നാദിറ പ്രണയിച്ചാൽ നെഗറ്റീവും സെറീന പ്രണയിച്ചാൽ പോസിറ്റീവും; നാദിറ - ജുനൈസ് തർക്കം
നാദിറ പ്രണയിച്ചാൽ നെഗറ്റീവും സെറീന പ്രണയിച്ചാൽ പോസിറ്റീവും എന്നാണ് ജുനൈസ് പറഞ്ഞതെന്നാണ് അഖിൽ പറയുന്നത്.
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് എഴുപതാം ദിവസത്തിലേക്ക് അടുക്കുകയാണ്. ഫൈനലിലേക്ക് ഷോ അടുക്കുന്തോറും പ്രശ്നങ്ങളുടെ കൂമ്പാരമാണ് ബിബി വീട്ടിൽ. എപ്പോഴും ശത്രുപക്ഷത്തുള്ള അഖില്‍ മാരാരും ജുനൈസുമാണ് ഇത്തവണ ജയിലില്‍ കിടന്നത്. അഖിലുമായുള്ള തർക്കത്തിനിടെ നാദിറയും സാഗറും തമ്മിലുള്ള പ്രശ്നം എടുത്തിടുകയും രംഗം വഷളാകുകയും ചെയ്തിരുന്നു. ട്രാൻസ് വുമണിനെ പ്രണയിച്ചാൽ നെഗറ്റീവ് ആകുമെന്നും സാഗറിന് കുടുംബം ഉണ്ടെന്നും ജുനൈസ് പറഞ്ഞെന്ന് നാദിറ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് ബിബി ഹൗസിൽ തർക്കം.
നാദിറ പ്രണയിച്ചാൽ നെഗറ്റീവും സെറീന പ്രണയിച്ചാൽ പോസിറ്റീവും എന്നാണ് ജുനൈസ് പറഞ്ഞതെന്നാണ് അഖിൽ പറയുന്നത്. ഇവിടെ പ്രേമിച്ച് കെട്ടിയവരും പ്രണയം സ്ട്രാറ്റജി ആക്കിയവരും ഉണ്ട്. നാദിറ പ്രണയിച്ചപ്പോൾ ജുനൈസിന് അങ്ങനെ തോന്നണമെങ്കിൽ കപടപുരോഗമനവാദി എന്നല്ലാതെ ഇവനെ ഞാൻ എന്ത് വിളിക്കണമെന്നും അഖിൽ ചോദിക്കുന്നുണ്ട്. ജുനൈസ് അല്ലാതെ ഇക്കാര്യം തന്നോട് ആരും പറഞ്ഞിട്ടില്ലെന്ന് നാദിറയും പറയുന്നുണ്ട്. പിന്നാലെ മറുപടിയുമായി ജുനൈസും എത്തി.
"ഇവിടെ നാദിറയുടെ പ്രണയത്തെ ഏറ്റവും ബഹുമാനത്തോടെ നോക്കി കണ്ട ആളാണ് ഞാൻ. ഇങ്ങനെ ഒരു സംസാരം ഉണ്ട്. നിനക്ക് ആരോടെങ്കിലും ഇഷ്ടമുണ്ടോ എന്ന് ഞാൻ സാഗറിനോട് ചോദിച്ചു. അങ്ങനെ ഒരു ഇഷ്ടം ഇല്ലെന്നാണ് അവൻ പറഞ്ഞത്. താനും സെറീനയും അവിടെ ഇരിക്കുമ്പോൾ ഷിജു ചേട്ടനും അഖിൽ മാരാരും ഇവരെ കുറിച്ച് സദാചാരപരമായ കാര്യങ്ങൾ പറയുന്നു എന്ന് സാഗർ പറയുന്നു", എന്നാണ് ജുനൈസ് പറയുന്നത്. ഇത് കേട്ടതും തങ്ങൾ എന്താണ് അവരെ കുറിച്ച് പറഞ്ഞതെന്ന് അഖിലും ഷിജുവും ചോദ്യം ചെയ്തു. അത് താനല്ല പറഞ്ഞതെന്നും സാഗറാണ് പറഞ്ഞതെന്നുമാണ് ജുനൈസ് നൽകിയ മറുപടി. പിന്നീട് സാഗറുമായുള്ള പഴയ കാര്യങ്ങളെ കുറിച്ച്, അതായത് പ്രണയ ചർച്ചകളെ കുറിച്ച് ജുനൈസ് സംസാരിച്ചു.
