'മനുഷ്യനല്ലേ പുള്ളേ..തെറ്റുകൾ പറ്റില്ലേ', ഇനി നടുക്കടലിൽ കൊണ്ടിട്ടാലും നീന്തിപ്പോരും: ജാസ്മിൻ

ബി​ഗ് ബോസ് ഹൗസിൽ നിന്നും ഇറങ്ങിയ ശേഷം ജാസ്മിൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ‌

jasmin jaffar talk about bigg boss malayalam season 6 after final

ങ്ങനെ മൂന്ന് മാസത്തോളം നീണ്ട ബി​ഗ് ബോസ് സീസൺ ആറിന്റെ യാത്രയ്ക്ക് തിരശ്ശീല വീണിരിക്കുകയാണ്. ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പും ആയി. ഇവർക്ക് ഒപ്പം ഉണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പ് ആയപ്പോൾ ഋഷി ഫോർത്ത് റണ്ണറപ്പും ആയി. ഈ സീസണിൽ ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട പേരുകളിൽ ഒന്നായിരുന്നു ജാസ്മിന്റേത്. തുടക്കത്തിൽ ബിബി മെറ്റീരിയൽ ആണെന്ന് തോന്നിപ്പിച്ച ജാസ്മി‍ൻ പക്ഷേ ജബ്രി കോമ്പോയിൽ വീണു പോയി. ഇതോടെ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നു. എന്നിരുന്നാലും ഇവയെ എല്ലാം മറികടന്നാണ് ജാസ്മിൻ ടോപ് ത്രീയിൽ എത്തിയത് എന്നത് ശ്രദ്ധേയമാണ്. ഇപ്പോഴിതാ ബി​ഗ് ബോസ് ഹൗസിൽ നിന്നും ഇറങ്ങിയ ശേഷം ജാസ്മിൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ‌

ജാസ്മിൻ ജാഫറിന്റെ വാക്കുകൾ ഇങ്ങനെ

വീടൊക്കെ വിറ്റിട്ട് അല്ലെങ്കിൽ ജപ്തി ഒക്കെ ആകില്ലേ. അതുപോലൊരു ഫീൽ ആണ് ബി​ഗ് ബോസ് ഹൗസിൽ നിന്നും ഇറങ്ങിയപ്പോൾ തോന്നുന്നത്. നല്ലതും ചീത്തയും ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ ഉണ്ട്. പക്ഷേ വീട് വിട്ടുവരിക എന്നത് ഭയങ്കര വിഷമം ആയിപ്പോയി. ഞാൻ ഞാനായിട്ട് തന്നെയാണ് ബി​ഗ് ബോസിൽ നിന്നത്. എനിക്ക് പ്രശ്നങ്ങൾ ഒത്തിരി ഉണ്ടായിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ.. തെറ്റുകളൊക്കെ പറ്റില്ലേ. ഞാൻ ഞാനല്ലാതെ ജീവിക്കാൻ പറ്റില്ല. ആദ്യം വന്നപ്പോൾ കരുതിയത് എല്ലാവർക്കും എന്നെ ഇഷ്ടമാകുമെന്നാണ്. എന്നാൽ ഇത്രയും ഒരു പ്രശ്നം ഉണ്ടാകുമെന്ന് പ്രതീ​ക്ഷിച്ചില്ല. പക്ഷേ എല്ലാവരോടും നന്ദിയും കടപ്പാടും മാത്രമെ ഉള്ളൂ. ഒറ്റപ്പെടുത്തിയവരോടും സന്തോഷിപ്പിച്ചവരോടും ദേഷ്യപ്പെട്ടവരോടും എല്ലാം. ജിന്റോ ചേട്ടനെ ആദ്യമെല്ലാം ഇഷ്ടമുള്ളൊരാൾ ആയിരുന്നു ഞാൻ. പക്ഷേ ഇടയ്ക്ക് വച്ച് കാണിച്ചു കൂട്ടിയ കാര്യങ്ങൾ ആണ് പ്രശ്നമായത്. അദ്ദേഹം ജയിച്ചതിൽ സന്തോഷം മാത്രമെ ഉള്ളൂ. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എന്റെ മനസിൽ തന്നെ ഉണ്ടായിരുന്നു പുള്ളി കപ്പെടുക്കുമെന്ന്. 

കണ്ണുതള്ളി അർജുൻ, ഞെട്ടി ശ്രീതുവും, മാറിമറിഞ്ഞ് ജാസ്മിനും ജിന്റോയും; വോട്ടിം​ഗ് നില ഇങ്ങനെ

നമ്മളെ മനസിലാക്കി ഒരാൾ നിൽക്കുക എന്നത് വലിയ ഭാ​ഗ്യമാണ്. നമ്മുടെ ഏത് അവസ്ഥയിലും ഞാൻ ഉണ്ട് അല്ലെങ്കിൽ ഒരു പ്രതിവിധി കണ്ടെത്താനും അവർക്ക് സാധിക്കും. എനിക്ക് അത് ലഭിച്ചത് ​ഗബ്രിയിൽ നിന്നുമാണ്. അക്കാര്യത്തിൽ ഞാൻ ഭാ​ഗ്യവതിയാണ്. അതൊരു കോമ്പോ എന്നതല്ല. പരിശുദ്ധമായ സ്നേഹമാണത്. ബി​ഗ് ബോസ് കാരണം ഞാൻ കുറേ ക്ഷമ പഠിച്ചു. പുറത്തും എന്തെങ്കിലും വള്ളിക്കേസ് വരുമ്പോൾ ആദ്യം പോയി തലയിട്ട്, ഉള്ള ഏണിയെല്ലാം വലിച്ച് തലയിൽ വയ്ക്കും. പക്ഷേ അതിൽ നിന്നും മാറിയിപ്പോൾ. ആരെയെങ്കിലും ആശ്രയിച്ചിരിക്കുന്ന ഒരാളാണ് ഞാൻ. എനിക്ക് ആരെങ്കിലും ഒരാൾ എപ്പോഴും വേണം. ഇനിയിപ്പോൾ ഏത് നടുക്കടലിൽ കൊണ്ടിട്ടാലും ഞാൻ നീന്തിപ്പോരും. ഇതുവരെ എന്നെ പിന്തുണച്ച എല്ലാവർക്കും, സ്നേഹിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരുപാട് നന്ദി പറയുകയാണ്. നിങ്ങളോട് പറഞ്ഞാൽ തീരാത്തത്ര കടപ്പാടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios