'നായികയായുള്ള തുടക്കമായേനെ ആ ചിത്രം'; മഞ്ഞുപോലൊരു പെണ്‍കുട്ടിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്ന് ശ്രുതി ലക്ഷ്‍മി

സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥിയാണ് ശ്രുതി

i was considered to play heroine in Manjupoloru Penkutti says Sruthi Lakshmi bigg boss malayalam season 5 nsn

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് ശ്രുതി ലക്ഷ്മി. സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധ നേടിയ നടി ബിഗ് ബോസിലെ ടാസ്കുകളിലും ഗെയിമുകളിലുമൊക്കെ ആക്റ്റീവ് ആയ മത്സരാര്‍ഥിയാണ് ഇപ്പോള്‍. ബിഗ് ബോസില്‍ എന്‍റെ കഥ എന്ന, സ്വന്തം ജീവിതത്തെക്കുറിച്ച് സംസാരിക്കുന്ന ടാസ്കില്‍ സ്വന്തം കരിയറിലെ മറക്കാനാവാത്ത ഓര്‍മ്മകള്‍ ശ്രുതി പങ്കുവച്ചു. നായികയായി തീരുമാനിക്കപ്പെട്ടിരുന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായിരുന്നു അതില്‍ ഒന്ന്. കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രമായിരുന്നു അത്.

ശ്രുതി ലക്ഷ്മി പറയുന്നു

ഷാജിയെം സംവിധാനം ചെയ്ത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത നിഴലുകള്‍ എന്ന സീരിയലിലൂടെയായിരുന്നു എന്‍റെ മിനിസ്ക്രീന്‍ അരങ്ങേറ്റം. അതിലെ കഥാപാത്രത്തിന്‍റെ പേര് ലക്ഷ്മി എന്നായിരുന്നു. ശ്രുതി ജോസ് എന്ന പേര് മാറ്റി ശ്രുതി ലക്ഷ്മി എന്നാക്കിയത് ഷാജിയെം അങ്കിള്‍ ആണ്. ബാലതാരം ആയിരിക്കെ തന്നെ വര്‍ണ്ണക്കാഴ്ചകള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറി. അതിനു ശേഷം കമല്‍ സാറിന്‍റെ ഒരു സിനിമയിലേക്ക് വേണമെന്ന് പറഞ്ഞിട്ട് ഞങ്ങള്‍ എറണാകുളത്ത് വന്നു. ആ ചിത്രത്തിലെ നായകനുമായി എന്നെ അഭിനയിപ്പിച്ച് നോക്കി. അഭിനയിക്കുമോ എന്ന് അറിയാനല്ലെന്നും മാച്ചിംഗ് നോക്കാനാണെന്നും കമല്‍ സാര്‍ പറഞ്ഞിരുന്നു. അത് ഫിക്സ് ആയിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് ഫോണില്‍ വിളിച്ച് പറഞ്ഞു, സിനിമയില്‍ നിന്ന് മാറി എന്ന്. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയായിരുന്നു അത്. അത് ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ അതായേനെ നായിക ആയിട്ട് എന്‍റെ തുടക്കം. അത് മിസ് ആയപ്പോള്‍ ഭയങ്കര വിഷമം തോന്നി. 

റോമിയോ, കോളെജ് കുമാരന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രുതി ലക്ഷ്മി പിന്നീട് അഭിനയിച്ചിട്ടുണ്ട്. കുറേക്കാലമായി സിനിമയില്‍ അവസരം ലഭിക്കുന്നില്ലെന്നും ബിഗ് ബോസ് എന്ന വലിയ പ്ലാറ്റ്ഫോമിലേക്ക് വന്നാല്‍ അതിന് മാറ്റമുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും ശ്രുതി പറയുന്നു.

ALSO READ : വാതില്‍ ചവുട്ടി തുറന്നു, ഒമര്‍ ലുലുവിന്‍റെ പെരുമാറ്റത്തെച്ചാല്ലി ബിഗ് ബോസില്‍ സംഘര്‍ഷം

Latest Videos
Follow Us:
Download App:
  • android
  • ios