എനിക്ക് കാട്ടുതീയെന്ന് തോന്നിയില്ല, ഉരച്ചുകളഞ്ഞ തീപ്പെട്ടി കൊള്ളിയായി തോന്നി; സിജോയെ കുറിച്ച് ജിന്റോ
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സിജോ ബിഗ് ബോസ് ഹൗസിൽ തിരിച്ചെത്തിയത്. എന്നാൽ ഇതുവരെ വീട്ടിൽ വേണ്ടത്ര പ്രകടനങ്ങൾ ഒന്നും തന്നെ സിജോ നടത്തിയിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്.
ബിഗ് ബോസ് മലയാളം സീസൺ ആറ് അൻപതിന്റെ നിറവിൽ നിൽക്കുകയാണ്. ഇതിനോടകം സംഭവബഹുലമായ ഒട്ടനവധി കാര്യങ്ങൾ ഷോയിൽ അരങ്ങേറിയിരുന്നു. അതിൽ ഒന്നാണ് റോക്കി എന്ന മുൻ മത്സരാർത്ഥി സിജോയെ മർദ്ദിച്ചത്. ഇത് വലിയ കോളിളക്കം ആയിരുന്നു ഷോയിൽ സൃഷ്ടിച്ചത്. താടിയെല്ലിനേറ്റ പരിക്കിനെ തുടർന്ന് ഷോയിൽ നിന്നും മാറി നിന്ന സിജോ വീണ്ടും റീ എൻട്രി നടത്തിയിരുന്നു. സിജോയെ കുറിച്ച് മോഹൻലാൽ മറ്റ് മത്സരാർത്ഥികളോട് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
റി എൻട്രി നടത്തിയ സിജോയ്ക്ക് എന്തെങ്കിലും മാറ്റം ഉണ്ടോ എന്നതായിരുന്നു മോഹൻലാലിന്റെ ചോദ്യം. 'ഇതല്ല സിജോ. കാട്ടുതീ ആണെന്നൊക്കെ പുള്ളി പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് സിജോ. പക്ഷേ ആ കാട്ടുതീ ഇതുവരെ കാണിച്ചിട്ടില്ല. ഞങ്ങളിൽ വന്ന മാറ്റങ്ങളെ പഠിച്ച ശേഷമേ ആ കാട്ടുതീ കൊളുത്തി വിടുള്ളൂ എന്ന് എനിക്കറിയാം', എന്നാണ് അൻസിബ പറഞ്ഞത്.
'കുറേ കാര്യങ്ങൾ അറിഞ്ഞിട്ടാ സിജോ വന്നിരിക്കുന്നത്. പ്രസംഗത്തിൽ ഗംഭീര പ്രകടനം നടത്തി. മുക്കാൽ പേരുടെ കിളി അപ്പോൾ തന്നെ പോയത് ഞാൻ കണ്ടു. പോയ കിളികൾ ഒന്നും തിരിച്ച് വന്നിട്ടില്ല. ആള് നിലവിൽ സൈലന്റ് ആണ്. ഏത് നിമിഷം വേണമെങ്കിലും ആ കിളികൾ തിരിച്ചു വരാം. ഒരു അഗ്നിയ്ക്ക് ഇരയാകാൻ വേണ്ടി കാത്തിരിക്കുന്ന കുറേ പേരുണ്ട്. വലിയൊരു യുദ്ധത്തിന് മുൻപുള്ള ശാന്തത മാത്രമാണ് ഇവിടെ', എന്നാണ് ശ്രീരേഖ പറയുന്നത്.
അതേസമയം ജിന്റോ സിജോയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്. 'സിജോ എന്നെ ടാർഗെറ്റ് ചെയ്യുമ്പോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹം ഒരു കാട്ടുതീ ആയിട്ട് എനിക്ക് ഫീൽ ചെയ്തിട്ടില്ല. ഇവർക്കൊക്കെ അങ്ങനെ തോന്നിക്കാണും എനിക്കത് ഒട്ടും തോന്നിയിട്ടില്ല. ഉരച്ച് കളയുന്ന തീപ്പെട്ടി കൊള്ളിയായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ', എന്നായിരുന്നു ജിന്റോയുടെ വാക്കുകൾ.
റിലീസിന് മൂന്ന് ദിവസം, തിയറ്ററിൽ ഇനി നിവിന്റെ കാലം, 'മലയാളി ഫ്രം ഇന്ത്യ' ബുക്കിംഗ് ആരംഭിച്ചു
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സിജോ ബിഗ് ബോസ് ഹൗസിൽ തിരിച്ചെത്തിയത്. എന്നാൽ ഇതുവരെ വീട്ടിൽ വേണ്ടത്ര പ്രകടനങ്ങൾ ഒന്നും തന്നെ സിജോ നടത്തിയിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. സിജോയുടെ കളിയിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ ഇല്ലയോ എന്നത് കാത്തിരുന്ന തന്നെ കാണേണ്ടിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..