൈസ് ആയിട്ടാണ് നടൻ കമൽ ഹാസൻ എത്തിയത്. ഡാൻസും പാട്ടുമായി വൻവരവേൽപ്പാണ് മത്സരാർത്ഥികൾ ഉലകനായകന് നൽകിയത്. റോണ്‍സന്‍റെ മിമിക്രി ആയിരുന്നു ആദ്യം. 'കണ്‍മണി അന്‍പോടെ കാതലന്‍..' എന്ന ഫേമസ് ഡയലോഗാണ് കമലഹാസന് മുന്‍പില്‍ റോണ്‍സണ്‍ അവതരിപ്പിച്ചത്. ശേഷം ബ്ലെസ്ലിയും റിയാസും മനോഹരമായ ഗാനങ്ങളും ആലപിച്ചു. വിക്രമിന്‍റെ ട്രെയിലറും മത്സരാര്‍ത്ഥികള്‍ക്കായി ബിഗ് ബോസ് പ്രദര്‍ശിപ്പിച്ചു. വിക്രം ഏറ്റവും വലിയൊരു സിനിമയാകട്ടെ എന്നും എല്ലാം പ്രതീക്ഷകള്‍ പോലെ സംഭവിക്കട്ടെയെന്നും മോഹന്‍ലാല്‍ പറയുന്നു. പത്തലെ പത്തലെ ഗാനത്തിന് എല്ലാ മത്സരാര്‍ത്ഥികളും ചേര്‍ന്ന് മനോഹരമായ നൃത്തവും കാഴ്ചവച്ചു.
ഡാൻസ് കളിക്കാതെ മാറി നിന്ന ജാസ്മിനോടായിരുന്നു കമൽഹാസന്റെ ആദ്യ ചോദ്യം. 'ഡാൻസ് കളിക്കാൻ എനിക്കറിയില്ല സർ. ഇവരെക്കെ കളിച്ചത് കണ്ടപ്പോൾ എനിക്ക് വിഷമം തോന്നുന്നു', എന്നാണ് ജാസ്മിൻ പറഞ്ഞത്. എന്നാൽ കളിക്കാൻ സാധിക്കാത്തതിൽ വിഷമം തോന്നണ്ടെന്ന് പറഞ്ഞ് കമൽഹാസൻ ജാസ്മിനെ ആശ്വസിപ്പിക്കുകയും ചെയ്തു.
Bigg Boss S 4 : 'പത്തലെ പത്തലെ'യിൽ ആറാടി മത്സരാർത്ഥികൾ, ഉലനാടയകന് ബിഗ് ബോസിൽ വൻവരവേൽപ്പ്
നാല് പേരിൽ ആര് പുറത്തേക്ക് ? ബിഗ് ബോസ് എലിമിനേഷൻ ഇന്ന്
പത്താമത്തെ ആഴ്ചയിലേക്ക് കടക്കാൻ പോകുകയാണ് മലയാളം ബിഗ് ബോസ്(Bigg Boss) സീസൺ നാല്. വാശിയേറിയ മത്സരമാണ് ഓരോ ദിവസവും ബിഗ് ബോസിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഷോ അവസാന ഘട്ടത്തിലേക്ക് എത്തുന്തോറും ഇണക്കങ്ങളും പിണങ്ങളും സൗഹൃദങ്ങളുമെല്ലാം ബിഗ് ബോസ് വീടിന്റെ മാറ്റ് കൂട്ടുന്നു. വാരാന്ത്യ എപ്പിസോഡായ ഇന്ന് ഏവരും കാത്തിരിക്കുന്ന എലിമിനേഷൻ നടക്കും. ആരൊക്കെ ആകും അല്ലെങ്കിൽ ആരാകും ഈ ആഴ്ച പുറത്തുപോകുന്നതെന്നറിയാൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി.
നാലുപേരാണ് ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്. സുചിത്ര, അഖില്‍, സൂരജ്, വിനയ് എന്നിവരാണത്. ഇതില്‍ ഒന്നോ അതിലധികമോ പേര്‍ ഇന്ന് പുറത്തുപോയേക്കാം. എവിക്ഷന്‍ ലിസ്റ്റില്‍ ഉള്ളവര്‍ ഉള്‍പ്പെടെ 12 മത്സരാര്‍ഥികളാണ് നിലവില്‍ സീസണില്‍ അവശേഷിക്കുന്നത്. ശനിയാഴ്ച എപ്പിസോഡില്‍ ലിസ്റ്റിലുള്ളവരെ മോഹന്‍ലാല്‍ എണീപ്പിച്ചുനിര്‍ത്തിയിരുന്നു.
എവിക്ഷന്‍ ഇന്നലെ തന്നെ ഉണ്ടാവുമെന്ന തോന്നല്‍ സൃഷ്ടിച്ചെങ്കിലും പ്രഖ്യാപനം ഞായറാഴ്ചയേ ഉണ്ടാവൂ എന്ന് പിന്നാലെ അറിയിക്കുകയായിരുന്നു. അതേസമയം, സുചിത്രയാണ് പുറത്തുപോകുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഈ വാരത്തിലെ ക്യാപ്റ്റനായി സുചിത്ര വന്നത് കൊണ്ട് എവിക്ഷനിൽ നിന്നും മുക്തി നേടുമെന്നും ചിലർ പറയുന്നു. അതേസമയം, സുചിത്ര എലിമിനേറ്റ് ആയാൽ ക്യാപ്റ്റൻ സ്ഥാനം സൂരജിന് പോകുമെന്നും സംസാരമുണ്ട്. എന്താണ് ഇന്ന് ബിഗ് ബോസ് വീട്ടിൽ നടക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
ഇതിനിടെ ബിഗ് ബോസിൽ അതിഥിയായി നടൻ കമല്‍ ഹാസൻ ഇന്നെത്തും. തമിഴ് ബിഗ് ബോസിന്‍റെ അവതാരകന്‍ കൂടിയായ കമല്‍ ഹാസന്‍ മലയാളം ബിഗ് ബോസില്‍ ഒരു ദിവസം എത്തുമെന്ന് മോഹന്‍ലാല്‍ മത്സരാര്‍ഥികളെ നേരത്തെ അറിയിച്ചിരുന്നതാണ്. ആ ദിവസം ഏതെന്ന് അവര്‍ ചോദിച്ചിരുന്നെങ്കിലും മോഹന്‍ലാല്‍ അക്കാര്യം പറഞ്ഞിരുന്നില്ല. അതിനാല്‍ത്തന്നെ മത്സരാര്‍ഥികള്‍ക്ക് ഒരു സര്‍പ്രൈസ് എപ്പിസോഡ് ആയിരിക്കും ഇന്നത്തേത്. വിക്രമിന്റെ പ്രമോഷന്റെ ഭാഗമാണ് താരത്തിന്റെ വരവ്.