Asianet News MalayalamAsianet News Malayalam

'നിങ്ങളാണ് ഭൂലോക ഫ്രോഡ്'; ബിബിയിൽ വാക്പോര് തുടങ്ങി, മാരാർക്ക് എതിരെ ജുനൈസും ശോഭയും

അഖിൽ മാരാർക്ക് എതിരെ പോരടിക്കാൻ ശോഭയും ജുനൈസും തയ്യാറായി കഴിഞ്ഞെന്നത് വ്യക്തമാണ്.  

junaiz and sobha against akhil marar in bigg boss malayalam season 5 nrn
Author
First Published Jun 19, 2023, 12:35 PM IST | Last Updated Jun 19, 2023, 12:34 PM IST

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. ​ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ദിനങ്ങൾ കടന്നു പോകുംന്തോറും മത്സരാർത്ഥികൾ തമ്മിലുള്ള തർക്കങ്ങളും വാശികളും പെരുകുകയാണ്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബി​ഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ തമ്മിലുള്ള വാക്പോര് തുടങ്ങിയിരിക്കുകയാണ്. 

ഇന്ന് അഖിൽ മാരാർക്ക് എതിരെ തിരി‍ഞ്ഞിരിക്കുകയാണ് ജുനൈസും ശോഭ വിശ്വനാഥും. ഇന്ന് രാവിലെ മുതൽ ജുനൈസ് അഖിലിനെതിരെ തിരിഞ്ഞിട്ടുണ്ട്. അഖിൽ ഫെയ്ക്ക് ആണെന്നും വിഷ്ണു പുറത്തിറങ്ങാൻ കാത്തിരുന്നു കുറ്റം പറയാനെന്നൊക്കെയാണ് ലൈവിൽ അനിയൻ മിഥുനോട് ജുനൈസ് പറയുന്നത്. ഇതിനിടെ പുറത്തുവന്ന പ്രൊമോ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 

'ലോകം നിങ്ങളെ നോക്കി ചിരിക്കുന്നു, ഇതാണ് കർമ'; ഓം റൗത്തിനെ ട്രോളി ഷാരുഖ് ഫാൻസ് !

നീ ഒരു സ്വാർത്ഥനും സാഡിസ്റ്റാണെന്നും ജുനൈസിനോട് അഖിൽ മാരാർ പറയുന്നു. ഇതിനിടയിൽ കയറിയ ശോഭ ലോക സാഡിസ്റ്റാണ്  ഇങ്ങനെ പറയുന്നതെന്ന് പറയുന്നു. നീ പോയി താങ്ങിക്കൊടുക്കെന്നൊക്കെ മാരാർ ശോഭയോട് പറയുന്നത് വീഡിയോയിൽ കാണാം. ഇത് ശോഭയെ ചൊടിപ്പിക്കുകയും എന്ത് സംസ്കാരം ആണേടോ എന്ന് മാരാരോട് ചോദിക്കുന്നു. നീ പെർഫെക്ട് ആണല്ലോ എന്ന് അഖിലും ശോഭയോട് പറയുന്നു. അഖിൽ ഭൂലോക ഫ്രോഡ് ആണെന്നും വിഷ്ണു പുറത്തിറങ്ങാൻ കാത്തു നിന്ന് കുറ്റം പറഞ്ഞില്ലേ എന്നും ജുനൈസ് പറഞ്ഞു. ഇതിന് താൻ എപ്പോൾ കുറ്റം പറഞ്ഞെന്നാണ് അഖിൽ ചോദിച്ചത്. ഇതിന് മറുപടി പറയാൻ ജുനൈസ് കൂട്ടാക്കുന്നില്ല. തർക്കം കൊടുമ്പിരി കൊള്ളുന്നതിനിടെ ഷിജു ബസർ അടിക്കുന്നിടത്ത് പ്രൊമോ അവസാനിക്കുക ആണ്. എന്തായാലും അഖിൽ മാരാർക്ക് എതിരെ പോരടിക്കാൻ ശോഭയും ജുനൈസും തയ്യാറായി കഴിഞ്ഞെന്നത് വ്യക്തമാണ്.  

ബിബിയിലെ ഗെയിം ചെയ്ഞ്ചർ, തന്ത്രശാലി, 'അണ്ണന്റെ പ്രിയ തമ്പി'; 'ഖൽ നായകിന്' തെറ്റിയതെവിടെ?

ബിഗ് ബോസ് പ്രൊമോ വീഡിയോ..

Latest Videos
Follow Us:
Download App:
  • android
  • ios