Asianet News MalayalamAsianet News Malayalam

'പലസമയത്തും അവർ എന്നെ കുത്തിനോവിച്ചു, ഒറ്റപ്പെടുത്തി'; വേദന ഉള്ളിലൊതുക്കി ഗോപിക

മോഹൻലാലിനടുത്ത് നിന്നും തന്റെ സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞപ്പോൾ ഓരോ ബി​ഗ് ബോസ് പ്രേക്ഷകന്റെയും കണ്ണൊന്ന് നിറഞ്ഞു.

gopika gopi reaction for after bigg boss malayalam season 5 eviction nrn
Author
First Published Apr 21, 2023, 8:15 AM IST | Last Updated Apr 21, 2023, 8:16 AM IST

ബി​ഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ കോമണർ മത്സരാർത്ഥി ആയിരുന്നു ​ഗോപിക ​ഗോപി. ആദ്യ ആഴ്ച മുതൽ  മികച്ച പ്രകടനം തന്നെ കാഴ്ചവച്ച് മുന്നോട്ട് പോയ ​ഗോപികയ്ക്ക് പക്ഷേ കഴിഞ്ഞ ദിവസം ഷോയിൽ നിന്നും പുറത്തു പോകേണ്ടി വന്നു. വളരെ വേദനജനകമായ യാത്ര ആയിരുന്നു ​ഗോപികയുടേത്. മോഹൻലാലിനടുത്ത് നിന്നും തന്റെ സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞപ്പോൾ ഓരോ ബി​ഗ് ബോസ് പ്രേക്ഷകന്റെയും കണ്ണൊന്ന് നിറഞ്ഞു. കോമണർ എന്ന നിലയിൽ അല്ലാതെ മറ്റുള്ളവർക്കൊപ്പം പിടിച്ചു നിന്ന ​ഗോപിക, തന്നെ പലപ്പോഴും മത്സരാർത്ഥിൾ കുത്തി നോവിച്ചിട്ടുണ്ടെന്ന് പറയുകയാണ് ഇപ്പോൾ. 

"ബി​ഗ് ബോസ് വീട്ടിൽ കയറിയ ഒരു ദിവസം മാത്രമാണ് മറ്റുള്ളവർ കെയർ തന്നിട്ടുള്ളത് പോലെ പെരുമാറിയിട്ടുള്ളത്. ഞാനൊരു കോമണർ എന്ന രീതിയിൽ അല്ല അവിടെ പെരുമാറിയത്. ആദ്യം തൊട്ടെ ആക്ടീവ് ആയിട്ട് നിൽക്കാനാണ് നോക്കിയത്. ഒറ്റപ്പെടലുകൾ ഉണ്ടായിട്ടുണ്ട്. സത്യസന്ധമായി പറയുകയാണെങ്കിൽ പല രീതിയിലും മാനസികമായി വിഷമമുണ്ടായിട്ടുണ്ട്. പല സ്ഥലങ്ങളിലും പലരും ഇഷ്ടമില്ലെന്ന് പറഞ്ഞിട്ടുണ്ട്. അതൊക്കെ എങ്ങനെയാണ് വന്നതെന്ന് എനിക്ക് അറിയില്ല. പല സമയത്തും നമ്മളെ കുത്തിനോവിച്ചിട്ടുണ്ട്. പക്ഷേ മാക്സിമം സ്ട്രോം​ഗ് ആയിട്ട് തന്നെയാണ് ഞാൻ അവിടെ നിന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്", എന്നാണ് ​ഗോപിക പറയുന്നത്. 

റിനോഷ്, അനിയന്‍ മിഥുന്‍, റെനീഷ, ലച്ചു, ഗോപിക,  വിഷ്ണു എന്നിവരാണ് ഈ ആഴ്ചയിലെ നോമിനേഷനിൽ ഉണ്ടായിരുന്നത്. മാറ്റിനിര്‍ത്തിയതായി തോന്നുന്നുണ്ടോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് അങ്ങനെ അനുഭവപ്പെട്ടിട്ടുണ്ട് എന്ന് ഗോപിക മറുപടി പറഞ്ഞിരുന്നു. ആദ്യഘട്ടം മുതലേ എന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ടായിരുന്നു. അത് തുറന്ന് പറഞ്ഞവരുമുണ്ട്, അല്ലാത്തവരുമുണ്ടെന്നും ​ഗോപിക പറഞ്ഞു. ഏയ്ഞ്ചലിന്‍ ആയിരുന്നു വോട്ടിംഗിലൂടെ ഈ സീസണില്‍ ആദ്യം പുറത്തായ മത്സരാര്‍ഥി.

ബി​ഗ് ബോസ് മലയാളത്തിലെ ആദ്യ കോമണർ, ​ഗോപിക പുറത്തായത് എന്തുകൊണ്ട്?

Latest Videos
Follow Us:
Download App:
  • android
  • ios