Bigg Boss : 'മറ്റുള്ളവരുടെ മുന്നിൽ അപമാനിച്ചെ'ന്ന് റിയാസ്; എത്തിക്സ് വിട്ട് കളിക്കില്ലെന്ന് ജാസ്മിനും, തർക്കം
ജാസ്മിനുമായുള്ള പ്രശ്നത്തിനടയിൽ ബ്ലെസ്ലി വന്നത് റിയാസിന് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. എന്തിനാണ് തന്റെ മുന്നിൽ ഇങ്ങനെ നിൽക്കുന്നതെന്നും ഇറങ്ങി പോകാനും ബ്ലെസ്ലിയോട് റിയാസ് പറയുന്നു.
ബിഗ് ബോസ്(Bigg Boss) വീട്ടിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയത് മുതൽ ജാസ്മിനുമായി സൗഹൃദം സൂക്ഷിക്കുന്നയാളാണ് റിയാസ്. ഷോയിലേക്ക് വരുന്നതിന് മുമ്പ് തന്നെ ജാസ്മിനോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് റിയാസ് പറഞ്ഞിരുന്നു. ഇരുവരും ഒരുമിച്ച് നിന്ന് ഡോ. റോബിനെതിരെ കരുനീക്കങ്ങളും നടത്തിയിരുന്നു. ഇന്നിതാ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് ഏവരുടെയും ചർച്ചാ വിഷയം.
നാണയ വേട്ട എന്ന വീക്കിലി ടാസ്ക്കിൽ സൂരജ്, റിയാസിനെ പുറത്താക്കിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. പുറത്തായതിന് പിന്നാലെ ജാസ്മിനെ സപ്പോർട്ട് ചെയ്യാനാണ് റിയാസ് തീരുമാനിച്ചത്. പിന്നാലെ തന്നെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ നിലത്ത് വീഴുന്ന കോയിനുകൾ മാത്രമേ എടുക്കാൻ പാടുള്ളൂവെന്ന് ജാസ്മിൻ റിയാസിനോട് പറഞ്ഞു. ഇത് റിയാസിന് ഇഷ്ടപ്പെട്ടില്ലാ. ഈ ഗെയിമിൽ താൻ ആരെയും സപ്പോർട്ട് ചെയ്യുന്നില്ലെന്ന് പറഞ്ഞ റിയാസ് കോയിനുകൾ വലിച്ചെറിയുകയും ചെയ്തു. എല്ലാവരുടെയും മുന്നിൽ വച്ച് തന്നെ ജാസ്മിൻ അപമാനിച്ചുവെന്ന് റിയാസ് പറയുന്നു. ഇത് വളരെ മോശമാണെന്നും ജാസ്മിനോട് റിയാസ് പറഞ്ഞു.
'എനിക്ക് ബിഗ് ബോസ് തന്ന ഗെയിം ഞാൻ കളിക്കാൻ ശ്രമിക്കുക ആയിരുന്നു. ആദ്യമെ എന്റെ സപ്പോർട്ട് നിനക്ക് വേണ്ടാന്ന് പറഞ്ഞപ്പോൾ ഞാൻ ആൾക്കാരുടെ മുന്നിൽ ചെറുതായി', എന്നാണ് റിയാസ് ജാസ്മിനോട് പറയുന്നത്. റോബിൻ ചെയ്യുംമ്പോലെ നീയും ചെയ്താൽ എങ്ങനെയാണ് ഞാൻ നിന്നെ സപ്പോർട്ട് ചെയ്യുക എന്നാണ് ജാസ്മിൻ ചോദിച്ചത്. എനിക്ക് എന്റേതായ ശരിയുണ്ട്. അത് വിട്ടുകളിക്കാൻ എനിക്ക് തോന്നുന്നില്ലെന്നും ജാസ്മിൻ പറയുന്നു. എന്നെ കൊണ്ട് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ വീണ്ടും പറയുന്നത് എന്റെ അപമാനിക്കുന്നതിന് തുല്യമാണെന്നും ജാസ്മിൻ.
ജാസ്മിനുമായുള്ള പ്രശ്നത്തിനടയിൽ ബ്ലെസ്ലി വന്നത് റിയാസിന് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. എന്തിനാണ് തന്റെ മുന്നിൽ ഇങ്ങനെ നിൽക്കുന്നതെന്നും ഇറങ്ങി പോകാനും ബ്ലെസ്ലിയോട് റിയാസ് പറയുന്നു. സംസാരം അതിരുവിട്ടപ്പോൾ ആരോട് സംസാരിച്ചാലും തെറിവിളിക്കരുതെന്ന് ബ്ലെസ്ലി റിയാസിനെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. ബിഗ് ബോസിനെ നി സപ്പോർട്ട് ചെയ്. ചിലപ്പോൾ അപ്പിളോ ഓറഞ്ചോ തണ്ണിമത്തനോ തരും എന്നും റിയാസ് ബ്ലെസ്ലിയോട് പറഞ്ഞു. എന്തെങ്കിലും ഇമോഷഷൽ പ്രശ്നം ഉണ്ടെങ്കിൽ ക്യാപ്റ്റനെന്ന നിലയിൽ എന്നോടോ ബിഗ് ബോസിനോടെ പറയാമെന്നാണ് ബ്ലെസ്ലി പറഞ്ഞത്.
Bigg Boss : എക്‌സ്പ്രഷന്‍ വാരിവിതറണ്ടെന്ന് ദിൽഷ; ബിഗ് ബോസിനോട് 'ഗെറ്റ് ഔട്ട്' പറഞ്ഞ് റിയാസ് !