Bigg Boss 4 : 'എനിക്കിവിടെ നിൽക്കണ്ട'; ജാസ്മിൻ ബിഗ് ബോസിന് പുറത്തേക്ക്, താങ്ങാനാകാതെ റിയാസ്
"അങ്ങാടിയിൽ തോറ്റതിന് അമ്മയോട്" എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങിയ ജാസ്മിൻ റോബിന്റെ ചെടിയെ എറിഞ്ഞു പൊട്ടിച്ചു.
ബിഗ് ബോസ് സീസൺ(Bigg Boss) നാലിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. ഷോ തുടങ്ങിയത് മുതൽ ഏറെ ആരാധകരെയാണ് ജാസ്മിൻ ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. ഷോയിലെ ജാസ്മിന്റെ മുഖ്യ ശത്രുവാണ് റോബിൻ. തന്റെ സുഹൃത്ത് റിയാസിനെ തല്ലിയ വിഷയത്തിൽ റോബിൻ പുറത്തായതിൽ വിഷമവും അതോടൊപ്പം സന്തോഷവും പങ്കുവച്ചിരുന്നു താരം. എന്നാൽ ഇന്ന് ഷോയിൽ നിന്നും സ്വയം പുറത്തേക്ക് പോകുന്നുവെന്ന ജാസ്മിന്റെ പ്രഖ്യാപനം ആരാധകരെയും ബിഗ് ബോസ് വീടിനെയും ഞെട്ടിച്ചിരിക്കുകയാണ്.
ആരോഗ്യപ്രശ്നത്തെ തുടർന്ന് മെഡിക്കൽ റൂമിൽ പോയ ശേഷമാണ് ജാസ്മിനെ ബിഗ് ബോസ് കൺഫഷൻ മുറിയിലേക്ക് വിളിപ്പിച്ചത്. "എനിക്കിവിടെ നിൽക്കാൻ താല്പര്യമില്ല. ഒരാളെ ഫിസിക്കൽ അസോൾട്ട് ചെയ്താൽ പോലും കാറി കൂവി ആ ഇരയെ ട്രീറ്റ് ചെയ്യുന്നത് ഞാൻ ഇവിടെ കാണുന്നുണ്ട്. അവനെ ഇവിടെ വിശുദ്ധനായ റോബിൻ ആക്കാൻ ശ്രമിക്കുന്നത് കാണാൻ എനിക്ക് പറ്റില്ല. ഞാൻ ശാരീരികമായി തളർന്നു, മാനസികമായി തളർന്നിരിക്കുന്നു, വൈകാരികമായി ക്ഷീണിതയാണ്", എന്ന് അലറുന്ന ജാസ്മിനെയാണ് ഷോയിൽ പിന്നീട് കാണാൻ സാധിച്ചത്.
Bigg Boss 4 : റോബിൻ റിയാസിനെ തല്ലിയോ? ആരാഞ്ഞ് ബിഗ് ബോസ്, എതിർത്ത് ജാസ്മിനും
സ്വന്തമായിട്ട് ഒരു വ്യക്തിത്വവും ഇല്ലാതെ ഒരാൾക്ക് എങ്ങനെ വൃത്തികെട്ട രീതിയിൽ ഗെയിം കളിക്കാം, കുത്തിത്തിരിപ്പ് ഉണ്ടാക്കാം, മാനസികമായി തളർത്താം എന്ത് വേണമെങ്കിലും ഷോയിൽ ചെയ്യാം. ഫിസിക്കലി എന്തും ചെയ്യാം ചോദ്യങ്ങൾ ഉയരില്ല. ജീവിതത്തിൽ ഇതുവരെ ഒരാളെയും ഫിസിക്കലി ഞാൻ ഉപദ്രവിച്ചിട്ടില്ല. ഇത് കഴിഞ്ഞിട്ട് എനിക്കൊരു ജീവിതം ഉണ്ട്. ഞാൻ കണ്ട ജീവിതമാണ് അതെന്നും തനിക്ക് പോകണമെന്നും ജാസ്മിൻ പറയുന്നു. പിന്നാലെ തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ സ്വന്തം ഇഷ്ട്ട പ്രകാരം തിരികെ വീട്ടിൽ പോയി എല്ലാവരോടും യാത്ര പറഞ്ഞ് ബാഗ് പാക്ക് ചെയ്ത് പുറത്തേക്ക് വരാമെന്ന് ബിഗ് ബോസ് അറിയിക്കുക ആയിരുന്നു. ഇത് അനുസരിച്ച് ജാസ്മിൻ ബിഗ് ബോസിൽ നിന്നും പോകാൻ തീരുമാനിക്കുകയായിരുന്നു.
ശേഷം എല്ലാവരും വന്ന് സംസാരിക്കുന്നുണ്ടെങ്കിലും അത് അനുസരിക്കാനോ കേൾക്കാനോ ജാസ്മിൻ തയ്യാറായില്ല. ഇവിടെ ഉള്ള ആരോടും സംസാരിക്കാൻ താല്പര്യം ഇല്ലെന്നാണ് ജാസ്മിൻ പറഞ്ഞത്. ഇതവളുടെ എടുത്ത് ചാട്ടം എന്നാണ് ധന്യ പറയുന്നത്. ദിൽഷ വിവരം അറിഞ്ഞ് ഓടിവന്നെങ്കിലും സംസാരിക്കാൻ ജാസ്മിൻ തയ്യാറായില്ല. അഭിമാനത്തോടെയാണ് താൻ പുറത്തുപോകുന്നതെന്നും ജാസ്മിൻ പറയുന്നു. "എനിക്ക് സെൽഫ് റെസ്പെക്ട് എന്നത് കുറച്ച് കൂടുതലാണ്. ഇവിടെ വിജയി ആകണമെന്നൊന്നും എനിക്കില്ലായിരുന്നു. ഞാൻ എന്താണ് എന്നറിഞ്ഞ് എന്നെ ഇഷ്ടപ്പെടുന്നവരുണ്ട്. അതുകൊണ്ട് ഞാൻ പോകുകയാണ്. ഈ ഷോയിൽ മുന്നോട്ട് പോകാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇങ്ങനെ ഇവിടെ നിന്ന് 75 ലക്ഷത്തിന്റെ വീട് കിട്ടിയിട്ട് എനിക്ക് ഒന്നും നേടാനില്ല. എനിക്ക് തണ്ടും തടിയും ഉണ്ട്. സ്വയം അധ്വാനിച്ച് വീട് വയ്ക്കും", എന്നും ജാസ്മിൻ പറയുന്നു.
"അങ്ങാടിയിൽ തോറ്റതിന് അമ്മയോട്" എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങിയ ജാസ്മിൻ റോബിന്റെ ചെടിയെ എറിഞ്ഞു പൊട്ടിച്ചു. സ്വന്തം ചെടിയും ജാസ്മിൻ എറിഞ്ഞ് പൊട്ടിച്ചു. പിന്നാലെ സ്മോക്കിംഗ് ഏരിയയിൽ പോയി പുകവലിച്ച് കൊണ്ടാണ് ജാസ്മിൻ പുറത്തേക്ക് പോയത്. ജാസ്മിന്റെ വിടവാങ്ങൽ താങ്ങാനാകാതെ വളരെയധികം വികാരാധീനനായാണ് റിയാസിനെ ഷോയിൽ പിന്നെ കണ്ടത്.