തന്നെ ഹൗസിലുള്ള പലരും ഒറ്റപ്പെടുത്തുന്നു എന്ന് നാദിറ പറഞ്ഞിരുന്നുവെന്നും അതിൽ സാഗറിന് എമ്പതി ഉണ്ടായിരുന്നുവെന്നും ജുനൈസ് പറയുന്നുണ്ട്. ഒരിക്കലും തന്നെ പ്രണയിക്കാൻ സാധിക്കില്ലെന്ന് സാഗർ കൃത്യമായി നാദിറയോട് പറഞ്ഞിരുന്നു. ഇതിനിടയിൽ തങ്ങൾ സദാചാരം പറഞ്ഞെന്ന പരാമർശം ഷിജുവിനെ വേദനിപ്പിച്ചു. താൻ ഇതേ കുറിച്ച് സംസാരിക്കാൻ വന്നപ്പോൾ സമ്മതിച്ചില്ലെന്നും ഞങ്ങൾ സദാചാര പൊലീസ് ആണെന്നും ഷിജു പറഞ്ഞു. ഇവരൊക്കെ പ്രേമിക്കുമെന്ന കാര്യം തങ്ങൾ മനസ്സിൽ പോലും ചിന്തിച്ചിട്ടില്ലെന്നും ഷിജു അനുവിനോട് പറഞ്ഞു. ശേഷം സാഗർ വിഷയത്തിൽ ജുനൈസും നാദിറയും തർക്കത്തിൽ ഏർപ്പെട്ടു.
സാഗറിനോടുള്ള പ്രണയം നാദിറ സ്ട്രാറ്റജി ആയി ഉപയോഗിച്ചെന്നും ജുനൈസ് പറയുന്നു. തനിക്ക് സ്നേഹം കിട്ടിന്നില്ലെന്ന് പറഞ്ഞ് സ്ട്രാറ്റജിയായി ഉപയോഗിച്ചു. ഇതിനിടയിൽ റെനീഷ വന്നു. സ്നേഹം കിട്ടുന്നില്ല എന്ന് വഅവളുടെ വിഷമം കൊണ്ടാകും നാദിറ പറഞ്ഞത്. എന്നോട് നി സാഗറിനെ കുറിച്ച് സങ്കടം പറഞ്ഞിട്ടില്ലേ. അപ്പോൾ 'ഞാൻ എന്ത് കൊണ്ട് അത് നിന്റെ സ്ട്രാറ്റജി ആണെന്ന് ചിന്തിച്ചില്ല എന്നാണ് ജുനൈസിനോട് റെനീഷ ചോദിക്കുന്നത്. വേറൊരാളുടെ ഫിലിങ്ങിസിനെ നിനക്ക് സ്ട്രാറ്റജി ആക്കാമെങ്കിൽ, നിന്റെ ഫീലിംഗ്സിനെ ഞാൻ സ്ട്രാറ്റജിയാണോ എന്ന് ചോദിച്ചാൽ നിനക്ക് മറുപടി ഇല്ലേ', എന്ന് ചോദിച്ച് ജുനൈസിനിട്ട് റെനീഷ താങ്ങി. ഇരുവരും തമ്മിൽ പിന്നീട് പ്രശ്നങ്ങൾ ആയി. ഇതേ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് മുന്നോട്ട് നടന്നത്.
മുഖംമൂടികൾ അഴിഞ്ഞോ? റിയാസിന്റെയും ഫിറോസിന്റെയും വരവ് ഗുണം ചെയ്‍തത് ആർക്ക് ?
"നീ നാദിറയുടെ പ്രണയത്തെ വീണ്ടും എടുത്തിട്ട് കളിയാക്കുക ആണ്. ഒരുപാട് തവണ ഞാൻ നിന്നെ സ്റ്റോപ് ചെയ്യാൻ നോക്കി. അത് മാരാർക്കും മനസിലായ കാര്യമാണ്. അതിപ്പോൾ കിച്ചണിൽ വച്ച് മാരാർ പറയുകയും ചെയ്തു. അവളുടെ ഇമോഷനെ കളിയാക്കിയിട്ടുണ്ടെന്ന് നിനക്ക് തോന്നുന്നെങ്കിൽ മനസറിഞ്ഞ് മാപ്പ് പറയണം. അത് അത്യാവശ്യം ആണ്", എന്നാണ് ശോഭ പറയുന്നത്. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ ജുനൈസ് തയ്യാറായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..